"ഹാൻസ് ക്യൂങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
1981-ൽ മൂന്നു മാസക്കാലത്തേയ്ക്ക് ക്യൂങ് ചിക്കാഗോ സർവകലാശാലയിൽ അതിഥി-അദ്ധ്യാപകനായിരുന്നു. ആ സന്ദർശനത്തിൽ അമേരിക്കയിലെ കത്തോലിയ്ക്കാ സ്ഥാപനങ്ങളിൽ നോത്ര് ഡാം സർവകലാശാല മാത്രമാണ് അദ്ദേഹത്തെ ക്ഷണിക്കാൻ തയ്യാറായത്. ഫിൽ ഡൊണാഹ്യൂ ഷോ എന്ന ടെലിവിഷൻ പരിപാടിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.<ref>കെന്നത്ത് എ. ബ്രിഗ്സ്, ന്യൂ യോർക്ക് ടൈംസ് , (Late Edition (East Coast)). ന്യൂ യോർക്ക്, : 1981, ഡിസംബർ 13. പുറം. A.29</ref> 1986-ൽ അദ്ദേഹം ഇൻഡിയാന സംസ്ഥാനത്തെ പശ്ചിമ ലഫായെറ്റെയിലുള്ള പർദ്യൂ സർവകലാശാലയിൽ നടന്ന മൂന്നാം ബുദ്ധ-ക്രിസ്തീയ ദൈവശാസ്ത്ര മുഖാമുഖത്തിലും പങ്കെടുത്തു.<ref>""Emptiness, Kenosis, History, and Dialogue: The Christian Response to Masao Abe's Notion of "Dynamic Sunyata" in the Early Years of the Abe-Cobb Buddhist-Christian Dialogue," Buddhist-Christian Studies, Vol. 24, 2004</ref>
 
=== മാർപ്പാപ്പാമാരും കുങ്ങുംക്യൂങും ===
====യോഹന്നാൻ പൗലോസ്‍====
 
2005-ൽ കങ്ങ്ക്യൂങ്, "യോഹന്നാൻ-പൗലോസ് രണ്ടാമൻ മാർപ്പാപ്പയുടെ പരാജയങ്ങൾ" എന്ന പേരിൽ ഒരു ലേഖനം ഇറ്റലിയിലും ജർമ്മനിയിലും പ്രസിദ്ധീകരിച്ചു. എല്ലാവരും പ്രതീക്ഷിച്ചിരുന്ന പരിവർത്തനത്തിന്റേയും നവീകരണത്തിന്റേയും പരസ്പരസം‌വാദത്തിന്റേയും ഒരു കാലഘട്ടം കൊണ്ടുവരുന്നതിനു പകരം, പരിഷ്കരണങ്ങളേയും സഭകൾ തമ്മിലുള്ള ചർച്ചയേയും തടയുകയും വത്തിക്കാന്റെ പ്രാഥമികത എടുത്തുപറയുകയും ചെയ്തുകൊണ്ട് രണ്ടാം വത്തിക്കാൻ സൂനഹദോസിനു മുൻപുണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കുകയാണ് യോഹന്നാൻ പൗലോസ് രണ്ടാമൻ ചെയ്തതെന്ന് അദ്ദേഹം വാദിച്ചു.
 
<blockquote>
 
==== ബെനഡിക്ട് ====
2005 ഒക്ടോബർ 26-ആം തിയതി, വത്തിക്കാനിലെ ഒരു രാത്രി ഭക്ഷണത്തിൽ കങ്ങ്ക്യൂങ്, പഴയ സഹപ്രവർത്തകൻ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അതിഥിയായത് നിരീക്ഷകരിൽ ചിലരെ അത്ഭുതപ്പെടുത്തി. കത്തോലിയ്ക്കാ ദൈവശാസ്ത്രത്തെ സംബന്ധിച്ച് അവർക്കിടയിൽ ഒരു സുഹൃദ്‌സം‌വാദത്തിന് അത് അവസരമൊരുക്കി.<ref>"മാർപ്പാപ്പയുടെ സെപ്തംബർ അത്ഭുതം" [HOME EDITION] ജോൺ എൽ. അല്ലൻ ജൂനിയർ., [[ലോസ് എഞ്ചലസ് റ്റൈംസ്]], ഒക്ടോബർ 30, 2005, പുറം M.5</ref>
 
2009-ൽ [[പാരിസ്|പാരിസിലെ]] ലെ-മൊൻഡെ പത്രവുമായുള്ള ഒരഭിമുഖത്തിൽ, "പത്താം പീയൂസിന്റെ സഭ" എന്ന യാഥാസ്ഥിതികസമൂഹത്തിന്റെ വിലക്കു നീക്കിയ വത്തിക്കാന്റെ നടപടിയെ കങ്ങ്ക്യൂങ് നിശിതമായി വിമർശിച്ചു. ക്രി.വ. 325-ലെ നിഖ്യാ സൂനഹദോസിൽ നിന്ന് ഒട്ടും മുന്നോട്ടുപോകാത്ത ദൈവശാസ്ത്രമാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പിന്തുടരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കത്തോലിക്കാ കർദ്ദിനാൽ സംഘത്തിന്റെ തലവനും [[വത്തിക്കാൻ]] വിദേശമന്ത്രിയുമായ എഞ്ചലോ സൊഡാനോ ഈ അഭിമുഖത്തെ വിമർശിച്ചു.<ref>[http://www.catholicnews.com/data/stories/cns/0900892.htm Theologian's criticism of pope draws Vatican response]</ref> ആഗ്ലിക്കൻ സഭയിലെ പരിവർത്തനവിരോധികൾക്ക് കത്തോലിക്കാ സഭയിൽ ചേർന്നത് എളുപ്പമാക്കാനുള്ള വത്തിക്കാന്റെ തീരുമാനത്തേയും കങ്ങ്ക്യൂങ് വിമർശിച്ചു. സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ ചൈതന്യത്തിന് നിരക്കാത്ത ഇത്തരം നടപടികൾ കത്തോലിക്കാ സഭയെ എല്ലാ ക്രിസ്തീയവിഭാഗങ്ങളിലേയും പരിവർത്തനവിരോധികളുടെ താവളമാക്കി മാറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.<ref>Guardian.co.uk-യിലെ കങ്ങിന്റെക്യൂങിന്റെ ലേഖനം: "വത്തിക്കാന്റെ അധികാരദാഹം ക്രിസ്തുമതത്തെ വിഭജിക്കുകയും കത്തോലിക്കാസഭയെ തളർത്തുകയും ചെയ്യും" [http://www.guardian.co.uk/commentisfree/belief/2009/oct/27/catholicism-pope-anglicanism-church]</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3544193" എന്ന താളിൽനിന്ന് ശേഖരിച്ചത്