"ചിത്തിര തിരുനാൾ ബാലരാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ആദ്യ കാലം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
== ആദ്യ കാലം ==
[[പ്രമാണം:Sreechitrathirunal.jpg|ലഘുചിത്രം|left|250px|1924-ൽ 12-കാരനായ ശ്രീ ചിത്തിര തിരുനാൾ ''തിരുവിതാംകൂർ മഹാരാജാവായതിനു'' ശേഷം]]
മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ തിരുവാതിര നാൾ കൊച്ചുകുഞ്ഞി തമ്പുരാട്ടിയുടെ മകളാണ് [[മൂലം തിരുനാൾ സേതു പാർവ്വതിഭായി]].ചിത്രമെഴുത്തുതമ്പുരാൻ രാജ രവിവർമ്മയുടെ മകളുടെ മകളാണ് സേതു പാർവതി ബായി തമ്പുരാട്ടി.[[മൂലം തിരുനാൾ|ശ്രീമൂലം തിരുനാളിനു]] ശേഷം തിരുവിതാംകൂർ രാജവംശത്തിൽ അനന്തരാവകാശികളില്ലാതിരുന്നതിനാൽ മാവേലിക്കരയിലെ ഉത്സവമഠം കൊട്ടാരത്തിൽ നിന്നും [[സേതു ലക്ഷ്മിഭായി]]യെയും [[സേതു പാർവ്വതിഭായി]]യെയും ദത്തെടുത്തു. [[കിളിമാനൂർ കൊട്ടാരം|കിളിമാനൂർ കോവിലകത്തെ]] സംസ്കൃത പണ്ഡിതനായിരുന്ന പൂരം നാൾ രവിവർമ്മ കോയിത്തമ്പുരാനാണ് മൂലം തിരുനാൾ [[സേതു പാർവ്വതിഭായി]]യെ വിവാഹം കഴിച്ചത്. സേതു പാർവ്വതിഭായി - രവിവർമ്മ കോയിതമ്പുരാൻ ദമ്പതിമാരുടെ മൂത്ത മകനായി ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1912 [[നവംബർ 7]]-നു ജനിച്ചു. അദ്ദേഹം ജനിച്ചത്‌ ഒരു [[ദീപാവലി]] നാളിൽ ആയിരുന്നു. ജനിച്ച അപ്പോൾ തന്നെ അമ്മാവൻ ശ്രീ [[മൂലം തിരുനാൾ രാമവർമ്മ]] മഹാരാജാവിന്റെ അടുത്ത അനന്തരാവകാശിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അപ്പോഴത്തെ പൂർണ്ണ നാമം ''ശ്രീ പദ്മനാഭദാസ മഹാരാജ്കുമാർ ശ്രീ ബാലരാമവർമ്മ [[തിരുവിതാംകൂർ]] ഇളയരാജ'' എന്നായിരിന്നു. അദ്ദേഹത്തിന് 1916 ൽ ഒരു സഹോദരിയും([[കാർത്തിക തിരുനാൾ ലക്ഷ്മിഭായി]]) 1922 ൽ ഒരു സഹോദരനും([[ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ]]) ജനിച്ചു. മൂത്ത റാണി സേതു ലക്ഷ്മി ഭായിക്ക് മക്കൾ (രണ്ടു പെണ്മക്കൾ) ഉണ്ടായത് വളരെ വൈകി 1923 ൽ ആയിരുന്നു. അത് കൊണ്ട് തന്നെ രാജസ്ഥാനം എല്ലാം സേതു പാർവ്വതിയുടെ മക്കൾ ആയ ശ്രീ ചിത്തിരതിരുനാൾ, [[കാർത്തിക തിരുനാൾ ലക്ഷ്മിഭായി]], [[ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ]] എന്നിവർക്കാണ് ലഭിച്ചത്. ഇത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ രണ്ടു വിഭാഗങ്ങളും തമ്മിൽ അകലാൻ ഉള്ള ഒരു കാരണമായിരുന്നു. <ref>{{cite book|last=രഘുനന്ദൻ|first=ലക്ഷ്മി|title=അറ്റ്‌ ദ ടേൺ ഓഫ് ദ റ്റൈഡു്}}</ref>
 
===വിദ്യാഭ്യാസം===
"https://ml.wikipedia.org/wiki/ചിത്തിര_തിരുനാൾ_ബാലരാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്