"ദക്ഷിണമകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
 
കൊറോണ ഓസ്‌ട്രാലിസിനെ ഗ്രീക്ക് പുരാണത്തിലെ [[ഡൈനീഷ്യസ്|ബാക്കസ്]], [[സെമിലി|സ്റ്റിമുല]] എന്നിവരുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. സ്റ്റിമുലയുമായി പ്രണയത്തിലായ [[ജൂപ്പിറ്റർ|ജൂപ്പിറ്ററിൽ]] നിന്ന് അവൾ ഗർഭിണിയായി. ഇതിൽ അസൂയ പൂണ്ട ജൂപ്പിറ്ററിന്റെ ഭാര്യയായ ജൂനോ ജൂപ്പിറ്ററിനെ പൂർണ്ണപ്രതാപത്തിൽ കാണാനുള്ള ആഗ്രഹം സ്റ്റിമുലയിൽ വളർത്തിയെടുത്തു. സ്റ്റിമുലയുടെ അതിയായ ആഗ്രഹത്തിന് ജൂപ്പിറ്റർ വഴങ്ങി. മനുഷ്യസ്ത്രീയായ സ്റ്റിമുലസ് ജൂപ്പിറ്ററിന്റെ വിശ്വരൂപത്തിന്റെ തീവ്രതയിൽ എരിഞ്ഞു പോകുകയും ചെയ്തു. സ്റ്റിമുലയുടെ മകനായ ബാക്കസ് വളർന്ന് കൃഷിയുടെയും വീഞ്ഞിന്റെയും ദേവനയപ്പോൾ തന്റെ അമ്മയോടുള്ള ആദരവിന്റെ ഭാഗമായി ആകാശത്ത് ഒരു പുഷ്പചക്രം പ്രദിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.{{sfn|Staal|1988|pp=232–233}}
 
[[ചൈനീസ് ജ്യോതിഃശാസ്ത്രം|ചൈനീസ് ജ്യോതിഃശാസ്ത്രത്തിലെ]] നാലു സിംബലുകളിലൊന്നായ വടക്കിന്റെ കറുത്ത ആമ (北方玄武, Běi Fāng Xuán Wǔ) എന്ന സിംബലിലാണ് ദക്ഷിണമകുടത്തിലെ നക്ഷത്രങ്ങൾ വരുന്നത്.{{sfn|AEEA|2006}} [[പടിഞ്ഞാറൻ ഷൗ]] കാലഘട്ടത്തിൽ ഇതിനെ ''ടിയെൻ പീ'' (സ്വർഗ്ഗീയ ആമ) എന്നും അറിയപ്പെട്ടിരുന്നു. അറബിയിൽ ''അൽ കുബ്ബാ'' (ആമ), ''അൽ ഹിബാ'' (കൂടാരം), ''അൽ ഉധാ അൽ നാ്ആം'' (ഒച്ചിന്റെ കൂട്) എന്നീ പേരുകൾ ഉപയോഗിച്ചിരുന്നു.{{sfn|Allen|1963|pp=172–174}}{{sfn|Motz|Nathanson|1988|p=254}}
 
==അവലംബം==
"https://ml.wikipedia.org/wiki/ദക്ഷിണമകുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്