"ദക്ഷിണമകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
 
==ചരിത്രം==
ദക്ഷിണമകുടത്തിന് പുരാതന [[മെസപ്പൊട്ടേമിയ|മെസൊപ്പൊട്ടേമിയക്കാരുടെ]] [[മുൽ.ആപിൻ|മുൽ.ആപിനിൽ]] മാ.ഗുർ (വൽക്കലം) എന്ന പേരാണ് നൽകിയിരിക്കുന്നത്. ബാബിലോണിയക്കാരുടെ ജലദേവതയായ '''''ഈ'''യുടെ പതിനഞ്ച് നക്ഷത്രങ്ങൾ'' എന്നറിയപ്പെടുന്ന നക്ഷത്രങ്ങളിൽ ഒന്നാണിത്.{{sfn|Rogers|1998|p=19}}
 
ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഗ്രീസിൽ ജീവിച്ചിരുന്ന [[ഡൈഡാക്ടിസം|ഡൈഡാക്ടിക്]] കവിയായിരുന്ന [[അരാട്ടസ്]] ദക്ഷിണമകുടത്തെ കുറിച്ച് പേര് പറയാതെ പരാമർശിച്ചിട്ടുണ്ട്.{{sfn|Bakich|1995|p=83}} സി.ഇ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായ [[ടോളമി]] 13 നക്ഷത്രങ്ങളെ ചേർത്ത് ''സ്റ്റെഫാനോസ് നോട്ടിയോസ്'' (തെക്കൻ പുഷ്പചക്രം) എന്ന പേരാണ് നൽകിയത്.{{sfn|Malin Frew 1995 p218}} മറ്റ് ചിലർ ഇതിനെ ധനുവുമായോ സെന്റോറസുമായോ ബന്ധപ്പെടുത്തി. ധനുവുമായി ബന്ധപ്പെടുത്തിയവർ ഇതിനെ ധനുവിന്റെ കിരീടം എന്നു വിളിച്ചു.{{sfn|Allen|1963|pp=172–174}} റോമക്കാർ ഇതിനെ ധനുവിന്റെ സ്വർണ്ണക്കിരീടം എന്നാണു വിളിച്ചിരുന്നത്.{{sfn|Simpson|2012|p=148}}. അഞ്ചാം നൂറ്റാണ്ടിൽ ''പാർവം കൊയെലം'' (ചെറിയ ആകാശം) എന്നും അറിയപ്പെട്ടിരുന്നു.{{sfn|Motz|Nathanson|1988|p=254}} 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ജെറോം ലലാന്റെ]] എന്ന ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ ''സെർട്ടം ഓസ്ട്രാലെ'' (തെക്കൻ പൂമാല) എന്ന പേരു നൽകി.{{sfn|Allen|1963|pp=172–174}}{{sfn|Motz|Nathanson|1988|p=254}} ജർമ്മൻ കവിയായിരുന്ന [[ഫിലിപ്പ് വോൺ സെസ്സൻ]] ''കൊറോള'' (ചെറിയ കിരീടം) എന്നും ''സ്പൈറ ഓസ്ട്രാലിസ്'' (തെക്കൻ ചുരുൾ) എന്നും വിളിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ദക്ഷിണമകുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്