"യുവകലാസാഹിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
1975 മാർച്ച് മധ്യവാരം കായംകുളത്ത് നടന്ന [[കെ.പി.എ.സി.|കെപിഎസിയുടെ]] രജതജൂബിലി ആഘോഷവേളയിലാണ് പുരോഗമനസാഹിത്യത്തിൻറെയും കലയുടെയും പരിപോഷണത്തിനായി ‘യുവകലാസാഹിതി’യെന്ന കലാസാംസ്‌കാരിക പ്രസ്ഥാനം രൂപീകൃതമാവുന്നത്.
[[പ്രമാണം:Yuvakalasahithy.jpg|ലഘുചിത്രം|യുവകലാസാഹിതി ലോഗോ]]
[[ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ|അഖിലേന്ത്യ യുവജന ഫെഡറേഷൻറെ]] അനിഷേധ്യ നേതാവായിരുന്ന തോപ്പിൽ ഗോപാലകൃഷ്ണനാണ് ഒരു കലാസാംസ്‌കാരിക പ്രസ്ഥാനമെന്ന ആശയം [[ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്‌ററ് പാർട്ടി]] സംസ്ഥാന ഘടകത്തിനു മുമ്പാകെ സമർപ്പിച്ചത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി [[എൻ.ഇ. ബാലറാം]] പാർട്ടിയുടെ സമുന്നതനേതാവായിരുന്ന [[പി.കെ. വാസുദേവൻ നായർ]], യുവജന ഫെഡറേഷൻ നേതാവായിരുന്ന [[കണിയാപുരം രാമചന്ദ്രൻ]], കെപിഎസിയുടെ സാരഥികളായിരുന്ന [[തോപ്പിൽ ഭാസി]], [[കാമ്പിശ്ശേരി കരുണാകരൻ]] എന്നിവർ വിശദമായ കൂടിയാലോചനകൾ നടത്തി. അങ്ങിങ്ങ് ചിതറി നിൽക്കുന്ന യുവപ്രതിഭകളെയും എഴുത്തുകാരെയും കൂട്ടിയോജിപ്പിച്ച് ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള ഒരു കലാസാംസ്‌കാരിക പ്രസ്ഥാനമെന്ന തോപ്പിൽ ഗോപാലകൃഷ്ണൻറെ ദീർഘവീക്ഷണവും ഭാവനപരവുമായ ആശയം പ്രാവർത്തികമാക്കുന്നതിന് പാർട്ടി നേതൃത്വം അംഗീകാരം നൽകി. കലയുടെയും സാഹിത്യത്തിൻറെയും യുവത്വം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സാംസ്‌കാരിക പ്രസ്ഥാനത്തിന് ‘യുവകലാസാഹിതി’യെന്ന് കണിയാപുരം രാമചന്ദ്രൻ നാമകരണം ചെയ്തു. കെ പിഎസിയുടെ രജതജൂബിലി ആഘോഷവേദിയിൽ തന്നെ ‘യുവകലാസാഹിതി’ക്ക് രൂപം നൽകണമെന്ന് തോപ്പിൽഭാസി തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽ നിഷ്‌കർഷിച്ചു.
 
1975 മാർച്ച് 15ന് കെപിഎസി അങ്കണത്തിൽ ചേർന്ന രൂപീകരണ സമ്മേളനത്തിൽ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു. മലയാളത്തിൻറെ എക്കാലത്തെയും വിപ്ലവകവി വയലാർ രാമവർമ യുവകലാസാഹിതിക്ക് അഭിവാദനങ്ങൾ നേർന്നു. അതേവർഷം ഒക്‌ടോബർ 27ന് വയലാർ വിടപറയുകയും ചെയ്തു.
"https://ml.wikipedia.org/wiki/യുവകലാസാഹിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്