"രാമായണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) 2402:8100:3921:AF02:0:0:0:1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.230.21.111 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 29:
 
രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു. <ref> ഡോ.വെബ്ബർ, ഓൺ ദി രാമായണ (Ueber das Ramayana Abhabdlungen der koenigl. Akademie der Wissensch, ZuRich, Berlin 1870 page 1-80 English Translation by D.C. Boyd. Bombay 1873 </ref> <ref> ദിനേശചന്ദ്ര; ദി ബംഗാളി രാമായണാസ്. </ref>
 
== ഐതിഹ്യം ==
 
രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് [[വാല്മീകി]] മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി [[രാമകഥ]] കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം
<blockquote>ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ</blockquote>
അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
* ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.
 
എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.
 
പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് [[തമസാ നദി|തമസാ നദിയിൽ]] സ്നാനത്തിനായി പോവുകയായിരുന്ന [[വാല്മീകി]] ഒരു [[വേടൻ]] [[ക്രൗഞ്ചപ്പക്ഷി|ക്രൗഞ്ചമിഥുനങ്ങളിൽ]] ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം{{Ref_label|AഹA|a|none}}
<blockquote>"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"</blockquote>
എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും [[ബ്രഹ്മാവ്]] അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ [[ശ്രീരാമൻ|ശ്രീരാമന്റെ]]‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.
 
ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. [[ബാലകാണ്ഡം]], [[അയോദ്ധ്യാകാണ്ഡം]], [[ആരണ്യകാണ്ഡം]], [[കിഷ്കിന്ധാകാണ്ഡം]], [[സുന്ദരകാണ്ഡം]], [[യുദ്ധകാണ്ഡം]], [[ഉത്തരകാണ്ഡം]] എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്<ref name="Rrevisited">{{cite book |last=Bose |first=Mandakranta |date=2004 |title=The Ramayana Revisited |isbn=9780198037637}}</ref><ref name="Beauty">{{cite web |url=https://penguin.co.in/thepenguindigest/the-beauty-of-the-valmiki-ramayana-by-bibek-debroy/ |title=The Beauty of the Valmiki Ramayana by Bibek Debroy |last=Debroy |first=Bibek |date=29 January 2018 |access-date=11 April 2018 |language=en}}</ref>.
 
== രചയിതാവ് ==
"https://ml.wikipedia.org/wiki/രാമായണം" എന്ന താളിൽനിന്ന് ശേഖരിച്ചത്