"ബാബു നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
 
== ജീവിതരേഖ ==
മലയാള ചലച്ചിത്ര, സീരിയൽ നടനായ ബാബു നമ്പൂതിരി 1947 ഓഗസ്റ്റ് 12ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടേയും സരസ്വതിയുടേയും മകനായി ജനിച്ചു. ഋഷികേശൻ നമ്പൂതിരി എന്നതാണ് യഥാർത്ഥ പേര്. ആകെയുള്ള പത്ത് സഹോദരങ്ങളിൽ മൂത്തയാളാണ് ബാബു നമ്പൂതിരി.
 
ആശാൻ കളരിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷമാണ് സ്കൂളിൽ ചേർന്നത്.
പടിഞ്ഞാറേക്കര എൽ.പി സ്കൂൾ,
കുറിച്ചിത്താനം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു വിദ്യാഭ്യാസം. കാലടി ശ്രീശങ്കര കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ മൂന്നാം റാങ്കോടെ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം ചിറയിൽ ഗണപതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു.
 
പഠനശേഷം കുറവിലങ്ങാട് ദേവമാതാ കോളേജിൽ അദ്ധ്യാപകനായി ജോലി നേടുകയും അവിടെ നിന്ന് കെമിസ്ട്രി വിഭാഗം പ്രൊഫസറായി റിട്ടയർ ചെയ്യുകയും ചെയ്തു.
 
അധ്യാപകനായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ തന്നെയാണ് നാടക പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.
നാടകങ്ങളിൽ നിന്നുള്ള ബന്ധങ്ങൾ സിനിമയിലേയ്ക്ക് അവസരമൊരുക്കി.
 
1982-ൽ പുറത്തിറങ്ങിയ
'' യാഗം '' എന്ന സിനിമയിലൂടെയാണ് ബാബു നമ്പൂതിരി ചലച്ചിത്ര രംഗത്തെത്തുന്നത്.
തുടർന്ന് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
നിറക്കൂട്ട് (1985), തൂവാനത്തുമ്പികൾ (1987) എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ബാബു നമ്പൂതിരിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
സിനിമ കൂടാതെ ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
 
കുമാരി അന്തർജനമാണ് ഭാര്യ
മൂന്ന് മക്കൾ
മമത, മൃദുല, പ്രസീത
 
==key==
"https://ml.wikipedia.org/wiki/ബാബു_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്