"ഹാൻസ് ക്യൂങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
== ജീവിതം ==
=== ജനനം, വിദ്യാഭ്യാസം ===
സ്വിറ്റ്സർലണ്ടിൽ ലൂസേൺ പ്രവിശ്യയിലെ സർസീയിൽ ജനിച്ച കുങ്ങിന്റെക്യൂങിന്റെ സ്കൂൾ വിദ്യാഭ്യാസം ലൂസേണിലെ ജിംനേഷിയത്തിലായിരുന്നു. പിന്നീട് [[റോം|റോമിലെ]] പൊന്തിഫിക്കൾ ഗ്രിഗോറിയൻ സർവകലാശാലയിൽ ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിച്ച കങ്ങ്, 1954-ൽ പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന് [[പാരിസ്|പാരിസിലെ]] സോർബോൺ അടക്കം [[യൂറോപ്പ്|യൂറോപ്പിലെ]] വിവിധ കലാശാലകളിൽ അദ്ദേഹം വിദ്യാഭ്യാസം തുടർന്നു. സോർബോണിൽ കങ്ങിന്റെക്യൂങിന്റെ ഗവേഷണവിഷയം പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ [[കാൾ ബാർട്ട്|കാൾ ബാർട്ടിന്റെ]] നീതീകരണസിദ്ധാന്തത്തിന്(Doctrine of justification) പരമ്പരാഗതമായ കത്തോലിയ്ക്കാ ബോധ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. ദൈവദൃഷ്ടിയിൽ മനുഷ്യൻ എങ്ങനെ നീതിമാനാകുന്നു എന്നതിനെ സംബന്ധിച്ച പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ നിലപാടുകൾ തമ്മിലുള്ള സമാനതകളിലേയ്ക്ക് വെളിച്ചം വീശുകയാണ് ഈ പ്രബന്ധത്തിൽ അദ്ദേഹം ചെയ്തത്. വിഭജിച്ചു നിൽക്കുന്ന ക്രിസ്തീയവിഭാഗങ്ങൾക്കിടയിൽ രമ്യതയ്ക്കുള്ള മേഖലകൾ കണ്ടെത്തുന്നതിൽ കങ്ങിനുണ്ടായിരുന്നക്യൂങിനുണ്ടായിരുന്ന താത്പര്യത്തിന് ഉദാഹരണമാണ് ഈ ഗവേഷണപ്രബന്ധം.
 
=== സൂനഹദോസിൽ ===
1960-ൽ [[ജർമ്മനി|ജർമ്മനിയിൽ]] ടൂബിങ്ങനിലെ എബർഹാർഡ് കാൾസ് സർവകലാശാലയിൽ ദൈവശാസ്ത്രത്തിന്റെ പ്രൊഫസറായി അദ്ദേഹം നിയമിതനായി. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ, പിന്നീട് [[ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] ആയിത്തീർന്ന ജോസഫ് റാറ്റ്സിഞ്ഞറെപ്പോലെ അദ്ദേഹത്തെയും, യോഹന്നാൻ ഇരുപതിമൂന്നാമൻ മാർപ്പാപ്പ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിൽ]] ദൈവശാസ്ത്രവിഷയങ്ങളിലെ വിദഗ്‌ധ ഉപദേശകനായി നിയമിച്ചു. 1965-ൽ സൂനഹദോസിന്റെ സമാപനം വരെ അവർ ആ സ്ഥാനത്തു തുടർന്നു. പിന്നീട് കങ്ങിന്റെ ശുപാർശ അനുസരിച്ച് ടൂബിങ്ങൻ സർവകലാശാലയിലെ കത്തോലിയ്ക്കാ ഫാക്കൾട്ടി റാറ്റ്സിഞ്ഞറെ സൈദ്ധാന്തിക പ്രൊഫസറായി നിയമിച്ചു. എന്നാൽ 1968-ലെ [[ജർമ്മനി|ജർമ്മൻ]] വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് റാറ്റ്സിഞ്ഞർ ടൂബിങ്ങനിൽ നിന്ന് റീഗൻസ്‌ബർഗ് സർവകലാശാലയിലേയ്ക്കു മാറിയതോടെ അവരുടെ സഹകരണം അവസാനിച്ചു.
"https://ml.wikipedia.org/wiki/ഹാൻസ്_ക്യൂങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്