"തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അദ്വൈതൻ (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3544789 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
തെളിവുകളറ്റ ആരോപണങ്ങൾ എഴുതാൻ ഉള്ള ഇടമല്ല വിക്കിപീഡിയ.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
1844-ൽ മദിരാശി ജേർണൽ ഓഫ് ലിറ്ററെച്ചർ ആൻഡ് സയൻസിൽ (ലക്കം 30) തരിസാപ്പള്ളി ശാസനവും ഇംഗ്ലീഷ് മൊഴിമാറ്റവും മുഴുവനായി അച്ചടിച്ചു വന്നു. [[ഹെർമൻ ഗുണ്ടർട്ട്]] ആയിരുന്നു ഇത് തയ്യാറാക്കിയത്. [[കോട്ടയം|കോട്ടയത്തെ]] സിറിയൻ ക്രിസ്ത്യാനികൾ കൈവശം വച്ചിരുന്ന ഈ ചെമ്പുപത്രത്തെ ഗുണ്ടെർട്ട് ''സിറിയൻ ക്രിസ്ത്യൻ'' എന്നും ''കോട്ടയം'' എന്നും വിശേഷിപ്പിച്ചത് പിന്നീട് എഴുതിയവർ ആവർത്തിച്ചു പോരുന്നു. ഇതുവരെ ആരും അത് ചോദ്യം ചെയ്തിട്ടില്ല.
 
[[വില്യം ലോഗൻ]] [[മലബാർ മാന്വൽ|മലബാർ മാനുവലിൽ]] ഈ ശാസനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. ''ധരിയായികൾ'' എന്ന പദത്തിൽ നിന്നാണ് [[തരിസാപ്പള്ളി]]യിലെ 'തരിസാ' എന്ന വാക്കുണ്ടായതെന്ന് ലോഗൻ വാദിച്ചു (220 ) ഗുണ്ടെർട്ട്‌ സായിപ്പിന്റെ കാലം (1844) മുതൽ തുടങ്ങിയ “സിറിയൻ ക്രിസ്ത്യൻ” എന്ന വിശേഷണം തരിസാപ്പള്ളി ശാസനം അർഹിക്കുന്നുവോ എന്നത് ഇതുവരെ കാര്യമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല .
 
ചെപ്പേടിൽ വെള്ളാളർ,തച്ചർ,വണ്ണാർ,ഈഴവർ,ഈഴവക്കയ്യർ, എരുവിയർ എന്നിവർ പരാമർശവിധേയരാകുന്നു .പിന്നെ അടിമകളും.എന്നാൽ ക്രിസ്ത്യൻ എന്ന പദം ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല .കുരക്കേണി കൊല്ലത്ത് വച്ചാണ് രേഖ ചമയ്ക്കപ്പെട്ടതെന്ന് വ്യക്തമാണ് .പക്ഷെ 'കോട്ടയം' ഒരിടത്തും പരാമർശിക്കപ്പെടുന്നില്ല .”പള്ളി” ഒൻപതാം നൂറ്റാണ്ടിൽ തന്നെ, ക്രിസ്ത്യൻ ചര്ച്ചായിമാറിയിരുന്നുഎന്നും അത് “ജൈനപ്പള്ളി” അല്ലായിരുന്നു എന്ന് പറയാനും തെളിവുകൾ ഇല്ല
 
