"ഖുർആന്റെ തണലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
== ഖുർആന്റെ തണലിൽ ==
[[സയ്യിദ് ഖുതുബ്|സയ്യിദ് ഖുത്ബിന്റെ]] [[ഖുർആൻ]] വ്യാഖ്യാന ഗ്രന്ഥമായ ഫീ ളിലാലിൽ ഖുർആന്റെ പരിഭാഷ. ഗ്രന്ഥശീർഷകത്തിലെന്നപോലെ ഖുർആനിക സൂക്തങ്ങളുടെ ക്രമീകരണത്തിലും , അവയുൾക്കൊള്ളുന്ന വിഷയങ്ങളുടെയും നിയമങ്ങളുടെയും ജീവിതപാഠങ്ങളുടെയും അവതരണത്തിലും , സാമ്പ്രദായിക മതപണ്ഡിതന്മാർ രചിച്ച സാധാരണ ഖുർആൻ വ്യാഖ്യാനങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒരു ബൃഹദ് ഗ്രന്ഥമാണിത് .
[[പ്രമാണം:في_ظلال_القرآن.jpg|ലഘുചിത്രം|{{en|في ظلال القرآن}}]]
[[പ്രമാണം:ഖുർആൻ്റെ_തണലിൽ.jpg|ലഘുചിത്രം]]
സാഹിത്യകാരനും സാമൂഹിക ചിന്തകനും പരിഷ്കർത്താവും രാഷ്ട്രമീമാംസകനും വിപ്ലവകാരിയുമെല്ലാമായ ഗ്രന്ഥകാരന്റെ ബഹുമുഖ വ്യക്തിത്വ ഭാവങ്ങൾ ഗ്രന്ഥത്തിലുടനീളം ജ്വലിച്ചു നിൽക്കുന്നു . എല്ലാ ആദർശവാദികൾക്കും അധികാരിവർഗം സമ്മാനിക്കുന്ന സുദീർഘമായ ജയിൽ ജീവിതത്തിനും , ഒടുവിൽ രക്ത സാക്ഷിത്വത്തിനുമിടയിൽ സംഭവിച്ച ഗ്രന്ഥരചനയിൽ ഒരു ഇസ്ലാമിക വിപ്ലവകാരിയുടെ ത്യാഗസുരഭിലമായ ജീവിതത്തിന്റെ വൈകാരികഭാവവും ഉൾച്ചേർന്നിരിക്കുന്നു . 12 വാല്യവും പതിനായിരത്തോളം പുറവുമുള്ള ഈ ഖുർആൻ വ്യാഖ്യാനഗ്രന്ഥം മലയാളത്തിൽ ഇതുവരെ ഇറങ്ങിയ പരിഭാഷകളിൽ ഏറ്റവും വലുതാണ് .ഡോ . [[മുഹ്‌യിദ്ദീൻ ആലുവായ്|മുഹ്യിദ്ദീൻ ആലുവായി]]<nowiki/>യുടെ മേൽനോട്ടത്തിൽ 1994 - ലാണ് പരിഭാഷ ആരംഭിച്ചത് . ' 95 - ൽ ഒന്നാം വാല്യം പുറത്തിറങ്ങി.[[അബുൽ ഹസൻ അലി ഹസനി നദ്‌വി|അബു ഹസൻ അലി നദവി]]<nowiki/>യാണ് ആദ്യ വാല്യം പകാശം ചെയ്തത് . തുടർന്ന് ഓരോ വർഷവും ഓരോ വാല്യം എന്ന നിലയിൽ 2004-ൽ പ്രസിദ്ധീകരണം പൂർത്തിതായി .വി.എസ് . സലീമും കുഞ്ഞുമുഹമ്മദ് പുലവത്തുമാണ് പരിഭാഷകർ , പ്രസാധനം [[ആലുവ|ആലുവായി]]<nowiki/>ലെ മനാസ് ഫൗണ്ടേഷൻ . അറബി ഭാഷയിൽ വിരചിതമായ മൂലഗ്രന്ഥത്തിന്റെ മാധുര്യവും സൗന്ദര്യവും മലയാളത്തിലേക്ക് പൂർണ മായും പകർത്തിവെക്കാനായിട്ടില്ലെങ്കിലും , ഇതര ഖുർആൻ പരിഭാഷാ ഗ്രന്ഥങ്ങൾക്കില്ലാത്ത സാഹിത്യ സൗകുമാര്യം ഇതിൽ കാണാവുന്നതാണ്. ബ്രാക്കറ്റുകളും അടിക്കുറിപ്പുകളുമില്ലാത്ത രചനാരീതി വായനക്ക് സുഖവും ഒഴുക്കും നൽകുന്നു .
 
ഗ്രന്ഥസൂചി : സയ്യിദ് ഖുത്ബ് ( വിവ . വി.എസ് . സലീം , കുഞ്ഞുമുഹമ്മദ് പുലവത്ത് ) -ഖുർആൻ്റെ തണലിൽ.
"https://ml.wikipedia.org/wiki/ഖുർആന്റെ_തണലിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്