"ലാലു അലക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
== ജീവിതരേഖ ==
എറണാകുളം ജില്ലയിലെ പിറവം താലൂക്കിൽ വി.ഇ.ചാണ്ടിയുടേയും അന്നമ്മയുടേയും മകനായി 1954 നവംബർ 30ന് ജനിച്ചു. റോയ്, ലൈല എന്നിവർ സഹോദരങ്ങളാണ്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിവർ മക്കൾ.
 
1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്.
തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.
 
പിന്നീട് വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായും, സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ഇക്കാലയളവിൽ 250ലധികം മലയാള സിനിമകളിലഭിനയിച്ച ലാലു അലക്സ് 3 തമിഴ് സിനിമകളിലും വേഷമിട്ടു. 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു.
 
== അഭിനയിച്ച സിനിമകൾ ==
== അവലംബം ==
4,985

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3536826" എന്ന താളിൽനിന്ന് ശേഖരിച്ചത്