"ദക്ഷിണമകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 52:
രാശിയുടെ വടക്കുഭാഗത്തായാണ് [[കൊറോണാ ഓസ്ട്രാലിസ് തന്മാത്രാ മേഘം]] സ്ഥിതി ചെയ്യുന്നത്. എൻ ജി സി 6729, എൻ ജി സി 6726-7, ഐ സി 4812 എന്നീ പ്രതിഫലന നീഹാരികകൾ ഉൾപ്പെടുന്ന ഇരുണ്ട [[തന്മാത്രാ മേഘം|തന്മാത്രാ മേഘമാണിത്]].{{sfn|Malin|2010}} ധാരാളം പ്രാഗ്‌നക്ഷത്രങ്ങളും യുവനക്ഷത്രങ്ങളുമടങ്ങുന്ന ഒരു നക്ഷത്രരൂപീകരണ മേഖലയും ഇതിലുണ്ട്.{{sfn|Malin|2010}} സൗരയൂഥത്തിനടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രരൂപീകരണമേഖലകളിൽ ഒന്നാണിത്. സൗരയൂഥത്തിൽ നിന്നും 430 പ്രകാശവർഷമാണ് ഇതിലേക്കുള്ള ദൂരം.{{sfn|Reipurth|2008|p=735}}
 
ആർ കൊറോണ ഓസ്ട്രാലിസ് ഒരു ക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 9.7നും 13.9നും ഇടയിൽ മാറിക്കൊണ്ടിരിക്കും{{refn|name=O'Meara 2002 pp273++}}. ഇതിന്റെ സ്പെക്ട്രൽ തരം B5IIIpeഉം നിറം നീല കലർന്ന വെള്ളയുമാണ്.{{sfn|SIMBAD R Coronae Australis}} വളരെ പ്രായം കുറഞ്ഞ ഈ നക്ഷത്രത്തിൽ നക്ഷത്രാന്തരീയ പദാർത്ഥങ്ങൾ ഇപ്പോഴും പതിച്ചു കൊണ്ടിരിക്കുന്നുണ്ട്.{{sfn|Malin|2010}} ഈ നക്ഷത്രം അതിനെ വലയം ചെയ്തു കിടക്കുന്ന എൻ ജി സി 6721 എന്ന നെബുലയെ പ്രകാശിപ്പിക്കുകയും നെബുലയുടെ ‌മറവു കാരണം നക്ഷത്രം വ്യക്തമല്ലാതാവുകയും ചെയ്യുന്നു.{{refn|name=O'Meara 2002 pp273++}} എസ്‌ കൊറോണ ഓസ്ട്രാലിസ് ടി ടൗരി ചരങ്ങളുടെ വിഭാഗത്തിൽ പെട്ട ഒരു ജി ടൈപ് കുള്ളൻ നക്ഷത്രമാണ്.{{sfn|Motz|Nathanson|1991|pp=254–255}} അടുത്തു തന്നെ കിടക്കുന്ന മറ്റൊരു ചരനക്ഷത്രമാണ് ടി വൈ കൊറോണാ ഓസ്ട്രാലിസ്. ഇതും പ്രായം കുറഞ്ഞ ഒരു ൻക്ഷത്രമാണ്. എൻ ജി സി 6726-7 എന്ന പ്രതിഫലന നെബുലയെ പ്രകാശിപ്പിക്കുന്നത് ഈ നക്ഷത്രമാണ്. ഇതും ഒരു ക്രമരഹിത ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 8.7നും 12.4നും ഇടയിൽ മാറിക്കൊണ്ടിരിക്കും. ഇതിനനുസരിച്ച് നെബുലയുടെ തിളക്കത്തിലും വ്യത്യാസം വന്നുകൊണ്ടിരിക്കും.{{refn|name=O'Meara 2002 pp273++}} ഇതിന്റെ സ്പെക്ട്രൽ തരം B8eയും നിറം വെള്ള കലർന്ന നീലയുമാണ്.{{sfn|SIMBAD TY Coronae Australis}} മേഖലയിലെ പ്രായം കുറഞ്ഞ ഏറ്റവും വലിയ നക്ഷത്രങ്ങളായ ആർ, എസ്, ടി, ടി വൈ, വി വി കൊറോണ ഓസ്‌ട്രാലിസ് എന്നിവയെല്ലാം വലിയ തോതിൽ വാതകങ്ങൾ പുറന്തള്ളുന്നുണ്ട്. ഇങ്ങനെ പുറംതള്ളുന്ന പൊടിയും വാതകവും ഒന്നിച്ചുചേർന്ന് ഹെർബിഗ്-ഹാരോ പദാർത്ഥമായി മാറുന്നു. അവയിൽ പലതും തിരിച്ചറിഞ്ഞിട്ടുണ്ട്.{{sfn|Wang|Mundt|Henning|Apai|2004}} ഈ രാശിയോട് ചേർന്ന് ധനു രാശിയിൽ കിടക്കുന്ന എൻ ജി സി 6723 ഒരു [[ഗോളീയ താരവ്യൂഹം]] ആണ്.{{refn|name=Coe 2007 p105}} എപ്സിലോൺ കൊറോണ ഓസ്ട്രാലിസിനും ഗാമ കൊറോണ ഓസ്‌ട്രാലിസിനും സമീപം ഇരുണ്ട നെബുലയും നക്ഷത്രരൂപവുമുള്ള പ്രദേശമായ ബെർണസ് 157 ആണ്
 
==അവലംബം==
"https://ml.wikipedia.org/wiki/ദക്ഷിണമകുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്