"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
}}
== ജീവിതരേഖ ==
തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശി തിരുവനന്തപുരം ജില്ലയിൽ ചവറ വി.പി.നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1969 ജനുവരി 25ന് ജനിച്ചു. കവിത രഞ്ജിനി എന്നതാണ് യഥാർത്ഥ പേര്. നാലു സഹോദരങ്ങളാണ് ഉർവ്വശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽറോയ്, പ്രിൻസ് നാലു സഹോദരങ്ങളും സിനിമാതാരങ്ങളാണ്‌. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിലായിരുന്നു. നാലാം ക്ലാസിന് ശേഷം കോടമ്പാക്കം കോർപ്പറേഷൻ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറി. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറിയതിനെ തുടർന്ന് സിനിമയിൽ ഉർവ്വശിക്ക് തിരക്കിയതിനാൽ തൻ്റെ പഠനം തുടരാനായില്ല<ref>http://www.stateofkerala.in/actresses/urvashi_actress.php</ref>
 
1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു. അതിനു ശേഷം 1979-ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു.
3,795

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3536509" എന്ന താളിൽനിന്ന് ശേഖരിച്ചത്