"കിരീടമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
48 രാശികളടങ്ങിയ [[ടോളമി|ടോളമിയുടെ]] പട്ടികയിലും 88 [[നക്ഷത്രരാശി|രാശികളടങ്ങിയ]] ആധുനിക പട്ടികയിലും കിരീടമണ്ഡലം ഇടം പിടിച്ചിട്ടുണ്ട്. ഇതിലെ തിളക്കമുള്ള നക്ഷത്രങ്ങളെ കൂട്ടിച്ചേർത്താൽ അർദ്ധവൃത്താകാരം ലഭിക്കും. ഇതിന്റെ ലാറ്റിൻ നാമമായ കൊറോണ ബൊറിയാലിസ് എന്നതിനർത്ഥം വടക്കൻ കിരീടം എന്നാണ്. ഗ്രീക്ക് പുരാണങ്ങളിൽ ക്രീറ്റിലെ രാജകുമാരിയായ [[അരിയാഡ്നെ|അരിയാഡ്നെക്ക്]] വീഞ്ഞിന്റെയും ഉർവ്വരതയുടെയും ദേവനായ [[ഡൈനീഷ്യസ്]] നൽകിയ കിരീടവുമായി ഈ രാശിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.മറ്റു ചില സംസ്കൃതികളിൽ ഇതിനെ പരുന്തിന്റെ കൂട്, കരടിയുടെ ഗുഹ, പുകക്കുഴൽ എന്നീ രൂപങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ടോളമി ഇതിന്റെ തെക്കൻ പ്രതിരൂപമായാണ് [[ദക്ഷിണമകുടം|ദക്ഷിണമകുടത്തെ]] കണക്കാക്കിയത്. രൂപത്തിലുള്ള സാമ്യതയാണ് ഇതിനു കാരണമായത്.
 
ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫാ കൊറോണാ ബൊറിയാലിന്റെ [[ദൃശ്യകാന്തിമാനം|കാന്തിമാനം]] 2.2 ആണ്. [[ആർ കൊറോണാ ബൊറിയാലിസ്]] ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഒരു അപൂർവ്വ ഗ്രൂപ്പ് ആയ [[ആർ കൊറോണ ബൊറിയാലിസ് ചരം|ആർ കൊറോണ ബൊറിയാലിസ് ചരങ്ങളിലെ]] ആദ്യമാതൃകയാണിത്.ഹൈഡ്രജന്റെ അളവ് വളരെ കുറഞ്ഞ ഈ വിഭാഗം നക്ഷത്രങ്ങൾ വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ കൂടിച്ചേർന്ന് ഉണ്ടാവുന്നവയാണ് എന്നാണ് കരുതപ്പെടുന്നത്. ഇടക്കിടക്ക് പൊട്ടിത്തെറികളുണ്ടാവുന്ന [[ടി കൊറോണ ബൊറിയാലിസ്]] മറ്റൊരു അസാധാരണ ചരനക്ഷത്രമാണ്. സാധാരണ ഇതിന്റെ കാന്തിമാനം 10 ആണ്. എന്നാൽ അവസാനമായി സ്ഫോടനം നിരീക്ഷിക്കപ്പെട്ട 1946ൽ ഇതിന്റെ കാന്തിമാനം 2 വരെ എത്തിയിരുന്നു. ആറും അഞ്ചും നക്ഷത്രങ്ങളോടു കൂടിയ ബഹുനക്ഷത്രവ്യവസ്ഥകളാണ് [[എ ഡി എസ്‌ 9731|എ ഡി എസ്‌ 9731ഉം]] [[സിഗ്മാ കൊറോണാ ബൊറിയാലിസ്|സിഗ്മാ കൊറോണാ ബൊറിയാലിസും]]. ഇതിൽ [[വ്യാഴം|വ്യാഴത്തിനു]] സമാനമായ [[സൗരയൂഥേതരഗ്രഹം|ഗ്രഹങ്ങളെ]] കണ്ടെത്തിയിട്ടുണ്ട്. ആബേൽ‌2065[[ആബേൽ‌ 2065]] അതിസാന്ദ്രമായ ഒരു ഗാലക്സി[[ഗ്യാലക്സി ക്ലസ്റ്റർ]] ആണ്. ഭൂമിയിൽ നിന്നും ഒരു ബില്യൻ പ്രകാശവർഷം അകലെ കിടക്കുന്ന ഇതിൽ നാനൂറിലേറെ അംഗങ്ങളുണ്ട്. [[കൊറോണ ബൊറേലിയസ് സൂപ്പർ ക്ലസ്റ്റർ|കൊറോണ ബൊറേലിയസ് സൂപ്പർ ക്ലസ്റ്ററിലെ]] ഒരംഗമാണ് ആബേൽ 2065.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/കിരീടമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്