"കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37:
സ്ഥാപനത്തെ തുടർന്നു വന്ന വർഷങ്ങളിൽ അനേകം പിളർപ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയിൽ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളർപ്പുകൾക്ക് പിന്നിൽ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മർദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളർപ്പുകൾ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന [[കെ.എം. മാണി]]യുടെ നിരീക്ഷണം ഇടക്ക് കൗതുകമുണർത്തി. പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോൺഗ്രസിനെ വിശേഷിപ്പിച്ചത്<ref name=weblokam>http://www.weblokam.com/news/keralam/0306/06/1030606076_1.htm</ref>.
 
==കേരള കോൺഗ്രസ് ചരിത്രം==
==
 
1964 ഒക്ടോബർ 9 ന് രൂപികൃതമായ [[കേരള കോൺഗ്രസ്]] ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് അഞ്ച് വർഷത്തിന് ശേഷമാണ്.
 
[[സി.പി.ഐ]] നേതാവായിരുന്ന
[[സി. അച്യുതമേനോൻ]] നയിച്ച ഐക്യമുന്നണി സർക്കാരിൽ 1969-ൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി [[കെ.എം. ജോർജ്ജ്]] അംഗമായതോടെയാണ്
പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായത്.
[[കോൺഗ്രസ്]] പുറത്ത് നിന്ന് പിന്തുണച്ച [[സി. അച്യുതമേനോൻ]] സർക്കാരിൽ [[സി.പി.ഐ]], [[മുസ്ലീംലീഗ്]], എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം [[കേരള കോൺഗ്രസ്]] അധികാരം പങ്കിട്ടു.
 
1970-ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ കേരള കോൺഗ്രസ് ഐക്യമുന്നണി വിട്ടു.
1970-ലെ [[നിയമസഭ]] തിരഞ്ഞെടുപ്പിൽ
സ്വതന്ത്ര നിലപാട് സ്വീകരിച്ചു.
1971-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല.
 
1975-ൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[സി. അച്യുതമേനോൻ]]
സർക്കാരിൽ [[ധനകാര്യം]] വകുപ്പിൻ്റെ ചുമതലയുമായി [[കെ.എം. മാണി]] ആദ്യമായി മന്ത്രിയായി. ഒപ്പം [[ആർ. ബാലകൃഷ്ണപിള്ള]]യും ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.
 
1977-ൽ കേരള കോൺഗ്രസിൽ ആദ്യ പിളർപ്പ്. [[ആർ. ബാലകൃഷ്ണപിള്ള]] [[കേരള കോൺഗ്രസ് (ബി)]] എന്ന പാർട്ടി രൂപീകരിച്ച് [[ഇടതുമുന്നണി]]യിലേയ്ക്ക് ചേർന്നു. 1977-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം [[യു.ഡി.എഫ്]] ലും പിള്ള വിഭാഗം [[എൽ.ഡി.എഫ്]] ലും മത്സരിച്ചു.
 
1979-ൽ കേരള കോൺഗ്രസ്
മാണി, ജോസഫ് എന്നീ വിഭാഗങ്ങളായി പിളർന്നു. ഇരുവരും സ്വന്തം പേരിൽ പാർട്ടി രൂപീകരിച്ചു. [[കെ.എം. മാണി]]യുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.)
[[പി.ജെ. ജോസഫ്]] ൻ്റെ പാർട്ടി [[കേരള കോൺഗ്രസ് (ജോസഫ്)]].
 
1979-ൽ [[പി.കെ. വാസുദേവൻ നായർ]] മന്ത്രിസഭയിൽ അംഗമായിരുന്ന [[കെ.എം. മാണി]] ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് [[യു.ഡി.എഫ്]] വിട്ടു.
 
1979 നവംബർ 14 ന് [[കെ.എം. മാണി]] [[ഇടതുമുന്നണി]]യിൽ ചേർന്നു. 1980-ൽ നടന്ന [[ലോകസഭ]], [[നിയമസഭ]] തിരഞ്ഞെടുപ്പുകളിൽ [[ഇടതുമുന്നണി]]ക്ക് ഒപ്പം ചേർന്ന് മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം 1980-ൽ [[ഇടതുമുന്നണി]] കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. [[ഇ.കെ. നായനാർ]] നയിച്ച മന്ത്രിസഭയിലെ [[ധനകാര്യം]] വകുപ്പ് മന്ത്രിയായി [[കെ.എം. മാണി]] അധികാരത്തിൽ തുടർന്നു.
 
1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ [[കെ.എം. മാണി]]യും ആ സമയത്ത് കേരളത്തിലെ
[[കോൺഗ്രസ്]] പാർട്ടിയിലെ വിമത വിഭാഗമായിരുന്ന [[A.K. Antony|എ.കെ.ആൻ്റണി]] വിഭാഗവും പിൻവലിച്ചു. ഇതോടെ [[ഇ.കെ. നായനാർ]] മന്ത്രിസഭ രാജിവയ്ച്ചു. [[ഇടതുമുന്നണി]] ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും [[യു.ഡി.എഫ്]] ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും [[ഐക്യ ജനാധിപത്യ മുന്നണി]]യിൽ അംഗമായി.
 
1981-ൽ [[കോൺഗ്രസ്]] ലെ [[A.K. Antony|എ.കെ.ആൻ്റണി]] വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും [[യു.ഡി.എഫ്]] ൽ മടങ്ങിയെത്തിയതിനെ തുടർന്ന് [[ഐക്യ ജനാധിപത്യ മുന്നണി]] അധികാരത്തിൽ തിരിച്ചെത്തി. 1981 ഡിസംബർ 28ന് [[കെ. കരുണാകരൻ]] മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിൻ്റെ ചുമതലക്കാരനായി [[കെ.എം. മാണി]] വീണ്ടും മന്ത്രിയായി.
 
1982-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്]] വിജയിച്ചു. [[കെ. കരുണാകരൻ]] മുഖ്യമന്ത്രിയായി. 1985-ൽ [[പി.ജെ. ജോസഫ്]] [[കെ.എം. മാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
1985-ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന ആശയത്തിനു വേണ്ടി പിളർന്ന് മാറിയ കേരള കോൺഗ്രസ് കക്ഷികളെല്ലാം തമ്മിൽ ലയിച്ചു.
1982-1987 ലെ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[കെ.എം. മാണി]], [[പി.ജെ. ജോസഫ്]], [[ആർ. ബാലകൃഷ്ണപിള്ള]] എന്നിവർ മന്ത്രിമാരും ആയി.
 
1987-ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു.
1989-ൽ [[മൂവാറ്റുപുഴ]] [[ലോക്സഭ]] സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ [[പി.ജെ. ജോസഫ്]] [[യു.ഡി.എഫ്]] വിട്ടു. [[ഇടതുമുന്നണി]]യിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
 
1993-ൽ വീണ്ടും പിളർന്നു. [[ടി.എം. ജേക്കബ്]]
മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി [[കേരള കോൺഗ്രസ് (ജേക്കബ്)]] രൂപീകരിച്ചു. [[ആർ. ബാലകൃഷ്ണപിള്ള]]യും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും [[യു.ഡി.എഫ്]] ൽ തുടർന്നു.
 
2010 ഏപ്രിൽ 30ന് [[ഇടതുമുന്നണി]] ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് [[പി.ജെ. ജോസഫ്]] [[കെ.എം. മാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) [[യു.ഡി.എഫ്]] ൻ്റെ ഘടകകക്ഷിയായി മത്സരിച്ചു.
 
2016 ഓഗസ്റ്റ് 7ന് [[ബാർ കോഴ]] വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് [[യു.ഡി.എഫ്]] വിട്ടു.
നിയമസഭയിൽ പ്രത്യേക ബ്ലോക്ക്.
[[കോട്ടയം]] ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു.
 
2018 ജൂൺ 8ന് ഒഴിവ് വന്ന [[രാജ്യസഭ]] സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ [[യു.ഡി.എഫ്]] ൽ ധാരണ ആയതിനെ തുടർന്ന് കേരള കോൺഗ്രസ് (എം.) വീണ്ടും [[യു.ഡി.എഫ്]] ൽ ചേർന്നു.
 
2019-ൽ നടന്ന [[പാല]] ഉപതിരഞ്ഞെടുപ്പിൽ [[ജോസ് കെ. മാണി]]യുടെ പിന്തുണയോടെ മത്സരിച്ച [[യു.ഡി.എഫ്]] സ്ഥാനാർത്ഥിക്ക് പരാജയം.
 
2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന്
[[ജോസ് കെ. മാണി]] വിഭാഗത്തെ
[[യു.ഡി.എഫ്]] ൽ നിന്ന് പുറത്താക്കി.
 
2020 ഒക്ടോബർ 14 ന് [[ജോസ് കെ. മാണി]] വിഭാഗം [[ഇടതുമുന്നണി]] യിൽ ചേർന്നു.
 
<ref>https://www.manoramaonline.com/news/latest-news/2020/10/14/kerala-congress-ldf.html</ref>
 
== വിവിധ കേരളാ കോൺഗ്രസുകൾ ==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്