"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56:
#മാർ അഹത്തള്ള റോമൻ കത്തോലിക്കാ സഭാംഗമായി മാറി- അങ്ങനെയാണെങ്കിൽ അദ്ദേഹത്തെ അന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത് ആലോഹോ സഭാ സംസർഗത്തിൽ എന്ന വേർപെടുത്തുമായിരുന്നു. അദ്ദേഹത്തിന് തുടർന്ന് സുറിയാനി സഭയുടെ പാത്രിയർക്കീസ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല സൂനഹദോസിൽ പങ്കെടുക്കാൻ പോലും അനുമതി ലഭിക്കില്ലായിരുന്നു. കാരണം റോമൻ കത്തോലിക്കാ സഭാഗമായാൽ അദ്ദേഹം സ്വന്തം സഭയിൽ നിന്ന് വിട്ടു മാറുകയാണ്, പാത്രിയർക്കീസിനെ അനുമതി കൂടാതെ പോയാൽ അദ്ദേഹം സഭയോട് മറുതലിക്കുകയാണ്.
#അപ്പോഴാണ് രണ്ടാമത്തെ സാധ്യത മാത്രമാണ് യുക്തിപരം എന്ന് മനസ്സിലാവുക. അദ്ദേഹം സുറിയാനി കത്തോലിക്കനായി. പക്ഷേ അന്ന് സുറിയാനി കത്തോലിക്കാ എന്ന ഒരു സഭയില്ല. അപ്പോൾ ഇഗ്നാത്തിയോസ് ഹിദായത്തുള്ള പാത്രിയർക്കീസിന്റെ അനുമതിയോടുകൂടി തന്നെയാണ് അദ്ദേഹം റോമിൽ പോയതും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും. കാരണം അന്ന് സുറിയാനി സഭയ്ക്ക് ഒരു പാത്രിയാർക്കീസ് മാത്രമേ ഉള്ളൂ. അദ്ദേഹത്തിൻറെ അംഗീകാരം കൂടാതെ എന്തായാലും ആർക്കും സുറിയാനി സഭാംഗം ആയിരിക്കാൻ സാധിക്കുകയില്ല. പാത്രിയർക്കീസിന്റെ അനുമതിയോടെയാണ് മാർ അഹത്തള്ള റോമിൽ പോയത് എന്നാണെങ്കിൽ അദ്ദേഹത്തിന് സൂനഹദോസിൽ തുടർന്നും പങ്കുചേരാനാകും, പാത്രിയർക്കാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും മത്സരിക്കാനും യോഗ്യനുമായിരിക്കും.
:ഇതിൽ നിന്ന് വ്യക്തമാണ് മാർ അഹത്തള്ള റോമിൽ പോയത് മാർ ഇഗ്നാത്തിയോസ് ഹിദായത്തുള്ളയുടെ അനുമതിയോടുകൂടിയാണ് എന്നുള്ളത്. ഇനി സ്റ്റീഫൻ നീലിന്റെ പുസ്തകം: അത് പഴയതാണെന്ന് ഞാൻ പറഞ്ഞതിന്റെ കാരണം അത് 1984 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും ബനഡിക്റ്റ് വടക്കേക്കരയുടെ പുസ്തകം 2007ൽ പ്രസിദ്ധീകരിക്കപ്പെട്ടതായതുകൊണ്ടുമാണ്. ഫാ. ബനഡിക്ട് വടക്കേക്കര ഒരു കപ്പൂച്ചിൻ വൈദികനാണ്. <s>അവലംബത്തിൽ OFM. Cap എന്ന രേഖപ്പെടുത്തിയിട്ടുള്ളതാണ്</s>. <br> ഇനി താങ്കൾ പറഞ്ഞ ഇഗ്നാത്തിയോസ് അബ്ദുല്ല രണ്ടാമന്റെ കാര്യം. ആ വിഷയം ഈ ലേഖനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല. താങ്കളുടെ ഒരു മറുപടിയിൽ ഇതിനെ പറ്റി സൂചിപ്പിച്ചതു കൊണ്ട് മാത്രം തിരിച്ച് മറുപടി നൽകിയതാണ്. അതിൽ മറുപടി പറഞ്ഞ് സമയം കളയാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് വിഫലം ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. റോമൻ കത്തോലിക്കനോ സുറിയാനി ഓർത്തഡോക്സ്കാരനോ സുറിയാനി കത്തോലിക്കനോ ആകട്ടെ ആരായാലും ചരിത്രകാരന്മാർ എഴുതിയിരിക്കുന്ന പുസ്തകങ്ങൾക്ക് ആധികാരികത ഉണ്ട്, തീർച്ചയായും. ചരിത്ര വക്രീകരണം ഇത് ഞാൻ ഉദ്ദേശിച്ചത് കേരളത്തിലെ ചില നിക്ഷിപ്ത താൽപര്യക്കാരായ ആളുകളെയാണ്. തങ്ങളുടെ ഒരു മാഫ്രിയാനേറ്റ് (പിന്നീട് കാതോലിക്കേറ്റായും സെലൂഷ്യാ-ടെസിഫോൺ കാതോലിക്കേറ്റിന്റെ പുനഃസ്ഥാപനമായും പരിണമിച്ചുകഴിഞ്ഞു) സ്ഥാപനം നടത്തിയ പാത്രിയാർക്കീസ് ഇഗ്നാത്തിയൂസ് അബ്ദ് മിശിഹോ രണ്ടാമനാണ് യഥാർത്ഥ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് എന്ന് സ്ഥാപിക്കാനും അന്നത്തെ യഥാർത്ഥ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ (അന്നത്തെ തങ്ങളുടെ സഭാധ്യക്ഷൻ ആയിരുന്ന വട്ടശ്ശേരി തിരുമേനിയെ മുടക്കിയ പാത്രിയർക്കീസ്) കത്തോലിക്കനായിരുന്ന ആളായിരുന്നു അതിനാൽ സഭയോട് കൂറില്ലാത്തവനായിരുന്നു എന്നും സ്ഥാപിച്ചെടുക്കാൻ വേണ്ടി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെയാണ് ചരിത്ര വക്രീകരണം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്. യഥാർത്ഥത്തിൽ ഇവർ പറയുന്ന ഇഗ്നാത്തിയൂസ് അബ്ദ് മിശിഹോ രണ്ടാമനാണ് സുറിയാനി കത്തോലിക്കനായി മാറിയത്. ഇനി താങ്കൾ പറഞ്ഞ സ്രോതസ്സുകൾ എന്തുകൊണ്ട് യുക്തിഭദ്രമല്ല എന്ന് ഞാൻ വ്യക്തമാക്കാം. അബ്ദുല്ല രണ്ടാമൻ കത്തോലിക്കരുടെ ഇടയിൽ മൂന്നു സ്ഥലങ്ങളിലായി അഭയംപ്രാപിച്ചതാണെന്നത് വ്യക്തമാണ്. അതിൻറെ കാരണം മുൻപ് ചേർത്ത മറുപടിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്, അതിനാൽ ആവർത്തിക്കുന്നില്ല. 2009 ൽ ജോൺ മാത്യു നരേക്കാട്ട് എഴുതിയ "The Genocide of Syriac Christians in the Ottoman Empire and the split in the Malankara Church" പുസ്തകമാണ് അതിൻറെ ആധികാരിക തെളിവുകൾ ഉൾക്കൊള്ളുന്നത്. അതിലൊന്ന് അന്ന് ഗ്രിഗോറിയോസ് അബ്ദുള്ള എന്ന് അറിയപ്പെട്ടിരുന്ന ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ പാത്രിയർക്കീസ്, താൻ ഒട്ടോമൻ സുൽത്താന് നൽകിയ ഭീമഹർജിയുടെ പേരിൽ പ്രാദേശിക ഗവർണറും കുർദിഷ് പോരാളികളും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നു എന്നും അതിൽ നിന്ന് തന്നെ സംരക്ഷിക്കാൻ അന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദ് മിശിഹാ രണ്ടാമന് താൻ പലതവണ അപേക്ഷയും അഭയാർത്ഥനയും നൽകിയെന്നും എന്നാൽ പാത്രിയർക്കീസ് തൻറെ അപേക്ഷയ്ക്ക് ചെവിതന്നില്ല എന്നും, അതിനാലാണ് താൻ കത്തോലിക്കരുടെ ഇടയിൽ കഴിയുന്നതെന്നും കത്തോലിക്കർ തനിക്ക് യാതൊരു കുറവും വരുത്തുന്നില്ലെന്നും, എന്നിരുന്നാലും പാത്രിയർക്കീസ് തൻറെ ശിരസ്സാണെന്നും പറഞ്ഞുകൊണ്ട്, കത്തോലിക്കരുടെ ഇടയിൽ താമസിക്കുമ്പോൾ തന്നെ മർദ്ദീനിലേയും ദിയാർബക്കീറിലേയും ബിഷപ്രിക്ക് ബോർഡുകൾക്ക് അയച്ച രണ്ടു കത്തുകളും നരേക്കാട്ട് ഉദ്ധരിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റൊരാരോപണം ഉള്ളത് അബ്ദുല്ല രണ്ടാമൻ സുറിയാനി കത്തോലിക്കരുടെ ഹോംസിനെ മെത്രാപ്പോലീത്ത ആയി പ്രവർത്തിച്ചിരുന്ന ആളായിരുന്നു എന്നതാണ്. ഇതും തെറ്റാണ്. ഹോംസിൽ അബ്ദുല്ല രണ്ടാമൻ അഭയംതേടുക മാത്രമാണ് ചെയ്തത്. അവിടുത്തെ അന്നത്തെ സുറിയാനി കത്തോലിക്കാ മെത്രാപ്പൊലീത്തയുടെ പേര് ഗ്രിഗോറിയോസ് ജോർജ് എന്നാണ് എന്ന് ഞാൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അബ്ദുല്ല രണ്ടാമന്റെ പേരും ഗ്രിഗോറിയോസ് എന്നായിരുന്നു. അതിനാൽ പലർക്കും സംശയം ഉണ്ടായി. ഇതേതുടർന്ന് അന്നത്തെ യഥാർത്ഥ മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് ജോർജ് താൻ തന്നെയാണ് ഹോംസിലെ നിലവിലെ കത്തോലിക്കാ മെത്രാപോലിത്ത എന്നും ഗ്രിഗോറിയോസ് അബ്ദുല്ല രണ്ടാമൻ തൻറെ അതിഥി ആണെന്നും ഒന്നും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് കൊണ്ട് ആധികാരികമായി ലേഖനം ഇറക്കിയിട്ടുണ്ട്. ആ ലേഖനവും നരേക്കാട്ടിൻറെ പുസ്തകത്തിൽ ലഭ്യമാണ്. അതിനാൽ ഈ രണ്ടു ചരിത്ര രേഖകളുടെയും അടിസ്ഥാനത്തിൽ താങ്കൾ ഉന്നയിച്ച വാദങ്ങൾ ശരിയല്ല.
#അബ്ദുള്ള രണ്ടാമൻ കത്തോലിക്കാനായില്ല, മറിച്ച് സ്വന്തം പാത്രിയർക്കീസിൽനിന്ന് അർഹിക്കുന്ന സംരക്ഷണം ലഭിക്കാഞ്ഞതിനാൽ പ്രാണഭയംകൊണ്ട് കത്തോലിക്കരുടെ ശക്തികേന്ദ്രങ്ങളിൽ ഫ്രഞ്ചുകാരുടെ സഹായവുംതേടി അഭയം തേടുകയായിരുന്നു.
#അദ്ദേഹം അവസാനകാലത്ത് അഭയത്തിൽ പാർത്ത ഹോംസ് മാത്രമാണ് സുറിയാനി കത്തോലിക്കരുടെ കേന്ദ്രം. അവിടെ അദ്ദേഹം അഭയാർത്ഥി ആയിരുന്നു, ഒരിക്കലും മെത്രാപ്പോലീത്ത അല്ല. അക്കാലത്തെ ഹോംസിലെ സുറിയാനി കത്തോലിക്കാ മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോർജ് ആയിരുന്നു.
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.