"വി.ടി. ഭട്ടതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
== പശ്ചാത്തലം ==
{{Main|നമ്പൂതിരി}}
കേരളബ്രാഹ്മണരായ [[നമ്പൂതിരി|നമ്പൂതിരിമാർ]] പുറമേ നിന്നെത്തി [[കേരളം|കേരളത്തിൽ]] കുടിയേറിപ്പാർത്തവരാണ് എന്നാണ് ചരിത്രം. ഇങ്ങനെ കുടിയേറ്റക്കാരായി വന്ന [[നമ്പൂതിരി|നമ്പൂതിരിമാർ]] വളരെ താമസിയാതെ അവരുടെ വിദ്യ, [[വേദം|വേദജ്ഞാനം]], [[ആയുർവേദം|ആയുർവേദജ്ഞാനം]] മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന ഭൂദേവന്മാരായിത്തീർന്നു. [[വേദം|വേദജ്ഞരായ]] അവർക്ക് അന്നത്തെ നാടുവാഴികൾ നൽകി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശങ്ങളെത്തന്നെ വാഴിക്കുന്ന ശക്തികളായും അവർ ഉയർന്നു. രാജാക്കന്മാർക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് തന്നെ അവരുടെ അധികാരം വളർന്നു. ഇങ്ങനെ സർവ്വാധിപത്യം സിദ്ധിച്ച ഒരു വർഗ്ഗത്തേയോ, വംശത്തേയോ ലോകത്തിൽ മറ്റൊരിടത്തും കാണുക സാദ്ധ്യമല്ല എന്നാണ് പി.കെ ബാലകൃഷ്ണൻ അവകാശപ്പെടുന്നത്.<ref>ഉദ്ധരിച്ചിരിക്കുന്നത് ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്,ഏട്. 15, ജൂൺ 2005.</ref> ഭൂദേവന്മാർ എന്ന് ചിരപുരാതനകാലം മുതൽ [[ബ്രാഹ്മണർ]] സ്വയം വിഭാവനം ചെയ്തുപോന്നിരുന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടാൻ [[കേരളം|കേരളത്തിലാണ്]] ഇടയായത്.
 
ഇവർ സമൂഹത്തിലെ പരമാധികാരം കൈയ്യാളിയിരുന്നെങ്കിലും അംഗസംഖ്യ ക്രമാതീതമായി വർദ്ധിക്കുകയുണ്ടായില്ല. [[നമ്പൂതിരി|നമ്പൂതിരിമാർ]] തന്നെ വികസിപ്പിച്ചെടുത്ത സവിശേഷ ആചാരങ്ങൾ ആണ് അതിനു കാരണം. സമുദായത്തിലെ മൂത്ത ആണിനു മാത്രമേ വിവാഹം അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ വീടുകളിലും മറ്റുമായി ഗാന്ധർവ്വരീതിയിൽ സംബന്ധം ചെയ്ത് പാർത്തിരുന്നു. നമ്പൂതിരിമാരുമായി വിവാഹം[[നായർ]] സ്ത്രീകൾ അന്തസ്സുള്ളതും അഭിമാനകരവുമായി കരുതി. [[പരിവേദനം]] അഥവാ ഇളയവർ കല്യാണം കഴിക്കുന്നത് നിരോധിച്ചതുനിമിത്തം [[നമ്പൂതിരി]] സ്ത്രീകളിൽ മൂന്നിലൊന്നോളം വരുന്ന സ്ത്രീകൾ വിവാഹത്തിന് ഭാഗ്യമില്ലാതെ മരിക്കേണ്ട അവസ്ഥ വന്നിരുന്നു. ഇതിന് ബദലായി [[അധിവേദനം]] അഥവാ മൂത്തയാൾ ഒന്നിലധികം വിവാഹം കഴിക്കുന്ന രീതി ഏർപ്പെടുത്തി. ഇതു മൂലം [[നമ്പൂതിരി]]മാരെ കല്യാണം കഴിച്ചിരുന്ന അപൂർവം ചില സ്ത്രീകൾക്കേ യൌവനയുക്തനായ ഭർത്താക്കന്മാരെ ലഭിച്ചിരുന്നുള്ളൂ. മിക്കവാറും വൃദ്ധരായ ഭർത്താക്കന്മാരാണ് ഭൂരിപക്ഷത്തേയും വിവാഹം കഴിച്ചിരുന്നത്. ഇക്കാരണത്താൽ തന്നെ മിക്ക വൃദ്ധ ഭർത്താക്കന്മാർക്കും തങ്ങളുടെ ഭാര്യമാരിൽ പാതിവ്രത്യസംശയം ഉണ്ടായി. സ്ത്രീകൾ കന്യകമാരായി മരിക്കുന്നതിലെ പാപം ഒഴിവാക്കാൻ പേരിന് ഏതെങ്കിലും വൃദ്ധബ്രാഹ്മണരുമായി ഒരു കൈപിടിക്കൽ ചടങ്ങ് നടത്തുക പതിവായി.
"https://ml.wikipedia.org/wiki/വി.ടി._ഭട്ടതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്