"ഹാൻസ് ക്യൂങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
=== സൂനഹദോസിൽ ===
1960-ൽ [[ജർമ്മനി|ജർമ്മനിയിൽ]] ടൂബിങ്ങനിലെ എബർഹാർഡ് കാൾസ് സർവകലാശാലയിൽ ദൈവശാസ്ത്രത്തിന്റെ പ്രൊഫസറായി അദ്ദേഹം നിയമിതനായി. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ, പിന്നീട് [[ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] ആയിത്തീർന്ന ജോസഫ് റാറ്റ്സിഞ്ഞറെപ്പോലെ അദ്ദേഹത്തെയും, യോഹന്നാൻ ഇരുപതിമൂന്നാമൻ മാർപ്പാപ്പ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിൽ]] ദൈവശാസ്ത്രവിഷയങ്ങളിലെ വിദഗ്‌ധ ഉപദേശകനായി നിയമിച്ചു. 1965-ൽ സൂനഹദോസിന്റെ സമാപനം വരെ അവർ ആ സ്ഥാനത്തു തുടർന്നു. പിന്നീട് കങ്ങിന്റെക്യൂങ്ങിന്റെ ശുപാർശ അനുസരിച്ച് ടൂബിങ്ങൻ സർവകലാശാലയിലെ കത്തോലിയ്ക്കാ ഫാക്കൾട്ടി റാറ്റ്സിഞ്ഞറെ സൈദ്ധാന്തിക പ്രൊഫസറായി നിയമിച്ചു. എന്നാൽ 1968-ലെ [[ജർമ്മനി|ജർമ്മൻ]] വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് റാറ്റ്സിഞ്ഞർ ടൂബിങ്ങനിൽ നിന്ന് റീഗൻസ്‌ബർഗ് സർവകലാശാലയിലേയ്ക്കു മാറിയതോടെ അവരുടെ സഹകരണം അവസാനിച്ചു.
 
=== വിവാദം, വിലക്ക് ===
"https://ml.wikipedia.org/wiki/ഹാൻസ്_ക്യൂങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്