"പി. വേണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല]]യിലെ [[പുറനാട്ടുകര]]യിൽ 1940 നവംബർ 8-ന് ജനിച്ചു. മാധവക്കുറുപ്പും അമ്മിണിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ മൂന്നുമക്കളിൽ മൂത്തവനായിരുന്നു വേണുഗോപാലമേനോൻ എന്ന വേണു. 1967-ൽ പുറത്തിറങ്ങിയ [[ഉദ്യോഗസ്ഥ]]യാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രം. 1969-ൽ പുറത്തിറങ്ങിയ [[വിരുന്നുകാരി]] എന്ന സിനിമയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു. 2003-ൽ പുറത്തിറങ്ങിയ [[പരിണാമം (മലയാളചലച്ചിത്രം)|പരിണാമം]] ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. [[മാടമ്പ് കുഞ്ഞുകുട്ടൻ]] നായകനായ ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് ഇസ്രായേൽ ഫിലിം ഫെസ്റ്റിവലിന്റെ അംഗീകാരം ലഭിച്ചിരുന്നു. 45 വർഷത്തോളമായി ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലം ചെന്നൈ ഷേണായ്‌നഗറിലെ വസതിയിൽ 2011 മേയ് 25-ന് രാവിലെ 9.20-ന് 70-ആം വയസ്സിൽ അന്തരിച്ചു<ref>http://www.mathrubhumi.com/story.php?id=188724</ref>. മൃതദേഹം നാട്ടിലെത്തിച്ച ശേഷം [[തിരുവില്വാമല]] പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
 
;കുടുംബം
ഭാര്യ: സുശീല. മക്കൾ: വിജയ് മേനോൻ, ശ്രീദേവി.
 
==സംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/പി._വേണു" എന്ന താളിൽനിന്ന് ശേഖരിച്ചത്