"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[File:La Bastille 20060809.jpg|right|thumb|ബാസ്റ്റൈൽ കോട്ട ആക്രമണത്തിനു മുമ്പ്]]
ബാസ്റ്റൈൽ ജയിൽ ആദ്യ കാലത്ത് ഒരു കോട്ടയായിരുന്നു . 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത് . ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ .
[[File:Prise de la Bastille.jpg|thumb|ബാസ്റ്റൈൽകോട്ട ആക്രമിക്കപ്പെടുന്നു - ജീൻ-പിയറി ഹോവലിൻ്റെ ചിത്രം]]
1789 ജൂലൈ 14 . ഫ്രാൻസിലെ കുപ്രസിദ്ധമായ ബാസ്റ്റൈൽ ജയിൽ . കാവൽഭടന്മാർ ഭക്ഷണത്തിനു ശേഷം അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു . കാവൽജോലിയുടെ മടുപ്പൊഴിവാക്കാൻ ഭടന്മാരിൽ ചിലർ നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടിരുന്നു . അപ്പോഴാണ് ജയിലിന്റെ തെക്കുഭാഗത്ത് റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു ഭടൻ അത് ശ്രദ്ധിച്ചത് ; ഒരു ഇരമ്പൽ ശബ്ദം . വലിയൊരു തേനീച്ചക്കൂട്ടത്തിന്റെ ആരവം പോലെ . അയാൾ ചെവി കൂർപ്പിച്ചു . ശബ്ദം അടുത്തടുത്തു വരുന്നു . പക്ഷേ , ഒന്നും കാണാനില്ല . ഭടൻ സൂക്ഷിച്ചു നോക്കി . അതാ ദൂരെ പൊടിപടലം ഉയർന്നുപൊങ്ങുന്നു . അൽപം കഴിഞ്ഞ് കാഴ്ച കൂടുതൽ വ്യക്തമായി ; ഒരു വലിയ ജനക്കൂട്ടം ! ആയുധങ്ങളും മൺവെട്ടികളും ഇരുമ്പു ദണ്ഡുകളും പിടിച്ച് ആർത്തട്ടഹസിച്ചു കൊണ്ട് അവർ കുന്നിൻ ചരിവിലൂടെ ജയിൽ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് . ഭടൻ ഓടിച്ചെന്ന് ജയിൽകമാൻഡറെ വിവരമറിയിച്ചു . ജയിലിന്റെ നിരീക്ഷണഗോപുരത്തിൽ കയറി നിന്ന് നോക്കിയ കമാൻഡർ ഞെട്ടിപ്പോയി . അത്ര വലിയ ജനക്കൂട്ടമായിരന്നു അത് . ജയിലിൽ ഭടന്മാരുടെ എണ്ണം വളരെ കുറവായിരുന്നു . എങ്കിലും കമാൻഡർ പൊരുതാൻ തന്നെ ഉറച്ചു . 'സർവ്വശക്തിയുമെടുത്ത് പോരാടുക; മരണമെങ്കിൽ മരണം.' അയാൾ ഭടന്മാരോട് ആജ്ഞാപിച്ചു . അപ്പോഴേക്കും ജനക്കൂട്ടം ജയിൽ കവാടത്തിലെത്തിച്ചേർന്നിരുന്നു . നിമിഷനേരം കൊണ്ട് കവാടം തകർത്ത് അവർ ജയിലിനുള്ളിലേക്ക് ഇരച്ചു കയറി .
ജയിൽ കമാൻഡറുടെ നേതൃത്വത്തിൽ ഭടന്മാർ ധീരമായി പൊരുതി . പക്ഷേ , അവർക്കു പിടിച്ചു നിൽക്കാനായില്ല . ജനങ്ങൾ ഭടന്മാരെയെല്ലാം കൊലപ്പെടുത്തി . ഇരുമ്പഴികൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു . ജയിലിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ മുഴുവൻ ജനക്കൂട്ടം കൈക്കലാക്കി , ഇതിനിടയിൽ ജയിലും ആക്രമണകാരികൾ നിലംപരിശാ ക്കിയിരുന്നു . വിജയാഹ്ലാദം മുഴക്കിയ ജനക്കൂട്ടം പാരീസഗരത്തിലേക്ക് മാർച്ചു ചെയ്തു . കോട്ടയുടെ പൊളിഞ്ഞ ശിലാഫലകങ്ങൾ എല്ലാ ജനങ്ങൾക്കുമായി ചന്തകളിൽ വിറ്റു . ആക്രമണത്തിൻ്റെ സ്മരണാർഥമായി അവർ അത് സൂക്ഷിച്ചു . ബാസ്റ്റൈലിൽ നടന്നത് വെറുമൊരു അക്രമസംഭവം മാത്രമായിരുന്നില്ല . ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ; ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം . വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3546097" എന്ന താളിൽനിന്ന് ശേഖരിച്ചത്