"ബഹുഭർതൃത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ആധികാരികത|date=2019 ഫെബ്രുവരി}}
ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ ഭർത്താക്കന്മാരായി സ്വീകരിക്കുന്ന സാമൂഹികവ്യവസ്ഥയാണ് 'ബഹുഭർതൃത്വം' എന്നറിയപ്പെടുന്നത്. ഇതിന്റെ എതിർ സമ്പ്രദായമായ ബഹുഭാര്യത്വം പോലെ വ്യാപകമായി ബഹുഭർതൃത്വം കാണാൻ സാധിക്കില്ല. എങ്കിലും ചില ആദിവാസി സമൂഹങ്ങളിലും കേരളത്തിലെ [[നായർ]], [[തീയർ]], വിശ്വകർമ, [[തണ്ടാൻ]] സമുദായങ്ങളിലെല്ലാം ബഹുഭർതൃത്വ സമ്പ്രദായം ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്നു. ഭർത്താക്കന്മാർ മിക്കവാറും ഒരേ കുടുംബത്തിലെ സഹോദരന്മാർ തന്നെ ആയിരിക്കും. ഇതിനെ 'ദേവര സമ്പ്രദായം' എന്നറിയപ്പെടുന്നു. [[മരുമക്കത്തായം]] നിലനിർത്തിയിരുന്ന സമൂഹങ്ങളിൽ ചിലതിൽ ഭർത്താക്കൻമാർ ഒരേ കുടുംബ സഹോദരങ്ങൾ ആകണമെന്നില്ലായിരുന്നു.
 
കേരളത്തിലെ നായർ , തിയ്യ, [[വിശ്വകർമ്മജർ|കമ്മാളർ]] , വിശ്വകർമ, [[തണ്ടാൻ]] പോലെ ചിലജാതി സമൂഹങ്ങളിൽ ഒന്നിലേറെ സഹോദരൻമാർക്ക് ഒരു ഭാര്യ എന്ന രീതി ആയിരുന്നു. ഇതിനു സമാനമായ രീതി മദ്ധ്യതിരുവിതാംകൂറിലെ ചില പ്രദേശങ്ങളിലെ നായൻമാർക്കിടയിലും ഉണ്ടായിരുന്നു. കമ്മാളർ ഇതിനെ 'പാണ്ഡവാചാരം' എന്നും നായൻമാർ 'പാണ്ഡവസമ്പ്രദായം' എന്നുംഎന്ന്പേ പേര്ര് പറഞ്ഞിരുന്നു.
എന്നാൽ വടക്കോട്ട് നായൻമാരുടെ ഇടയിൽ പരസ്പര രക്തബന്ധമോ പുലബന്ധമോ ഇല്ലാത്ത പുരുഷൻമാർക്കായിരുന്നു ബഹുഭർതൃത്വത്തിൽ സ്ഥാനം. മാത്രമല്ല ഭർതൃസോദരനുമായോ അതിന് സമാന ബന്ധമുള്ളവരുമായോ ദാമ്പത്യം അനുവദനീയമായിരുന്നില്ല; അതിനെ വലിയ തെറ്റായും കണ്ടിരുന്നു.
 
"https://ml.wikipedia.org/wiki/ബഹുഭർതൃത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്