"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
[[File:La Bastille 20060809.jpg|right|thumb|ബാസ്റ്റൈൽ ജയിൽ ആക്രമണത്തിനു മുമ്പ്]]
ബാസ്റ്റൈൽ ജയിൽ ആദ്യ കാലത്ത് ഒരു കോട്ടയായിരുന്നു . 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത് . ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ .
[[File:Prise de la Bastille.jpg|thumb|14 ജൂലൈ 1789-ലെ [[ബാസ്റ്റൈൽകോട്ട ആക്രമിക്കപ്പെടുന്നു]]]]
1789 ജൂലൈ 14 . ഫ്രാൻസിലെ കുപ്രസിദ്ധമായ ബാസ്റ്റൈൽ ജയിൽ . കാവൽഭടന്മാർ ഭക്ഷണത്തിനു ശേഷം അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു . കാവൽജോലിയുടെ മടുപ്പൊഴിവാക്കാൻ ഭടന്മാരിൽ ചിലർ നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടിരുന്നു . അപ്പോഴാണ് ജയിലിന്റെ തെക്കുഭാഗത്ത് റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു ഭടൻ അത് ശ്രദ്ധിച്ചത് ; ഒരു ഇരമ്പൽ ശബ്ദം . വലിയൊരു തേനീച്ചക്കൂട്ടത്തിന്റെ ആരവം പോലെ . അയാൾ ചെവി കൂർപ്പിച്ചു . ശബ്ദം അടുത്തടുത്തു വരുന്നു . പക്ഷേ , ഒന്നും കാണാനില്ല . ഭടൻ സൂക്ഷിച്ചു നോക്കി . അതാ ദൂരെ പൊടിപടലം ഉയർന്നുപൊങ്ങുന്നു . അൽപം കഴിഞ്ഞ് കാഴ്ച കൂടുതൽ വ്യക്തമായി ; ഒരു വലിയ ജനക്കൂട്ടം ! ആയുധങ്ങളും മൺവെട്ടികളും ഇരുമ്പു ദണ്ഡുകളും പിടിച്ച് ആർത്തട്ടഹസിച്ചു കൊണ്ട് അവർ കുന്നിൻ ചരിവിലൂടെ ജയിൽ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് . ഭടൻ ഓടിച്ചെന്ന് ജയിൽകമാൻഡറെ വിവരമറിയിച്ചു. ജയിലിന്റെ നിരീക്ഷണഗോപുരത്തിൽ കയറി നിന്ന് നോക്കിയ കമാൻഡർ ഞെട്ടിപ്പോയി. അത്ര വലിയ ജനക്കൂട്ടമായിരന്നു അത്. ജയിലിൽ ഭടന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. എങ്കിലും കമാൻഡർ പൊരുതാൻ തന്നെ ഉറച്ചു. 'സർവ്വശക്തിയുമെടുത്ത് പോരാടുക; മരണമെങ്കിൽ മരണം.' അ യാൾ ഭടന്മാരോട് ആജ്ഞാപിച്ചു. അപ്പോഴേക്കും ജനക്കൂട്ടം ജയിൽ കവാടത്തിലെത്തിച്ചേർന്നിരുന്നു. നിമിഷനേരം കൊണ്ട് കവാടം തകർത്ത് അവർ ജയിലിനുള്ളിലേക്ക് ഇരച്ചു കയറി.
ജയിൽ കമാൻഡറുടെ നേതൃത്വത്തിൽ ഭടന്മാർ ധീരമായി പൊരുതി. പക്ഷേ, അവർക്കു പിടിച്ചു നിൽക്കാനായില്ല. ജനങ്ങൾ ഭടന്മാരെയെല്ലാം കൊലപ്പെടുത്തി. ഇരുമ്പഴികൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു. ജയിലിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ മുഴുവൻ ജനക്കൂട്ടം കൈക്കലാക്കി, ഇതിനിടയിൽ ജയിലും ആക്രമണകാരികൾ നിലംപരിശാ ക്കിയിരുന്നു . വിജയാഹ്ലാദം മുഴക്കിയ ജനക്കൂട്ടം പാരീസഗരത്തിലേക്ക് മാർച്ചു ചെയ്തു.ബാസ്റ്റൈലിൽ നടന്നത് വെറുമൊരു അക്രമസംഭവം മാത്രമായിരുന്നില്ല. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ;ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം.
"https://ml.wikipedia.org/wiki/ഫ്രഞ്ച്_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്