"കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 31:
|flag =
}}
'''കേരളാ കോൺഗ്രസ്''' 1964-ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] വിട്ടുപോന്ന [[കേരളം|കേരളത്തിലെ]] ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയുടെ പേരാണ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന [[മൂവാറ്റുപുഴ|മൂവാറ്റുപുഴക്കടുത്ത്]] [[വാഴക്കുളം]] സ്വദേശി, [[കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്)|കെ.എം. ജോർജ്ജ്]] ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും കേരള കോൺഗ്രസിന് വേരുകളുണ്ട്.
 
കേരള കോൺഗ്രസ് രൂപീകരണകാലത്ത് കുതിരയായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം. 1979-ൽ ജോസഫ് മാണിയുമായി പിരിഞ്ഞപ്പോൾ കുതിര ചിഹ്നം കോടതി വിധി വഴി മാണിക്ക് ലഭിച്ചു. ജോസഫിന് ആനയായിരുന്നു ചിഹ്നം. 1984-ൽ മാണിയും ജോസഫും ചേർന്നപ്പോൾ കുതിര ചിഹ്നം തിരഞ്ഞെടുത്തു. 1987-ൽ വീണ്ടും പിളർന്നു. ചിഹ്നതർക്കത്തിൽ കോടതി കുതിര ചിഹ്നം മരവിപ്പിച്ചു. മാണി രണ്ടില ചിഹ്നമായി തിരഞ്ഞെടുത്തു. പിന്നീട് ജോസഫ് കുതിര ചിഹ്നം ഉപയോഗിച്ചു. 1990ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷി മൃഗാദികളെ ചിഹ്നത്തിൽ നിന്ന് മാറ്റിയതുകൊണ്ട് ജോസഫ് പുതിയ ചിഹ്നമായി സൈക്കിൾ തിരഞ്ഞെടുത്തു. 2010-ൽ ജോസഫ് കോൺഗ്രസ് (എം.) ൽ ലയിച്ചു. മാണിയുടെ മരണശേഷം 2020-ൽ കേരള കോൺഗ്രസ് വീണ്ടും പിളർന്നു. ചിഹ്ന തർക്കമുണ്ടായെങ്കിലും ജോസ് കെ. മാണി നയിക്കുന്ന പാർട്ടിക്ക് രണ്ടില ചിഹ്നം ലഭിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് ചിഹ്നമായി അനുവദിച്ചത്.
 
സ്ഥാപനത്തെ തുടർന്നു വന്ന വർഷങ്ങളിൽ അനേകം പിളർപ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയിൽ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളർപ്പുകൾക്ക് പിന്നിൽ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മർദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളർപ്പുകൾ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന [[കെ.എം. മാണി]]യുടെ നിരീക്ഷണം ഇടക്ക് കൗതുകമുണർത്തി. പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോൺഗ്രസിനെ വിശേഷിപ്പിച്ചത്<ref name=weblokam>http://www.weblokam.com/news/keralam/0306/06/1030606076_1.htm</ref>.
 
==
 
== വിവിധ കേരളാ കോൺഗ്രസുകൾ ==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്