"രണ്ടാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരം കൃത്യമാക്കി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) അക്ഷരത്തെറ്റ് തിരുത്തി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
1556 ജനുവരി 24-നു, മുഗൾ ചക്രവർത്തിയായ ഹുമയൂൺ അന്തരിച്ചു. പിന്നാലെ, 1556 ഫെബ്രുവരി 14-നു, [[Punjab region|പഞ്ചാബിലെ]] [[Kalanaur (Punjab)|കാലാനൗറിലെ]] ഒരു പൂന്തോട്ടത്തിൽ വെച്ച്, ഹുമയൂണിന്റെ പതിമൂന്നുവയസ്സുമാത്രം പ്രായമുള്ള മകൻ അക്ബർ കിരീടധാരിയായി. അക്ബർ ചക്രവർത്തിയാകുമ്പോൾ മുഗൾ ഭരണം [[കാബൂൾ]], [[Kandahar|കാണ്ടഹാർ]], [[ദില്ലി|ദില്ലിയുടെ]] ചില ഭാഗങ്ങൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒതുങ്ങിനിന്നു. അക്ബർ ഇതിനു പിന്നാലെ തന്റെ രക്ഷാധികാരിയായ [[ബൈറാം ഖാൻ|ബൈറാം ഖാനുമൊത്ത്]] കാബൂളിൽ താമസിക്കുകയായിരുന്നു.
 
ഹേം ചന്ദർ അഥവാ ഹെമു [[ആദിൽ ഷാ സൂരി|ആദിൽ ഷാ സൂരിയുടെ]] പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു. ദില്ലിയ്ക്ക് കിഴക്ക് [[ചുനാർ]] ആസ്ഥാനമാക്കി ഒരു പ്രദേശം ഭരിച്ചിരുന്ന ആദിൽ ഷാ സൂരി ദില്ലിയിൽ നിന്നും മുഗളരെ തുരത്താൻ ആഗ്രഹിച്ചു. ഹുമയൂണിന്റെ മരണ സമയത്ത് ഹെമു [[ബംഗാൾ|ബംഗാളിൽ]] ഒരു കലാപം അടിച്ചമർത്തി. തനിക്കുവേണ്ടി ദില്ലി പിടിച്ചടക്കുന്നതിനുള്ള ആഗ്രഹം ഹെമു തന്റെ സേനാനായകന്മാരെ അറിയിച്ചു. പിന്നീട് വടക്കേ ഇന്ത്യയിൽ ഒട്ടാകെ യുദ്ധവിജയങ്ങൾ ഹെമു ആരംഭിച്ചു. ഹെമു [[ആഗ്ര]] ആക്രമിച്ചപ്പോൾ, ആഗ്രയിലെ മുഗൾ സൈന്യങ്ങളുടെ സൈന്യാധിപൻ ഓടിരക്ഷപെട്ടു, തത്ഭലമായിതത്ഫലമായി ഒരു പോരാട്ടം കൂടാതെ ഹെമു ആ സംസ്ഥാനം പിടിച്ചടക്കി. എത്താവയുടെ ഒരു വലിയ പ്രദേശവും, കല്പി, ആഗ്ര സംസ്ഥാനങ്ങളും ഹെമുവിന്റെ നിയന്ത്രണത്തിലായി.
 
ഇതിനു പിന്നാലെ ഹെമു ദില്ലി ലക്ഷ്യമാക്കി നീങ്ങി. ഹെമുവിന്റെ സൈന്യങ്ങൾ [[തുഗ്ലഖബാദ്]] നഗരത്തിൽ നിലയുറപ്പിച്ചു. 1556 ഒക്ടോബർ 6-നു ഹെമുവിന്റെ സൈന്യം മുഗൾ സൈന്യത്തെ നേരിട്ടു. ഒരു ഘോരമായ യുദ്ധത്തിനു ശേഷം അക്ബറിന്റെ സൈന്യം പരാജയപ്പെട്ടു, മുഗൾ സൈന്യത്തിന്റെ സൈന്യാധിപനായിരുന്ന [[താർദി ബേഗ്]] ഓടി രക്ഷപെട്ടു, ഇത് വലിയ ബുദ്ധിമുട്ടില്ലാതെ ദില്ലി പിടിച്ചടക്കുന്നതിന് ഹെമുവിനെ സഹായിച്ചു. ഏകദേശം 3000 സൈനികർ ഈ യുദ്ധത്തിൽ മരിച്ചു. ഹെമു [[Purana Quila|പുരാണ കിലയിൽ]] 1556 ഒക്ടോബർ 7-നു സ്വയം രാജാവായി അവരോധിച്ചു, ''സമ്രാട്ട് വിക്രമാദിത്യ'' എന്ന പദവി സ്വീകരിച്ചു.
"https://ml.wikipedia.org/wiki/രണ്ടാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്