"കിരീടമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
 
48 രാശികളടങ്ങിയ ടോളമിയുടെ പട്ടികയിലും 88 രാശികളടങ്ങിയ ആധുനിക പട്ടികയിലും കിരീടമണ്ഡലം ഇടം പിടിച്ചിട്ടുണ്ട്. ഇതിലെ തിളക്കമുള്ള നക്ഷത്രങ്ങളെ കൂട്ടിച്ചേർത്താൽ അർദ്ധവൃത്താകാരം ലഭിക്കും. ഇതിന്റെ ലാറ്റിൻ നാമമായ കൊറോണ ബൊറിയാലിസ് എന്നതിനർത്ഥം വടക്കൻ കിരീടം എന്നാണ്. ഗ്രീക്ക് പുരാണങ്ങളിൽ ക്രീറ്റിലെ രാജകുമാരിയായ അരിയാഡ്നെക്ക് വീഞ്ഞിന്റെയും ഉർവ്വരതയുടെയും ദേവനായ ഡയനീസസ് നൽകിയ കിരീടവുമായി ഈ രാശിയെ ബന്ധപ്പെടുത്തിയിട്ടുണ്ട്.മറ്റു ചില സംസ്കൃതികളിൽ ഇതിനെ പരുന്തിന്റെ കൂട്, കരടിയുടെ ഗുഹ, പുകക്കുഴൽ എന്നീ രൂപങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ടോളമി ഇതിന്റെ തെക്കൻ പ്രതിരൂപമായാണ് ദക്ഷിണമകുടത്തെ കണക്കാക്കിയത്. രൂപത്തിലുള്ള സാമ്യതയാണ് ഇതിനു കാരണമായത്.
 
ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫാ കൊറോണാ ബൊറിയാലിന്റെ കാന്തിമാനം 2.2 ആണ്. ആർ കൊറോണാ ബൊറിയാലിസ് ഒരു മഞ്ഞ അതിഭീമൻ നക്ഷത്രമാണ്. ഒരു അപൂർവ്വ ഗ്രൂപ്പ് ആയ ആർ കൊറോണ ബൊറിയാലിസ് ചരങ്ങളിലെ ആദ്യമാതൃകയാണിത്.ഹൈഡ്രജന്റെ അളവ് വളരെ കുറഞ്ഞ ഈ വിഭാഗം നക്ഷത്രങ്ങൾ വെള്ളക്കുള്ളൻ നക്ഷത്രങ്ങൾ കൂടിച്ചേർന്ന് ഉണ്ടാവുന്നവയാണ് എന്നാണ് കരുതപ്പെടുന്നത്.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/കിരീടമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്