"ശബ്ദതാരാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 9:
1895 ൽ ആണ് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടുനിർമ്മാണത്തിനായി വായന തുടങ്ങിയത്. 1897ൽ എഴുത്ത് തുടങ്ങി. ദീർഘവർഷങ്ങളുടെ പ്രയത്നഫലമായി 1917-ൽ ‘ശബ്ദതാരാവലി’യുടെ കൈയ്യെഴുത്തുപ്രതി പൂർത്തിയായി. പക്ഷെ ഉള്ളടക്കത്തിന്റെ ബാഹുല്യം കാരണം അത്ര വലിയൊരു പുസ്തകം അച്ചടിക്കാൻ അക്കാലത്തെ പ്രസാധകരാരും തയ്യാറായില്ല. അതിനാൽ ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടർച്ചയായി പ്രസിദ്ധപ്പെടുത്താൻ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള തീരുമാനിച്ചു. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി ചേർന്ന് അങ്ങനെ 1917 നവംബർ 13 ന് പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യലക്കം മാസികാരൂപത്തിൽ പുറത്തിറക്കി. തുടർന്നുള്ള വർഷങ്ങളിൽ അത്ര ക്രമമല്ലാതെ ഓരോരോ ലക്കങ്ങളായി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് പുറത്ത് വന്നു കൊണ്ടിരുന്നു. ഒന്നാം പതിപ്പിന്റെ ഈ തരത്തിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂർത്തിയാവാൻ ഏതാണ്ട് 5 വർഷം എടുത്തു. 1923 മാർച്ച് 16 ന് അവസാനത്തേതായ 22-ാം ലക്കം പുറത്തുവന്നതോടെ ‘ശബ്ദതാരാവലി’യുടെ ഒന്നാം പതിപ്പ് പൂർത്തിയായി. ഈ 22 ലക്കങ്ങളിലും കൂടെ മൊത്തം 1584 താളുകൾ ആയിരുന്നു ഒന്നാം പതിപ്പിനു് ഉണ്ടായിരുന്നത്.
 
രണ്ടാം പതിപ്പിനു 2 വാല്യങ്ങൾ ആണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകൾ. അങ്ങനെ 2 വാല്യത്തിലും കൂടെ ഏകദേശം 2250 താളുകൾ. ഒന്നാം വാല്യം കൊല്ലവർഷം 1103 നും (1927/28), രണ്ടാം വാല്യം കൊല്ലവർഷം 1106നും (1930/1931) ആണു് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഒന്നാം വാല്യത്തിന്റെ മുഖവരയിലെ തീയതി 1106 തുലാം 13 ആണു്ആണ്.<ref>{{Cite book|url=http://archive.org/details/stvedn2vol11930padpillai|title=1930 - ശബ്ദതാരാവലി - രണ്ടാം പതിപ്പ്-വാല്യം ഒന്ന് - ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള|last=Sreekanteswaram Padmanabha Pillai|date=1930|others=Shiju Alex}}</ref> അത് 29 ഒക്ടോബർ 1930 ആണ്. അതിനാൽ ഒന്നാം വാല്യത്തിന്റെ അച്ചടി 1927ൽ ആരംഭിച്ചിരിക്കാമെങ്കിലും രണ്ട് വാല്യവും കൂടെ ഏകദേശം 1930ൽ ആവാം റിലീസ് ചെയ്തത്.
 
==ഡിജിറ്റൽ പതിപ്പ്==
2021 ൽ ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറങ്ങി സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സായാഹ്ന ഫൗണ്ടേഷ’നാണ് സംരംഭത്തിനുപിന്നിൽ പ്രവർത്തിച്ചത്.<ref>https://www.mathrubhumi.com/print-edition/kerala/digital-version-of-sabdatharavali-1.5510300</ref>
"https://ml.wikipedia.org/wiki/ശബ്ദതാരാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്