"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
** ജറുസലേമിലെ അർമേനിയൻ പാത്രിയർക്കേറ്റ്
 
ഓറിയന്റൽ ഓർത്തഡോക്സ് സഭാവിഭാഗത്തിലെ അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയെയും]] [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും]] അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾ‍ക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. <ref>''പൗരസ്ത്യ ക്രൈസ്തവദർശനം'' എന്ന ഗ്രന്ഥത്തിൽ‍ ഡോ.പൗലോസ് മാർ‍ ഗ്രിഗോറിയോസ് പറയുന്നു,{{ഉദ്ധരണി|ഇതിൽ‍ ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ‍പെട്ട സഭകളിൽ‍വച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസ്(കോപ്റ്റിക്ക് പോപ്പ്) ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ‍ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർ‍ക്കില്ല.}} ;ദിവ്യബോധനം പബ്ലിക്കേഷൻ‍സ്, സോഫിയാ സെന്റർ‍,കോട്ടയം ; 1996,ഓഗസ്റ്റ് ;പുറം: 11</ref>
 
1965-ലെ അഡിസ് അബാബ സുന്നഹദോസ് തീരുമാനപ്രകാരം [[അഡിസ് അബെബ|ആഡിസ് അബാബ]] ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർ‍ഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾ‍ട്ടേറ്റീവ് കമ്മറ്റി നിലവിൽ‍ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.<ref> [http://www.copticpope.org/downloads/commondec/commondec7eng.pdf മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം] അഞ്ചാം താൾ കാണുക</ref>
"https://ml.wikipedia.org/wiki/ഓറിയന്റൽ_ഓർത്തഡോക്സ്_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്