"കിരീടമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
ഉത്തരാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്‌ '''കിരീടമണ്ഡലം''' (Corona Borealis). ഇതിൽ α നക്ഷത്രം (ആൽഫക്ക അഥവാ ജെമ്മ) മാത്രമേ താരതമ്യേന പ്രകാശമുള്ളതായിട്ടുള്ളൂ. [[മെസ്സിയർ വസ്തു|മെസ്സിയർ വസ്തുക്കളോ]] മറ്റ് പ്രകാശമേറിയ ജ്യോതിശാസ്ത്രവസ്തുക്കളോ ഈ നക്ഷത്രരാശിയിൽ ഇല്ലെങ്കിലും Abell 2065 എന്ന പ്രകാശം തീരെക്കുറഞ്ഞ ഗാലക്സിസമൂഹം ഇതിലുണ്ട്.
 
48 രാശികളടങ്ങിയ [[ടോളമി|ടോളമിയുടെ]] പട്ടികയിലും 88 [[നക്ഷത്രരാശി|രാശികളടങ്ങിയ]] ആധുനിക പട്ടികയിലും കിരീടമണ്ഡലം ഇടം പിടിച്ചിട്ടുണ്ട്. ഇതിലെ തിളക്കമുള്ള നക്ഷത്രങ്ങളെ കൂട്ടിച്ചേർത്താൽ അർദ്ധവൃത്താകാരം ലഭിക്കും. ഇതിന്റെ ലാറ്റിൻ നാമമായ കൊറോണ ബൊറിയാലിസ് എന്നതിനർത്ഥം വടക്കൻ കിരീടം എന്നാണ്. ഗ്രീക്ക് പുരാണങ്ങളിൽ ക്രീറ്റിലെ രാജകുമാരിയായ [[അരിയാഡ്നെ|അരിയാഡ്നെക്ക്]] വീഞ്ഞിന്റെയും ഉർവ്വരതയുടെയും ദേവനായ ഡയനീസസ്[[ഡൈനീഷ്യസ്]] നൽകിയ കിരീടവുമായി ഈ രാശിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.മറ്റു ചില സംസ്കൃതികളിൽ ഇതിനെ പരുന്തിന്റെ കൂട്, കരടിയുടെ ഗുഹ, പുകക്കുഴൽ എന്നീ രൂപങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ടോളമി ഇതിന്റെ തെക്കൻ പ്രതിരൂപമായാണ് [[ദക്ഷിണമകുടം|ദക്ഷിണമകുടത്തെ]] കണക്കാക്കിയത്. രൂപത്തിലുള്ള സാമ്യതയാണ് ഇതിനു കാരണമായത്.
 
ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫാ കൊറോണാ ബൊറിയാലിന്റെ കാന്തിമാനം 2.2 ആണ്. ആർ കൊറോണാ ബൊറിയാലിസ് ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഒരു അപൂർവ്വ ഗ്രൂപ്പ് ആയ ആർ കൊറോണ ബൊറിയാലിസ് ചരങ്ങളിലെ ആദ്യമാതൃകയാണിത്.ഹൈഡ്രജന്റെ അളവ് വളരെ കുറഞ്ഞ ഈ വിഭാഗം നക്ഷത്രങ്ങൾ വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ കൂടിച്ചേർന്ന് ഉണ്ടാവുന്നവയാണ് എന്നാണ് കരുതപ്പെടുന്നത്. ഇടക്കിടക്ക് പൊട്ടിത്തെറികളുണ്ടാവുന്ന ടി കൊറോണ ബൊറിയാലിസ് മറ്റൊരു അസാധാരണ ചരനക്ഷത്രമാണ്. സാധാരണ ഇതിന്റെ കാന്തിമാനം 10 ആണ്. എന്നാൽ അവസാനമായി സ്ഫോടനം നിരീക്ഷിക്കപ്പെട്ട 1946ൽ ഇതിന്റെ കാന്തിമാനം 2 വരെ എത്തിയിരുന്നു. ആറും അഞ്ചും നക്ഷത്രങ്ങളോടു കൂടിയ ബഹുനക്ഷത്രവ്യവസ്ഥകളാണ് എ ഡി എസ്‌ 9731ഉം സിഗ്മാ കൊറോണാ ബൊറിയാലിസും. ഇതിൽ വ്യാഴത്തിനു സമാനമായ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആബേൽ‌2065 അതിസാന്ദ്രമായ ഒരു ഗാലക്സി ക്ലസ്റ്റർ ആണ്. ഭൂമിയിൽ നിന്നും ഒരു ബില്യൻ പ്രകാശവർഷം അകലെ കിടക്കുന്ന ഇതിൽ നാനൂറിലേറെ അംഗങ്ങളുണ്ട്. കൊറോണ ബൊറേലിയസ് സൂപ്പർ ക്ലസ്റ്ററിലെ ഒരംഗമാണ് ആബേൽ 2065.
"https://ml.wikipedia.org/wiki/കിരീടമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്