"കെ.പി. വള്ളോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ജീവിതരേഖ: പേര് ചേർത്ത് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
കൊച്ചി രാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു '''കെ.പി. വള്ളോൻ'''(2 ജനുവരി 1894 - 14 ഏപ്രിൽ 1940). 1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടു. എം.എൽ.സിയായതോടെ "വള്ളോനെമ്മൽസി' എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തി. 1931 മുതൽ 1940 വരെയുള്ള ഘട്ടത്തിൽ അഞ്ചേകാൽ കൊല്ലത്തോളം കൊച്ചി നിയമസഭാംഗമായിരുന്നു
==ജീവിതരേഖ==
കൊച്ചി കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങന്റെയും മാലയുടെയും മകനായി ജനിച്ചു. കുട്ടിക്കാലത്തുതന്നെ കരിങ്കൽ പണിയിലേർപ്പെട്ടു. [[ശ്രീനാരായണ ഗുരു|ശ്രീനാരായണ ഗുരുദേവന്റെ]] ആശയങ്ങളിൽ ആകൃഷ്ടനായ വള്ളോൻ, വിദ്യാഭ്യാസസമ്പാദനത്തിലൂടെ അധഃകൃതർക്ക് മൂന്നേറ്റമുണ്ടാകൂ എന്നറിഞ്ഞ് അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വേട്ടുവർ, പറയർ, കുറവർ തൂടങ്ങിയ സമുദായങ്ങളുടെ സംഘടനകളെയും പുനരുജ്ജീവിപ്പിക്കുന്നതിനായി ശ്രമിച്ചു. 4-8-1931മുതൽ15-3-1935 വരെ മൂന്നര വർഷം സഭാംഗമായി. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും 14-7--1938 ൽ വീണ്ടും സഭാംഗമായി. സ്വസമുദായത്തിന്റെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി വള്ളോൻ നിയമസഭയിൽ സജീവമായി പ്രവർത്തിച്ചു. നിരവധി ദളിത് വിഷയങ്ങൾ ആദ്ദേഹം സഭയുടെ ശ്രദ്ധയിൽ കൊണ്ടു വന്നു. 1938ൽ എറണാകുളത്ത് ദളിത് വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കരയിൽ നിരോധിക്കപ്പെട്ടപ്പോൾ വഞ്ചിയിൽ കയറി കായലിന്റെ നടുക്കുചെന്ന് പ്രസംഗിച്ചു. 1936ൽ എറണാകുളത്ത് നിന്ന് "അധഃകൃതൻ’ മാസിക തുടങ്ങി. അതേവർഷം "ഹരിജൻ' എന്ന മറ്റൊരു മാസികയും വള്ളോന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങി.<ref>{{cite news|last=വി.എസ്. സനകൻ|title=കെ.പി. വള്ളോൻ: അധഃസ്ഥിതർക്കെന്നും പ്രചോദനം|url=http://news.keralakaumudi.com/news.php?nid=d952a1fac5df5d7aee1eb97c2ce30fb5|accessdate=19 മെയ് 2013|newspaper=കേരള കൗമുദി}}</ref> ഉറച്ച യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന അദ്ദേഹം അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി.<ref>{{cite book|last=പി. ഗോവിന്ദപിള്ള|title=കേരള നവോത്ഥാനം യുഗസന്തതികൾ യുഗശിൽപ്പികൾ|year=2010|publisher=ചിന്ത|isbn=81-262-0232-7|pages=57 -62}}</ref> 1935 ൽ ബുദ്ധ മതം സ്വീകരിച്ചു.<ref>{{cite book|last=Kshirsagar|first=R K|title=Dalit Movement in India and Its Leaders, 1857-1956|year=1994|publisher=M D Publications|location=New Delhi|page=363|url=http://books.google.com/?id=Wx218EFVU8MC&pg=PA363&dq=K+P+Vallon#v=onepage&q=K%20P%20Vallon&f=false|isbn=9788185880433}}</ref> 1940 ൽ മാള ഗ്രാമത്തിൽ വസൂരി ബാധിതരുടെയിടയിൽ പ്രവർത്തിക്കവെ വസൂരി പിടിപ്പെട്ട് മരിച്ചു.വള്ളോൻ എം. എൽ. സി. യുടെ സഹോദരിയുടെ നാമം കുഞ്ഞിക്കാവ് എന്നും ഇളയ സഹോദരന്റെ പേര് രാജൻ എന്നും ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.പി._വള്ളോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്