"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87:
{{ഉ|Br Ibrahim john}}, "Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way." എന്ന നീലിന്റെ വാചകം അതിന്റെ വാച്യാർത്ഥവും വ്യംഗ്യാർത്ഥവും മനസ്സിലാക്കി മലയാളത്തിലേക്ക് ഞാൻ സ്വന്തമായി ഭാഷാന്തരം ചെയ്തതായിരുന്നു ഇന്നലെ ഈ സംവാദം താളിൽ മുകളിലായി ചേർത്തിരിക്കുന്നത്. യാതൊരു യാന്ത്രിക പരിഭാഷാ മാർഗ്ഗവും ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് നോക്കിയപ്പോൾ കിട്ടിയത് ഏതാണ്ട് അതുപോലൊക്കെ തന്നെയാണ്. ഗൂഗിൾ ട്രാൻസ്‌ലേറ്റ് നൽകുന്നത് ഇങ്ങനെയാണ്: "മതവിരുദ്ധതയുടെ ക്രമക്കേട് എന്ന് സംശയിക്കപ്പെടുന്ന മറ്റ് ബിഷപ്പുമാരെപ്പോലെ, റോമിലേക്കുള്ള യാത്രാമധ്യേ ഗോവയിൽ നിന്ന് ലിസ്ബണിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതായി തോന്നുന്നു. പാരീസിൽ (1654) മരണമടഞ്ഞ അദ്ദേഹം റോമിലെത്തിയില്ല" അതിൽ ഇടക്ക് പരിഭാഷ വരാത്ത " where his case could be heard and decided" എന്ന ഭാഗം വീണ്ടും പ്രത്യേകമായി ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്തു നോക്കി. അപ്പോൾ ലഭിച്ചത് ഇങ്ങനെയാണ്: "അവിടെ അവന്റെ കേസ് കേൾക്കാനും തീരുമാനിക്കാനും കഴിയും" . അതും ഏകദേശം ഞാൻ പറഞ്ഞതു പോലെ തന്നെ. അപ്പോൾ ഒരു സാധാരണ മനുഷ്യനും സാങ്കേതിക വിദ്യയാൽ നിർമ്മിതമായ മെഷീനും മനസ്സിലാക്കുന്നത് ഒന്നു തന്നെയാണ്. അതിനാൽ ആ രീതിയിലുള്ള തിരുത്തലുകൾ ഞാൻ ലേഖനത്തിൽ വരുത്തുകയാണ്. അവലംബത്തിന് വിരുദ്ധമായി പോർത്തുഗീസുകാർ അഹത്തള്ളയെ കപ്പലിൽ കയറ്റി ലിസ്ബണിൽ കൊണ്ട് ഇറക്കി വിടുകയായിരുന്നുവെന്നും അവിടെ നിന്നും അഹത്തള്ള പോർത്തുഗീസ്‌കാർക്കെതിരെ കേസു കൊടുക്കാൻ ഫയലുകെട്ടുകളുമായി റോമിലേക്ക് പോകുന്ന വഴിയിൽ വെച്ച് മരിച്ചു വീഴുകയാണുണ്ടായതുമായതെന്ന് അനുമാനിക്കുവാനുള്ള അസാധാരണ ഭാവനാശേഷി ഒന്നും എനിക്കില്ല. അഹത്തള്ളയെ 'കൊച്ചിക്കായലിൽ കെട്ടിത്താഴ്ത്തിയെന്നും' 'ഗോവയിൽ വെച്ച് ചുട്ടുകരിച്ചു'വെന്നുമുള്ള പഴയകാല കഥകൾക്ക് പകരമായി ഉണ്ടാക്കിയ ഒരു ന്യൂജനറേഷൻ കഥ മാത്രമാണ് ഈ ഭാഷ്യം - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 02:36, 17 ഏപ്രിൽ 2021 (UTC)
 
:{{u|Johnchacks}}, താങ്കളുടെ ഭാവനാത്മകമായ തർജ്ജമ: //മതവിരുദ്ധമായ ക്രമക്കേടുകൾ (നടത്തിയെന്ന്) സംശയിക്കപ്പെടുന്ന മറ്റേതൊരു മെത്രാന്മാരെയും പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്നും അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും നിർബന്ധിതമായി കൊണ്ടുപോകുകയാണുണ്ടായതെന്ന് // <br>ഗൂഗിൾ തർജ്ജമ://മതവിരുദ്ധതയുടെ ക്രമക്കേട് എന്ന് സംശയിക്കപ്പെടുന്ന മറ്റ് ബിഷപ്പുമാരെപ്പോലെ, റോമിലേക്കുള്ള യാത്രാമധ്യേ ഗോവയിൽ നിന്ന് ലിസ്ബണിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതായി//
:ഇവ രണ്ടും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്. <br> മറ്റേതൊരു മെത്രാനെയും പോലെ എന്നു പറഞ്ഞാൽ ആ മെത്രാന്മാരുടെ ഗണത്തിൽ (ഹെരസി) മാർ അഹത്തള്ള ഉൾപ്പെടുന്നു എന്ന് വരുന്നു. എന്നാൽ മറ്റു മെത്രാന്മാരെപ്പോലെ(ബിഷപ്പുമാരെപ്പോലെ) എന്നാണെങ്കിൽ മാർ അഹത്തള്ള ആ മെത്രാന്മാരുടെ ഗണത്തിൽ ഉൾപ്പെടുന്നു എന്ന് പറയാനാകില്ല, മറിച്ച് അവരോട് ചെയ്തതുപോലെ അഹത്തള്ളയോടും ചെയ്തു എന്ന് അർഥാമുകുന്നു. അതിനാൽ താങ്കളുടെ വാദം മുഖവിലയ്ക്കെടുക്കാനാകില്ല. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 05:32, 17 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.