"അല്ലാഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം എന്ന ഖണ്ഡിക ചേർത്തിരിക്കുന്നു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 319:
ആയിഷ(റ) വിങ്ങിപ്പൊട്ടി. വാർത്തയറിഞ്ഞ് സ്വഹാബികൾ നാനാഭാഗത്തു നിന്നും ഓടിയെത്തി. പ്രവാചകൻ വിടവാങ്ങുകയോ? അവർക്കു വിശ്വസിക്കാനാകുന്നില്ല. ഉമറും അവിടെയെത്തിയിട്ടുണ്ട്. ആകെ അങ്കലാപ്പിലാണദ്ദേഹം. ആരൊക്കെയൊ പറയുന്നു: ‘നബി(സ്വ) മരണപ്പെട്ടിരിക്കുന്നു.’ ഉമറിന് ആ വാചകം താങ്ങാനായില്ല. അദ്ദേഹം തൻറെ ഉടവാളൂരിയെടുത്തു കൊണ്ടു പറഞ്ഞു: “ഇനിയാരെങ്കിലും എൻറെ പ്രിയപ്പെട്ട പ്രവാചകൻ മരണപ്പെട്ടുവെന്ന് ഉച്ചരിച്ചാൽ ഞാനവൻറെ തലയരിയും. മൂസാ നബി(അ) തൗറാത്തു വാങ്ങാനായി ഇസ്റാഈല്യരെ വിട്ട് യാത്രപോയതുപോലെ പ്രവാചകനൊരു യാത്രയിലാണ്. അദ്ദേഹം തിരിച്ചു വരും!”
 
സുബ്ഹാനല്ലാഹ്! മുഹമ്മദി(സ്വ)ൻറെ മരണം കൊതിച്ച, അദ്ദേഹത്തെ കൊല്ലാനായി വാളൂരി ഇസ്ലാം സ്വീകരിക്കുന്നതിനു മുൻപ് യാത്രതിരിച്ച അതേ മനുഷ്യനിതാ ഇസ്ലാം ആയതിനു ശേഷം പറയുന്നൂ: തിരുമേനി മരിച്ചെന്ന് പറയുന്നവൻറെ തല ഞാനരിയുമെന്ന്!!
 
മരണവാർത്ത കേട്ട് അബൂബക്കർ(റ) മകളുടെ വീട്ടിലെത്തി. ആളുകൾ തിങ്ങിനിറഞ്ഞു നിൽപുണ്ട്. അദ്ദേഹം നേരെ പ്രവാചകൻറെ മൃതശരീരത്തിനരികിലേക്ക് ചെന്നു. ആ നെറ്റിത്തടത്തിൽ സ്നേഹാദരവുകളുടെ ചുംബനം നൽകി. ശേഷം വെളിയിലേക്കിറങ്ങി, ഉമറിനെ സമാശ്വസിപ്പിക്കാൻ ആവുന്നതു ശ്രമിച്ചു. ഫലം കാണുന്നില്ല; അദ്ദേഹം അപ്പോഴും ഭീഷണാവസ്ഥയിൽ തന്നെയാണ്.
"https://ml.wikipedia.org/wiki/അല്ലാഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്