"മൂവാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

I have read something which is not at all true. The post says they have referred some books but the books are not authentic or approved
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[കേരളം|കേരളത്തിൽ]] [[കണ്ണൂർ]], [[കാസർഗോഡ്]] ജില്ലകളിലായി കാണപ്പെടുന്ന ഒരു സമുദായമാണ്‌ '''മൂവാരി സമുദായം'''. പണ്ട് [[ബ്രാഹ്മണർ|ബ്രാഹ്മണസമുദായത്തിൽ]] നിന്ന് വേർപെട്ട 12 ഇല്ലക്കാരാണ്‌ മൂവാരി സമുദായമെന്ന് സാമുദായിക ചരിത്രം പറയുന്നു.<ref name="ചരിത്രം">പുസ്തകം - കാസർ‌ഗോഡ്: ചരിത്രവും സമൂഹവും- കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം</ref> ബ്രാഹ്മണസമുദായവും ബ്രാഹ്മണ ആചാരവുമായും ഇന്നും ബന്ധം പുലർത്തുന്നവരാണ് മൂവാരി സമുദായം. കാസർഗോഡ് ജില്ലയിൽ ചന്ദ്രഗിരി പുഴയുടെ വടക്ക‌് ഭാഗത്ത് തുളുഭാഷ സംസാരിക്കുന്ന മൂവാരി വിഭാഗത്തിൽ പെട്ടവരെ മുഖാരി എന്നാണു വിളിക്കുന്നത്.
 
ആയിരംതെങ്ങ് കാവ്, നീലങ്കയി കാവ്, കുട്ടിക്കര അമ്പലം, കിഴക്കറ കാവ് എന്നീ നാല് [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങൾ]] മൂവാരിമാരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായി കരുതുന്നു. ഇവയ്ക്കു പുറമേ നിരവധി ക്ഷേത്രങ്ങൾ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി ഈ സമുദായത്തിനുണ്ട്. കാസർകോട‌് ജില്ലയിൽ [[കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്|കയ്യൂർ–ചീമേനി]], [[പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത്|പുല്ലൂർ–പെരിയ]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ–കരിന്തളം]], [[മടിക്കൈ ഗ്രാമപഞ്ചായത്ത്|മടിക്കൈ,]] [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ‌്റ്റ‌് എളേരി,]] [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം–ബേളൂർ]], [[ബദിയഡുക്ക ഗ്രാമപഞ്ചായത്ത്|ബദിയടുക്ക]], [[അജാനൂർ ഗ്രാമപഞ്ചായത്ത്|അജാനൂർ]], [[കുമ്പഡാജെ]], [[ചെങ്കള ഗ്രാമപഞ്ചായത്ത്|ചെങ്കള]], [[ദേലമ്പാടി]], [[പുത്തിഗെ ഗ്രാമപഞ്ചായത്ത്|പുത്തിഗെ]] പഞ്ചായത്തുകളിലും [[നീലേശ്വരം]], കാസർകോട‌് മുനിസിപ്പാലിറ്റികളിലും കണ്ണൂർ ജില്ലയിൽ [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]], [[കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത്|കടന്നപ്പള്ളി–പാണപ്പുഴ]], [[ചെറുപുഴ ഗ്രാമപഞ്ചായത്ത്|ചെറുപുഴ]], [[മാടായി ഗ്രാമപഞ്ചായത്ത്|മാടായി]], [[കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത്|കാങ്കോൽ–ആലപ്പടമ്പ‌്]], [[കരിവെള്ളൂർ]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളം]], [[കണ്ണപുരം ഗ്രാമപഞ്ചായത്ത്|കണ്ണപുരം]] പഞ്ചായത്തുകളിലും [[പയ്യന്നൂർ]] മുനിസിപ്പാലിറ്റിയിലും ആയാണ് മുവാരി സമുദായത്തിൽ പെട്ടവർ ഉള്ളത‌്. <ref name="kirthads">[https://www.deshabhimani.com/news/kerala/news-15-12-2018/770050 ദേശാഭിമാനി വാർത്ത]</ref> 1962ജനറൽ വരെലിസ്റ്റിൽ മൂവരിഉണ്ടായിരുന്ന മൂവാരി സമുദായം ഒബിസിപിന്നീട് ലിസ്റ്റിൽ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ആനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടാതെ വരികയും മാറ്റപ്പെടുകയും ചെയ്യുകയായിരുന്നു. 2018 വീണ്ടും ഈ സമുദായത്തെ '''കിർത്താഡ്സ് റിപ്പോർട്ട്''' പ്രകാരം ഒബിസി ലിസ്റ്റിൽ ചേർക്കുകയുണ്ടായി.<ref name="kirthads"></ref>
 
കേരളത്തിലെ എല്ലാ ജാതി സമുദായ വിഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഒരു പരമ്പരാഗത ജാതിയായി കണക്കാക്കാൻ പറ്റുന്ന ഒരു സമുദായ വിഭാഗമല്ല മൂവാരി സമുദായം. അതിനു കാരണം കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപപ്പെട്ട ജാതി വിഭാഗം ആയതുകൊണ്ടുതന്നെയാണ്. ബ്രാഹ്മണ  സമുദായത്തിൽ നിന്നും വേർപെട്ട സമുദായമായതിനാൽ, വേർപെട്ടതിന് ശേഷം ഉള്ള ചരിത്രം മാത്രമാണ് നമുക്കുകാണാൻ സാധിക്കുന്നത്.
 
==പുരാവൃത്തം==
മൂവാരിമാരുടെ ഉത്പത്തിയെപ്പറ്റി ഒരു പുരാവൃത്തം നിലവിലുണ്ട്. അന്നപൂർണേശ്വരി [[ദേവി]] മരക്കപ്പലേറി വന്ന് ചെറുകുന്നിലെ ആയിരംതെങ്ങിൽ ഇറങ്ങിയപ്പോൾ ഭക്തന്മാർ അരിയും പൂവും എറിഞ്ഞ് ദേവിയെ വരവേറ്റു. നേരമേറെക്കഴിഞ്ഞിട്ടും വാടിയ പൂക്കൾ എടുത്ത് കളയാത്തതു കണ്ട ദേവി ഒരു ഭക്തനെ വിളിച്ച് പൂക്കൾ വാരിക്കളയാൻ പറഞ്ഞു. അത്തരത്തിൽ പൂക്കൾ വാരിക്കളഞ്ഞവരുടെ പിന്മുറക്കാരാണത്രെ ''പൂവാരികൾ ''അഥവാ ''മൂവാരികൾ ' 'എന്നറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/മൂവാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്