"സംവാദം:അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69:
{{ഉ|Br Ibrahim john}}, ഫാദർ ബെനഡിക്റ്റ് വടക്കേക്കരയുടെ പുസ്തകത്തെ ഞാൻ ഇതു വരെ വിമർശിച്ചിട്ടില്ല. ആശങ്ക പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത് . അതിന് കാരണവും പറഞ്ഞു കഴിഞ്ഞു. അവലംബത്തിലെ ലിങ്ക് ചെന്നെത്തുന്നത് ഈ [https://www.google.co.in/books/edition/Origin_of_Christianity_in_India/7f3YAAAAMAAJ?hl=en പേജിലാണ്] . ഇവിടെ എവിടെയെങ്കിലും OFM. Cap കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. പുസ്തകത്തിന്റെ പ്രിവ്യൂ ആയി കൊടുത്തിരിക്കുന്ന ഇമേജിലും അത് കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും പിന്നെയും ഒരു ലിങ്കിൽ അമർത്തിയാൽ o.f.m.cap കാണാൻ കഴിഞ്ഞേക്കും. അതു കണ്ടാൽ ഉടനെ അത് ഒരു പുരോഹിതനാണെന്നൊന്നും എല്ലാവർക്കും മനസ്സിലാകുകേല. പോട്ടെ, അതൊന്നുമല്ല പ്രശ്നം. അദ്ദേഹം കത്തോലിക്കാ പുരോഹിതനായ ചരിത്രകാരൻ ആണെങ്കിൽ അദ്ദേഹത്തിന്റെ പുസ്തകത്തിൽ നിന്നും എടുത്ത വരികൾക്ക് ഒപ്പം മറ്റ് സഭകളിലെ ചരിത്രകാരന്മാരുടെ കാഴ്ചപ്പാടുകൾ കൂടി ഈ ലേഖനത്തിൽ ചേർക്കുന്നതാണ്. അത്രമാത്രം. ഒരു പന്തിയിൽ രണ്ടു തരം വിളമ്പ് പാടില്ലല്ലോ. മാത്രമല്ല വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട് നിലനിർത്താൻ അതാവശ്യവുമാണ്. അബ്ദുള്ള രണ്ടാമന്റെ വിഷയത്തിൽ ഞാൻ ഒരു സംശയവും ചോദിച്ചില്ല. അദ്ദേഹത്തിന്റെ കാര്യം ഒരു ഉദാഹരണമായി പറഞ്ഞുവെന്നേ ഉള്ളൂ. കേരളത്തിന്/മലങ്കരക്ക് പുറത്തുള്ള സോഴ്സുകളും കൂടി ഞാൻ പറഞ്ഞതിനെ ശരി വെക്കുന്നുണ്ട്. അപ്പോൾ "ഓട്ടൊമൻ സാമ്രാജ്യത്തിലെ വംശഹത്യയും മലങ്കരയിലെ പിളർപ്പും" എന്ന വിഷയത്തിലുള്ള ഒരു പുസ്തകത്തിന്റെ പേരും പറഞ്ഞു വന്ന് രണ്ടാം പ്രാവശ്യവും അബ്ദുള്ള രണ്ടാമന്റെ കാര്യത്തിൽ അമിത വാചാലനായത് താങ്കളാണ്. ഏതായാലും ആ പുസ്തകത്തിന്റെ പേരും ചരിത്രകാരനെന്നു താങ്കൾ പരിചയപ്പെടുത്തിയ ആ എഴുത്തുകാരന്റെ പേരും ഒന്നിച്ചും വെവ്വേറെയും ആയി മലയാളത്തിലും ഇംഗ്ലീഷിലും ഗൂഗിളിൽ സേർച്ച് ചെയ്തിട്ട് കിട്ടിയ റിസൾട്ടുകളുടെ എണ്ണം പറയാതിരിക്കുകയാണ് ഭേദം! ഈ ലേഖനത്തിനു പുറത്തുള്ളതെന്നല്ല ലേഖനത്തിനുള്ളിലുള്ള വിഷയത്തെക്കുറിച്ചും കഴിയുന്നതും താങ്കളോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. വളരെ സ്പെസിഫിക് ആയ ചോദ്യങ്ങൾക്ക് പോലും നേരിട്ടുള്ള ഉത്തരമല്ല താങ്കൾ നൽകുന്നത്. ഉദാഹരണത്തിന് "കത്തോലിക്ക" എന്ന ജനറൽ പദം സംവാദത്തിൽ ഞാൻ ഉപയോഗിച്ചാൽ "റോമൻ കത്തോലിക്കാ" എന്ന് താങ്കൾ കടത്തി പറയും, മധ്യപൂർവ്വദേശത്തെ സുറിയാനി ക്രൈസ്തവികതയെ കുറിച്ച് കുറച്ചൊക്കെ അറിയാവുന്നത് കൊണ്ട് തുടർ സംവാദത്തിൽ കത്തോലിക്കൻ എന്നെഴുതി ബ്രാക്കെറ്റിൽ "റോമൻ കത്തോലിക്കൻ തന്നെ ആകണമെന്നില്ല അവിടുത്തെ പതിവ് പോലെ സുറിയാനി കത്തോലിക്കനും ആകാം" എന്ന് കൂടി ഞാൻ ചേർത്താൽ അപ്രധാനമായ അതിൽ പിടിച്ചു തൂങ്ങി സുറിയാനി കത്തോലിക്കാ സഭ അപ്പോൾ രൂപീകരിക്കപ്പെട്ടിട്ടില്ല എന്നു പറയും. മാത്രമല്ല ഇവിടെ ഞാൻ പരാമർശിക്കാത്ത മാറോനൈറ്റ് കത്തോലിക്കനുമല്ല എന്നും കൂടി വിശദീകരിക്കും . ഓ! ഇദ്ദേഹം വളരെ ടെക്നിക്കലായി സംസാരിക്കുന്ന ആളാണെല്ലോ, എന്നാൽ ശരി . അദ്ദേഹം റോമൻ കത്തോലിക്കനായതാണ് എന്ന് ഞാൻ സമ്മതിക്കും. കാരണം സംവാദം മുന്നോട്ട് പോകേണ്ടതുണ്ടല്ലോ. അപ്പോഴാണ് ശരിക്കും ട്വിസ്റ്റ് വരുന്നത്. താങ്കൾ രണ്ടു ഓപ്ഷനുകളും നിരത്തി വെച്ചിട്ട് അവസാനം "അദ്ദേഹം സുറിയാനി കത്തോലിക്കനായി. പക്ഷേ അന്ന് സുറിയാനി കത്തോലിക്കാ എന്ന ഒരു സഭയില്ല" എന്ന് സ്ഥാപിക്കും!! എന്റെ പൊന്നു മാഷേ, അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. അല്ലാതെ എസ്റ്റാബ്ലിഷ്ഡ് ആയ സുറിയാനി കത്തോലിക്കാ സഭ തന്നെ ആണെന്നു പറഞ്ഞില്ല. അല്ല, അവിടെ കൊണ്ടും സംശയം തീരുമോ, റോമനാണെങ്കിലും സുറിയാനിയാണെങ്കിലും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഒരാളെ സുറിയാനി ഓർത്തഡോക്സ് സഭയുടെ സുന്നഹദോസിൽ ഇരുത്തുമോ? പാത്രിയർക്കീസും അഹത്തള്ളയും മാത്രമുള്ള ഒരു സമിതിയാണോ ഈ സുന്നഹദോസ്? അവിടെ വേറെയും മെത്രാന്മാരില്ലേ? അപ്പോൾ പറഞ്ഞേക്കാം ഈ മെത്രാന്മാരെല്ലാം കൂടി കത്തോലിക്കരാകാനിരുന്നതാണെന്ന്. ഇനി അവലംബങ്ങളുടെ കാര്യത്തിൽ, സ്റ്റീഫൻ നീലിന്റെ അവലംബവും വടക്കേക്കരയുടെ അവലംബവും ഒന്നിച്ചു വെക്കും, അസ്വാഭാവികത തോന്നുന്ന ലേഖനഭാഗം എടുത്ത് നീലിന്റെ പുസ്തകവുമായി വായിച്ചു നോക്കുമ്പോൾ അത് അവിടെയില്ല! അപ്പോൾ പറയും അത് വടക്കേക്കരയുടെ പുസ്തകത്തിൽ നിന്നാണെന്ന് എന്നാൽ കൃത്യമായി ചോദിച്ചാൽ, ഉദാഹരണത്തിന് അഹത്തള്ളയെ റോമിലേക്ക് വിട്ടത് പാത്രിയർക്കീസ് ആണെന്ന് വടക്കേക്കര പറയുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഉത്തരം നൽകുകയുമില്ല!! ഒരപേക്ഷയേ ഉള്ളൂ കൺവിൻസ് ചെയ്തില്ലെങ്കിലും കൺഫ്യൂസ് ചെയ്യരുത് ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 17:36, 16 ഏപ്രിൽ 2021 (UTC)
 
:{{u|Johnchacks}}, താങ്കളുടെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഒരു വസ്തുതയും പറയാനില്ലാത്തതുകൊണ്ടാകും മാഷിപ്പോൾ വ്യക്തിവിമർശനത്തിലേക്ക് കടന്നിരിക്കുന്നത്. താങ്കളുടെ സുബോധം ഞാൻ സംശയിക്കുന്നു. ആദ്യം ഒരു സാമാന്യ വിവരം മനസ്സിലാക്കുക: ഒരാൾക്ക് വെറുതെ കത്തോലിക്കനാകാൻ കഴിയില്ല. ഏതെങ്കിലും കത്തോലിക്കാ സഭയിൽ, റോമനോ, സുറിയാനിയോ ആകട്ടെ, അതിൽ സ്പെസിഫിക്കായി അംഗമാകണം. ഞാൻ പറഞ്ഞ വസ്തുതകൾ ഉൾക്കൊള്ളാൻ വക്രബുദ്ധികൾക്ക് കഴിയുന്നില്ലാത്തതിൽ ഖേദമില്ല. ആക്കാഡമിക്കായി ചർച്ച നടത്താൻ കഴിയില്ലങ്കിൽ അതിന് തുനിയരുത്. അഹത്തള്ള ഏതു കത്തോലിക്കാ സഭയിലാണ് അംഗമായത് എന്ന ചോദ്യത്തിന് താങ്കൾക്ക് ഒരു മറുപടിയുമില്ലല്ലോ. ഞാൻ വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്നതിൽ വിമർമിച്ചിട്ടുകാര്യമില്ല. ബനഡിക്ട് വടക്കേക്കരയുടെയും സ്റ്റീഫൻ നീലിന്റെയും പുസ്തകങ്ങൾ പരസ്പരപൂരകമായാണ് ഞാൻ കണ്ടത്. ഇനി അഥവാ ബനഡിക്ട് വടക്കേക്കരയുടെ പുസ്തകത്തിൽനിന്നുള്ള താങ്കളെ കുത്തിനോവിക്കുന്ന ആ വാക്യങ്ങൾ നീക്കം ചെയ്താൽപോലും ലേഖനത്തിന്റെ പൊതുഘടനയ്ക്ക് കാര്യമായി ഒരുമാറ്റവും വരില്ല. കാരണം ഈ ലേഖനത്തിന്റെ സിംഹഭാഗവും ഉദ്ധരിച്ചിരിക്കുന്നത് സ്റ്റീഫൻ നീലിന്റെ പുസ്തകത്തിൽ നിന്നാണ്. പിന്നെ താങ്കൾ ചോദിച്ച അഹത്തള്ളയെ ആരയച്ചു തുടങ്ങിയ കാര്യങ്ങൾക്ക് ലിങ്ക് കൊടുത്തിരിക്കുന്ന് പരിശോധിക്കുക, അല്ലെങ്കിൽ പുസ്തകം തേടി വായിക്കുക. പിന്നെ അബ്ദുള്ള രാണ്ടാമൻ. അദ്ദേഹത്തെ ഇവിടെ വലിച്ചുകൊണ്ടുവന്ന് തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് താങ്കളാണ്. //പാത്രിയർക്കീസ് ആയിരുന്ന അബ്ദേദ് ആലോഹോ രണ്ടാമൻ മെത്രാപ്പോലീത്താസ്ഥാനത്തിരുന്നപ്പോൾ സുറിയാനി കത്തോലിക്കനാവുകയും 9 വർഷങ്ങൾക്ക് ശേഷം സുറിയാനി ഓർത്തഡോക്സ് സഭയിൽ തിരികെയെത്തുകയും പിന്നീട് പാത്രിയർക്കീസ് തന്നെ ആവുകയും ചെയ്തിട്ടുണ്ട് (തെരഞ്ഞടുപ്പിലൂടെ ആണെങ്കിലും അല്ലെങ്കിലും)// അതിന് അക്കാദമിക്കായി അന്നത്തെതന്നെ തെളിവുകളും സാക്ഷിമോഴികളും ഉദ്ധരിച്ച് ഞാൻ മറുപടി നൽകുകയാണുണ്ടായിട്ടുള്ളത്. അതിനുശേഷം മുൻ മറുപടിയിൽ സൂചിപ്പിച്ചിരുന്നതാണ് ഇനി അതിൽ സംവാദത്തിന് താത്പര്യമില്ല എന്ന്. പക്ഷേ, താങ്കൾ ഇതാ വീണ്ടും അതേ പണിയുമായി തിരിച്ചെത്തിയിരിക്കുന്നു. താങ്കൾക്ക് എതിർപ്പുകൾ ഉണ്ടെങ്കിൽ അത് മാന്യമായി, അക്കാദമിക്കായി എണ്ണി എണ്ണി ചോദിക്കുക. അല്ലാതെ മറുപടി കിട്ടിക്കഴിയുമ്പോൾ വ്യക്ത്യാക്ഷേപവുമായി വരാതിരിക്കുക. അയാൾ ഏതോ കത്തോലിക്കനാ, റോമനല്ല, സിറിയനല്ല, മോറോനായും അല്ല... എന്നൊക്കെ പറഞ്ഞ് ബാലിശമായ മറുപടി ഇടാതിരിക്കുക. [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 01:15, 17 ഏപ്രിൽ 2021 (UTC)
 
==റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)==
"https://ml.wikipedia.org/wiki/സംവാദം:അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഹത്തള്ള" താളിലേക്ക് മടങ്ങുക.