"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
പ്രശസ്തനായ ഒരു ബംഗാളി എഴുത്തുകാരനും നോവലിസ്റ്റുമാണ് '''ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്''' ({{lang-bn|বিভূতিভূষণ বন্দ্যোপাধ্যায়}}) (12സെപ്റ്റംബർ 1894-1നവംബർ 1950). ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന ''പഥേർ പാഞ്ചാലി'' ആണ്. ഇതിന്റെ രണ്ടാംഭാഗമായ ''അപരാജിതോ'' അടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
 
==ജീവിതരേഖ==
മഹാനന്ദ ബന്ദോപാധ്യയുടേയുംബന്ദോപാധ്യയുടെയും പത്നി മൃണാളിനി ദേവിയുടെയും അഞ്ചു മക്കളിൽ മൂത്തയാളായിരുന്നു, ബിഭൂതിഭൂഷൺ. ഇന്ന് [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാളിൽ]] ഉൾപ്പെടുന്ന ഉത്തര 24 പർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് അദ്ദേഹം കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃതപണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തരപർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനുശേഷം ബിഭൂതിഭൂഷൺ [[കൊൽക്കത്ത |കൊൽക്കത്തയിലെ]] സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പലവിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമികവിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920 -ലാണ് ബിഭൂതിഭൂഷൺ ഗൗരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം പ്രസവത്തോടെ ഗൗരി മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. ബിഭൂതിഭൂഷൺ ഒരു യാത്രാകുതുകിയായിരുന്നു. പക്ഷേ യാത്രകൾ ബംഗാൾ, ബീഹാർ, ആസ്സാം എന്നീ പ്രവിശ്യകളിൽ ഒതുങ്ങിനിന്നു. 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950, നവംബർ ഒന്നിന് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ ബിഭൂതിഭൂഷൺ മരണമടഞ്ഞു.<ref>{{cite book|title= Bibhutibhushan Bandopadhyaya
Makers of Indian Literature|author=Sunilkumar Chaṭṭopādhyāẏa|publisher= Sahitya Akademi|place=New Delhi,India|year= 1994|
ISBN= 9788172015787}}</ref>,<ref>[http://www.iloveindia.com/indian-heroes/bibhutibhushan-bandopadhyay-biography.html ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ]</ref>
"https://ml.wikipedia.org/wiki/ബിഭൂതിഭൂഷൺ_ബന്ദോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്