"ദക്ഷിണമകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 57:
 
ഐ സി 1297ന്റെ 35' തെക്കുഭാഗത്തായി എൻ ജി സി 6768നെ കാണാം. ഇതിന്റെ കാന്തിമാനം 11.2 ആണ്. ഭാവിയിൽ സംയോജിച്ച് ഒന്നാകുന്ന ഇവയിൽ ഒന്ന് എലിപ്റ്റിക്കൽ ഗലക്സിയും മറ്റേത് ലെന്റിക്കുലാർ ഗാലക്സിയുമാണ്.ഐ സി 4808 കാന്തിമാനം 12.9 ഉള്ള ഒരു താരാപഥമാണ്. ഇത് ദൂരദർശിനിയുടെ അതിരിനോടു ചേർന്നാണ് കിടക്കുന്നത്. ഒരു അമേച്വർ ടെലസ്കോപ്പ് ഉപയോഗിച്ചു തന്നെ ഇതിന്റെ വർത്തുള ഘടന തിരിച്ചറിയാൻ കഴിയും. ഇതിന്റെ കേന്ദ്രഭാഗം കാണുന്നതിനും ചരിഞ്ഞുള്ള കിടപ്പ് നിരീക്ഷിക്കുന്നതിനും കഴിയും.
 
തീറ്റയുടെ തെക്കുകിഴക്കും ഈറ്റയുടെ തെക്കുപടിഞ്ഞാറുമായി ഇ എസ്‌ ഒ 281-എസ് സി24 എന്ന തുറന്ന താരാവ്യൂഹം കാണാം. തീറ്റ കൊറോണ ഓസ്ട്രാലിസിനും തീറ്റ സ്കോർപ്പിക്കും മദ്ധ്യത്തിലായി എൻ ജി സി 6541 എന്ന തുറന്ന താരാവ്യൂഹവുമുണ്ട്. ഇതിനെ ബൈനോക്കുലറോ ചെറിയ‌ ദൂരദർശിനിയോ ഉപയോഗിച്ച് കണ്ടെത്താനാവും. 22000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വ്യാസം 100 പ്രകാശവർഷമാണ്. ഇതിന് ഏകദേശം 14 ബില്യൻ വർഷം പ്രായമുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇതിനെ 13.1 കോണീയ മിനുട്ട് വ്യാസത്തിൽ കാണാനാവും. ഒരു 12 ഇഞ്ച് ദൂരദർശിനി ഉപയോഗിച്ചാൽ ഏകദേശം 100 നക്ഷത്രങ്ങളെ വേർതിരിച്ചു കാണാനാവും. കേന്ദ്രഭാഗത്തുള്ള നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ കൂടുതൽ വലിയ ദൂരദർശിനികൾ ഉപയോഗിക്കേണ്ടി വരും.
 
==അവലംബം==
"https://ml.wikipedia.org/wiki/ദക്ഷിണമകുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്