"സിദ്ദിഖ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 24:
സൗദിയിൽ ജോലി ചെയ്തിരുന്ന അവസരത്തിലാണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് വിളി വരുന്നത്.
 
കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകൻ തമ്പി കണ്ണന്താനം ഒരു ചാൻസ് നൽകിയത്. ''1985-ലെ ആ നേരം അൽപ്പദൂരം'' എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടർന്ന് ചെറിയ വേഷങ്ങൾ ചെയ്തു
 
മലയാള സിനിമയിൽ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കൾ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകൻമാരായി അഭിനയിച്ച്
''1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ'' എന്ന സിനിമയുടെ വൻ വിജയം മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ സിദ്ദിഖിന് സഹായകരമായി. തുടർന്ന് തിലകൻ, മുകേഷ്, ഭീമൻ രഘു, ഇന്നസെൻറ് എന്നിവർ അഭിനയിച്ച ''ഗോഡ്ഫാദറും'' വൻ വിജയമായതോടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി സിദ്ദിഖ് മാറി.
1990-കളിൽ ധാരാളം ലോ ബജറ്റ് കോമഡി സിനിമകളിൽ നായകനായും ചില സിനിമകളിൽ ആക്ഷൻ ഹീറോയായും അഭിനയിച്ച സിദ്ദിഖ് 1990-കളുടെ പകുതിയിൽ കുറച്ച് നാൾ സിനിമയിൽ നിന്ന് ഒഴിവായി നിന്നു. പിന്നീട് 1997-ൽ റിലീസായ ''അസുരവംശം'' എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി.
 
സുരേഷ് ഗോപി നായകനായി അഭിനയിച്ച ''ലേലം'', ''ക്രൈം ഫയൽ'' എന്നീ സിനിമകളിലെ സപ്പോർട്ടിംഗ്‌ റോളുകൾ ചെയ്ത് കൊണ്ട് വീണ്ടും മുഖ്യധാര സിനിമകളുടെ ഭാഗമായി മാറിയ സിദ്ദിഖ് 2000-ത്തിൽ റിലീസായ ''സത്യമേവ ജയതെ'' എന്ന സിനിമയിലെ ക്രൂരനായ വില്ലനായി അഭിനയിച്ചു കൊണ്ട് തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് സിദ്ദിഖ് തെളിയിച്ചു.
 
2000-ത്തിൻ്റെ തുടക്കത്തിൽ ടെലി സീരിയലുകളിൽ അഭിനയിച്ച സിദ്ദിഖ് ''ദൂരദർശനിലെ സല്ലാപം'', ''കൈരളിയിലെ സിംഫണി'' എന്നീ സംഗീത പരിപാടികളിലെ അവതാരകനായും പ്രവർത്തിച്ചു.
 
രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ൽ റിലീസായ ''നന്ദനം'' എന്ന സിനിമ നിർമ്മിച്ച് കൊണ്ട് സിനിമാ നിർമ്മാണ മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു.
 
സീനയായിരുന്നു സിദ്ദിഖിൻ്റെ ആദ്യ ഭാര്യ. അവരുടെ മരണശേഷം പുനർവിവാഹിതനായ സിദ്ദിഖിൻ്റെ മക്കളാണ് റഷീൻ, ഷഹീൻ, ഫർഹീൻ എന്നിവർ
"https://ml.wikipedia.org/wiki/സിദ്ദിഖ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്