"തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭരണസംവിധാനം: തെറ്റു തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎പൈങ്കുനി ഉത്സവം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 155:
 
=== പൈങ്കുനി ഉത്സവം ===
തമിഴ്വർഷത്തിലെതമിഴ് വർഷത്തിലെ പൈങ്കുനിമാസം എന്നാൽ മലയാളവർഷത്തിലെ മീനമാസമാണ്. മീനമാസത്തിൽ രോഹിണിനക്ഷത്രദിവസം കൊടികയറി അത്തം നക്ഷത്രദിവസം [[ശംഖുമുഖം]] കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് പൈങ്കുനി ഉത്സവം എന്ന പേരുവന്നത് അങ്ങനെയാണ്. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടുമ്പോഴാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. മണ്ണുനീരുകോരൽ, മുളപൂജ, കലശം തുടങ്ങിയ കർമ്മങ്ങൾ അതിനുശേഷം നടക്കും. രോഹിണിനാളിൽ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളിൽ കൊടി കയറ്റുന്നു. ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കൂടാതെ രണ്ടുനേരവും വിശേഷാൽ ശീവേലികളുമുണ്ടാകും. എന്നാൽ കൊടിയേറ്റദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തൊരിയ്ക്കൽ ഉത്സവത്തിനിടയിൽ എഴുന്നള്ളിപ്പിനുകൊണ്ടുവന്ന ഒരു ആന ഇടയുകയുണ്ടായി. അതിനെത്തുടർന്ന് ആനയെഴുന്നള്ളിപ്പ് നിർത്തുകയും പകരം പൂജാരിമാർ വാഹനങ്ങളിലിരുത്തി ഭഗവാനെ കൊണ്ടുപോകുന്ന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ആറുതരം വാഹനങ്ങളുണ്ട്. അവ [[സിംഹാസനം]], [[അനന്തൻ]], [[കമലം]] ([[താമര]]), [[പല്ലക്ക്]], [[ഗരുഡൻ]], [[ഇന്ദ്രൻ]] എന്നിവയാണ്. ഇവയിൽ പല്ലക്ക്, ഗരുഡൻ എന്നിവ മാത്രം യഥാക്രമം രണ്ട്, നാല് എന്നീ പ്രാവശ്യം നടത്തുന്നു. ഏറ്റവും പ്രിയപ്പെട്ട വാഹനം ഗരുഡവാഹനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യദിവസം സിംഹാസനം, രണ്ടാം ദിവസം അനന്തൻ, മൂന്നാം ദിവസം കമലം, നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ പല്ലക്ക്, ആറാം ദിവസം ഇന്ദ്രൻ, മറ്റുദിവസങ്ങളിൽ ഗരുഡൻ, ഇങ്ങനെയാണ് എഴുന്നള്ളിപ്പ്. പത്മനാഭസ്വാമിയുടേത് സ്വർണ്ണവാഹനവും നരസിംഹമൂർത്തി, <nowiki>[[ശ്രീകൃഷ്ണൻ]]</nowiki> എന്നിവരുടേത് വെള്ളിവാഹനവുമാണ്. എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ ഭഗവാന് കാണിയ്ക്ക സമർപ്പിയ്ക്കുന്നു. പിന്നീട് വലിയതമ്പുരാനും കാണിയ്ക്ക സമർപ്പിയ്ക്കുന്നു. തുടർന്ന് ഭക്തർ ഒന്നായി കാണിയ്ക്ക സമർപ്പിയ്ക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കപ്പെടുന്നു. താത്കാലികമായി നിർമ്മിച്ച ഒരു കിടങ്ങിൽ ഒരു തേങ്ങ വെച്ചിട്ടുണ്ടാകും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകർക്കുന്നു. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതിൽനിന്നും അർത്ഥമാക്കുന്നത്. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിൽ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങൾ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. വലിയതമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചുകൊണ്ട് ഭഗവാന് അകമ്പടി സേവിച്ചുണ്ടാകും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും. ഈ എഴുന്നള്ളിപ്പ് രാജഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിയ്ക്കുന്നു. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. പിന്നീട് ശരീരം വൃത്തിയാക്കിയശേഷം തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്നതിനും വളരെ നേരമെടുക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ കടക്കുമ്പോഴും 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. തുടർന്ന് കൊടിയിറക്കം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ കാര്യാലയങ്ങൾക്ക് അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കുശേഷം അവധിയായിരിയ്ക്കും. ഉത്സവദിനങ്ങളിൽ പഞ്ചപാണ്ഡവരുടെ പടുകൂറ്റൻ വിഗ്രഹങ്ങൾ കിഴക്കേ കോട്ടവാതിലിനോടുചേർന്ന് പ്രതിഷ്ഠിയ്ക്കാറുണ്ട്. പടിഞ്ഞാട്ട് ദർശനമായി (ഭഗവാന് അഭിമുഖമായി) ആണ് പ്രതിഷ്ഠകൾ.
 
=== അൽപ്പശി ഉത്സവം ===