"കെ.കെ.എൻ. പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
1920-ൽ കൃഷ്ണൻ നമ്പ്യാരുടെ മകനായി<ref name="niyamasabha">[http://www.niyamasabha.org/codes/members/m497.htm KKN Pariyaram- Niyamasabha.org</ref> [[ചെമ്പിലോട് ഗ്രാമപഞ്ചായത്ത്|ചെമ്പിലോട് പഞ്ചായത്തിലെ]] [[കോയ്യോട്ട്]]<ref name="cpimkannur">[http://cpimkannur.org/remembrance/30-2015-06-22-16-14-18 കെ.കെ.എൻ. പരിയാരം]</ref> ജനിച്ചു. നരിക്കോട് സ്‌കൂളിൽ 1938 ൽ അധ്യാപകനായി ചേർന്നു. സ്‌കൂൾ നിന്ന സ്ഥലത്തിന്റെ ജന്മിക്കെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് സജീവരാഷ്ട്രീയ പ്രവർത്തനരംഗത്തെക്കു കടന്നു വരുന്നത്<ref name="cpimkannur"/>. കോൺഗ്രസുകാരനായിട്ടാണു രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്<ref name="niyamasabha"/>. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു<ref name="niyamasabha"/>.
 
1940 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ പരിയാരം [[മോറാഴമൊറാഴ സംഭവംസമരം|മോറാഴ സംഭവത്തെ]] തുടർന്ന് ഒളിവിൽ പോയി. 1940 നവംബറിൽ അറസ്റ്റിലായ കെ.കെ.എന്നിനെ പൊലീസ് മർദിച്ചു. ജയിലിലും പുറത്തും മർദനത്തിനിരയായതിനെ തുടർന്ന് അസുഖം ബാധിച്ച അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടു<ref name="cpimkannur"/>. 1948ൽ ഒളിവിലായി. അക്കൊല്ലം കയ്യൂർ ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ പങ്കെടുത്ത് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം ജയിലിൽ കിടന്നു. പുറത്തുവന്നതിന് ശേഷം 1950 വരെ ഒളിവിലായിരുന്നു. 1965ൽ ചൈനാ ചാരനെന്ന് ആരോപിച്ചും 1975 ൽ അടിയന്തരാവസ്ഥയിലും തടവിലാക്കി<ref name="cpimkannur"/>. 1987 ൽ നിയമസഭാംഗമായി. നിയമസഭാസാമാജികനായിരിക്കെ 1989 മാർച്ച് 13 നു അന്തരിച്ചു<ref name="niyamasabha"/>.
 
[[സി.പി.ഐ.എം]] കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, കർഷകസംഘം അംഗം, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട്, കാൻഫെഡ്, റെയ്ഡ്കോ തുടങ്ങിയ സംഘങ്ങളുടെ തലവൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കെ.കെ.എൻ._പരിയാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്