[[സിറിയ]]ൻ എന്ന വിദേശരാജ്യവും ശാസനത്തിൽ പരാമര്ശിക്കപ്പെടുന്നില്ല. അയ്യനടികൾ എന്ന രാജാവ് നൽകുന്ന പട്ടയം .എന്നാൽ “അയ്യനടികൾ പട്ടയം” എന്നും ചരിത്രകാരന്മാർ ഇതിനെ വിളിക്കുന്നില്ല .(വീരരാഘവപട്ടയം എന്ന ജൂതപ്പട്ടയത്തെ വിളിക്കുന്നത്‌ ഓർമ്മിക്കുക) ഓലകളുടെ ക്രമ നമ്പർ കാണാനില്ലാത്ത ഈ രേഖ രണ്ടും മൂന്നും ഒക്കെ ആയി ചർച്ച ചെയ്യപ്പെട്ടു .കൂട്ടികെട്ടാൻ തുളകൾ കാണപ്പെടുന്നു എങ്കിലും വളയമോ വലയമോ ഒന്നും കാണപ്പെടുന്നില്ല .പുരാതന ശാസനങ്ങളിലും വലയത്തിലും നൽകിയ രാജാവിന്റെ മുദ്ര കാണപ്പെടുമത്രേ.പക്ഷെ തരിസാപ്പള്ളി ശാസനത്തിൽ ആയ്‌വംശ മുദ്രയായ ആനയെ കാണാനേയില്ല എന്നത് ദുരൂഹമായിരിക്കുന്നു.
Abhraham Hyacinte Anquitil Du Peron (1731-1808) എന്ന ഫ്രാന്സുകാരൻ പൈതൃക ഗവേഷകൻ 1758 കാലത്ത് കേരളത്തിലെത്തി ഈ ശാസനം പരിശോധിച്ചു ഫ്രഞ്ചിലേക്കു മൊഴിമാറ്റം നടത്തി Zenda Avesta എന്ന ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചിരുന്നു .പെറോ കണ്ടത് വളയത്താൽ ബന്ന്ധിതമായ ഓലക്കൂട്ടം .രണ്ടു കൈപ്പത്തിയുടെ നീളവും നാലുവിരലിട വീതിയും ആയിരുന്നു ഓലകൾക്കെല്ലാം .എന്നാൽ ഇന്ന് കേരളത്തിൽ ലഭ്യമായ ഓലകളുടെ വലിപ്പം ഒന്ന് പോലെ അല്ല .അക്ഷരങ്ങൾ പല ഭാഷകളിൽ പല രീതിയിൽ . അവസാന ഓലയിൽ
കടലാസ്സിൽ എഴുതും പോലെ മുകളിൽ നിന്ന് താഴോട്ട് വിദേശ ഭാഷകളിൽ സാക്ഷിപ്പട്ടിക .മറ്റു ഓലകളിൽ പനയോലയിൽ ജാതകം എഴുത്തും പോലെ ലംബ തലത്തിൽ .കൈയക്ഷരം ചിലതിൽ വേറെ തരം. ആകെക്കൂടി ഇപ്പോൾ കോട്ടയം –തിരുവല്ല ബിഷപ്പ് ഹൌസുകളിൽ പങ്ക് വയ്ക്കപ്പെട്ടു കാണപ്പെടുന്ന പട്ടയമല്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . പകർപ്പുകളോ കൂട്ടിച്ചേര്ക്കലുകളോ ഉപേക്ഷിക്കലോ ഒക്കെ നടത്തിയ പുരാതനവ്യാജ രേഖ അതാണ്‌ നാമറിയുന്ന തരിസാപ്പള്ളി പട്ടയം .ഒരു തരം വ്യാജപട്ടയം .
“നീരെറ്റമരുവാൻ” എന്ന ക്രിയാവിശേഷണം രണ്ടായി വെട്ടിമുറിച്ചാണ് ഗുണ്ടെർട്ട് സായ്പ്പ് “മരുവാൻ” എന്ന നാമവിശേഷണം ഉണ്ടാക്കിയത് .മരുവാൻ എന്നാൽ മാർ എന്നും മാർ എന്നാൽ ലോർഡ്‌(Lord) എന്നും പറഞ്ഞുവച്ചതും സായിപ്പ് .”വേൾകുല സുന്ദര”നെ വിഷ്ണു എന്ന് വായിച്ച സായിപ്പ് മറ്റു ചില തെറ്റുകളും വരുത്തി.”ശബരീശൻ” എന്ന നാടൻ ജൈനനാമം സായിപ്പ് “സപീർ ഈശോ” എന്നും വായിച്ചു സഫറിലെ ഈശോ എന്ന വിദേശി എന്നും എഴുതി വച്ചു .
 
== ഏട് 1 അകവശം ==
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_പട്ടയം_(ഏ.ഡി.849)" എന്ന താളിൽനിന്ന് ശേഖരിച്ചത്