"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 89:
'സുരക്ഷിത ദിനങ്ങളിലും' യോനിയിൽ നിന്നും രക്തസ്രാവം ഉള്ള സമയങ്ങളിലും പലരും ഗർഭധാരണം സംഭവിക്കുകയില്ല എന്ന് കരുതി മുൻകരുതലുകൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. ഇത് ശരിയല്ല. സ്ത്രീകളിൽ ആർത്തവചക്രം എപ്പോഴും കൃത്യമാകണം എന്ന് നിർബന്ധമില്ല. അതിനു വ്യത്യാസങ്ങൾ വരാം. അത് പോലെ യോനിയിൽ നിന്നുള്ള ബ്ലീഡിംഗ് എല്ലാം ആർത്തവം തന്നെ ആകണമെന്നില്ല, സ്പോട്ടിംഗ് പോലെയുള്ള അവസരങ്ങളിലും രക്തസ്രാവം വരാം. സ്ത്രീകളുടെ ശരീരത്തിൽ 2-5 ദിവസം വരെ ബീജാണുക്കൾ ഉത്പാദനശേഷിയോടെ ഇരിക്കുന്നതാണ്. ആയതിനാൽ അണ്ഡവിസർജനം (ഓവുലേഷൻ) നേരത്തെ സംഭവിച്ചാൽ അത് ഗർഭത്തിലേക്ക് നീങ്ങാവുന്നതാണ്.
 
സുരക്ഷിതമായ ലൈംഗികത ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിനൊരുങ്ങുന്നത് അപകടകരമാണ്. കോണ്ടം ഗർഭനിരോധന ഉറ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും അത് എയിഡ്സ് ഉൾപ്പെടെയുള്ള ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഉത്തമ മാർഗ്ഗമാണ്. ആയതിനാൽ മറ്റ് ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എങ്കിലുംഉപയോഗിക്കുന്നെങ്കിലും കോണ്ടം ഒപ്പം ഉപയോഗിക്കുന്നത് നല്ലതാണ്.
 
അത് പോലെ ഒരു ഗർഭപ്രതിരോധ മാർഗ്ഗവും 100% ഫലപ്രദം അല്ലാത്തതിനാൽ ഒപ്പം കോണ്ടം കൂടി ഉപയോഗിക്കുന്നത് ഗർഭപ്രതിരോധ ക്ഷമത വർദ്ധിപ്പിക്കും. ഉറയുടെ ഗുണങ്ങൾ താഴെ കൊടുത്തിരിക്കുന്നത് നോക്കുക.
 
▪ കൃത്യമായി ഉപയോഗിച്ചാൽ (സംഭോഗ സമയത്ത് തുടക്കം മുതൽ ഒടുക്കം വരെ) ഗർഭധാരണം തടയാനുള്ള മികച്ച ഉപാധികളിലൊന്നാണിത്. ഏത് പ്രായക്കാർക്കും ഇവ വാങ്ങുവാൻ സാധിക്കും. ചെറിയ കടകൾ, ഫാർമസി, സൂപ്പർ മാർക്കറ്റുകൾ കൂടാതെ ഓൺലൈനിലൂടെയും ഇവ വാങ്ങാൻ സാധിക്കും.
 
എച്ച്ഐവി യുംഎച്ച്ഐവിയും മറ്റു ലൈംഗികരോഗങ്ങളും തടയുന്നു. (96% വരെ കേസുകളിൽ എച്ച്ഐവി പകരുന്നത് കോണ്ടം തടയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു)
 
▪ എളുപ്പത്തിൽ ലഭ്യമാവുന്ന ഇവ, കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. താരതമ്യേന വിലയും കുറവ്.
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്