"അല്ലാഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആദം നബി (അ) എന്ന ഖണ്ഡിക ചേർത്തിരിക്കുന്നു
മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം എന്ന ഖണ്ഡിക ചേർത്തിരിക്കുന്നു
വരി 251:
 
“ആകാശങ്ങളുടെയും ഭൂമിയുടെയും നിർമാതാവാണവൻ. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചതാണ്. അവൻ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. കണ്ണുകൾ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.” (അൻആം: 101-103)
 
== മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം ==
അനാഥനായി ജനിച്ചു. ആറാമത്തെ വയസ്സിൽ സ്നേഹനിധിയായ ഉമ്മ മരിച്ചു. തുടർന്ന് ആശ്രയമായി നിലകൊണ്ട വല്യുപ്പ അബ്ദുൽ മുത്തലിബും മരണമടഞ്ഞു; തൻറെ എട്ടാമത്തെ വയസ്സിൽ! ജീവിതത്തിന് ആശ്രയമാകേണ്ടവരുടെ മരണങ്ങൾ തിരുമേനിയുടെ ശൈശവ കാല സാഹചര്യത്തിൽ നിരാശയോ, പ്രതിബന്ധമോ സൃഷ്ടിക്കേണ്ടതായിരുന്നു. പക്ഷേ, അല്ലാഹുവിൻറെ കാരുണ്യത്താൽ അദ്ദേഹത്തിൽ അവയൊന്നുമുണ്ടായില്ല.
 
നബി(സ്വ)യുടെ കൗമാര യൗവന ജീവിതങ്ങൾ പിതൃവ്യനായ അബൂത്വാലിബിൻറെ കീഴിലായിരുന്നു. തൻറെ ജ്യേഷ്ഠ പുത്രനോട് അതിരറ്റ സ്നേഹവും പരിഗണനയുമായിരുന്നു അബൂ ത്വാലിബിന്. വളർന്ന ചുറ്റുപാടു മുഴുവൻ മുഹമ്മദ്(സ്വ) എന്ന സൽസ്വഭാവിയായ കുമാരനെ, യുവാവിനെ സ്നേഹിച്ചു, ആദരിച്ചു. അൽഅമീൻ എന്നായിരുന്നു അവരദ്ദേഹത്തെ വിളിച്ചത്. ജീവിതത്തിലെന്നും വിശ്വസ്തത കാത്തുസൂക്ഷിച്ച അദ്ദേഹത്തെ വിളിക്കാൻ മറ്റൊരു പേര് അവർക്കാവശ്യമില്ലായിരുന്നു.
 
മലമടക്കുകളാൽ നിബിഢമായ മക്കയുടെ പാരുഷ്യതയിലും സ്വഭാവ നൈർമല്യം കൊണ്ട് വിളങ്ങിനിന്നു തിരുദൂതർ. ചെറുപ്പത്തിൽ ആടുമേച്ചും, യുവത്വത്തിൽ കച്ചവടം ചെയ്തും, സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ടും ജീവിതഘട്ടങ്ങളെ സജീവമാക്കി നിർത്തീ അദ്ദേഹം.
 
നാൽപതാമത്തെ വയസ്സിൽ ലോകത്തിൻറെ നെറുകയിൽ പ്രവാചകനായി നിയോഗതനാകുമ്പോൾ സർവരാലും ആദരിക്കപ്പെട്ട് നിലകൊള്ളുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെ ഇത്രമേൽ സ്നേഹിച്ച മറ്റൊരു മഹാനില്ല. എല്ലാവർക്കും നന്മയാഗ്രഹിച്ചു. എല്ലാവരുടെ വേദനകളിലും വേദനിച്ചു. ഖുർആൻ പറഞ്ഞില്ലെ:
 
“തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവ താത്പര്യമുള്ളവനും, സത്യവിശ്വാസകളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (തൗബ: 128)
 
അല്ലാഹു തന്നിലേൽപ്പിച്ച പ്രബോധന ദൗത്യം തിരുമേനി(സ്വ) സമൂഹത്തിൽ കൃത്യമായി നിർവഹിക്കുകയുണ്ടായി. രാവുപോലും പകലുപോലെ വെളിച്ചമാർന്ന നില എന്നതായിരുന്നു പ്രവാചകൻറെ ജീവിത മാതൃക. (അവലംബം: ഇർബാള് ബ്നു സാരിയ നിവേദനം ചെയ്ത, ഇബ്നു മാജ രേഖപ്പെടുത്തിയ ഹദീസ്. ശൈഖ് അൽബാനി സ്വഹീഹ്െ അഭിപ്രായപ്പെട്ടത്)
 
പ്രവാചകത്വത്തിനു ശേഷമുള്ള മക്കയിലെ പതിമൂന്നു വർഷക്കാലം. പലായനത്തിനു ശേഷമുള്ള മദീനയിലെ പത്തു വർഷക്കാലം. 23 വർഷം മാത്രം നീണ്ടു നിന്ന പ്രവാചകത്വ ജീവിതം; സംഭവ ബഹുലമായിരുന്നു അത്.
 
മനുഷ്യ സമൂഹത്തിൻറെ സമൂലമാറ്റത്തിനും ലക്ഷ്യപ്രാപ്തിക്കുമായി അല്ലാഹു സുബ്ഹാനഹു വ തആല അവതരിപ്പിച്ച വിശുദ്ധ ഖുർആനിലൂടെ, നന്മയിൽ നിലകൊള്ളുന്ന, മാതൃകായോഗ്യരായ വലിയൊരു മനുഷ്യ സഞ്ചയത്തെ പ്രവാചകൻ(സ്വ) വളർത്തിയെടുക്കുകയുണ്ടായി. കേവലം ഇരുപത്തിമൂന്ന് വർഷമെന്നത്, ഫലദായകമായ ഒരൊറ്റ വിപ്ലവത്തിനും മതിയായതല്ല. പക്ഷെ, നബി തിരുമേനിയുടെ ഇരുപത്തി മൂന്ന് വർഷക്കാല പ്രവാചകത്വ ജീവിതം ഈ പൊതു നിയമത്തിൽ നിന്നും വ്യത്യസ്തമായിരുന്നു!
 
പരുക്കൻ ജീവിതവും വിശ്വാസ, സ്വഭാവ വൈകല്യങ്ങളാൽ കറുത്ത മനസ്സുമുണ്ടായിരുന്ന ഒരു ജനതയിൽ സമ്പൂർണ്ണമായ മാറ്റമാണ് തിരുമേനി വരുത്തിയത്. തൻറെ സുന്നത്തും സച്ചരിതരായ തൻറെ സ്വഹാബത്തിൻറെ സുന്നത്തും അണപ്പല്ലുകൾ കൊണ്ട് കടിച്ചുപിടിക്കണം എന്ന് പിൽകാല സമൂഹത്തെ ഉപദേശിച്ചാണ് നബി(സ്വ) വിടപറഞ്ഞത്. തൻറെ അനുചരന്മാരുടെ ജീവിതവും ഉപകാരപ്രദമാം വിധം മാതൃകായോഗ്യമായിരുന്നു എന്ന് അംഗീകരിക്കുകയായിരുന്നു നബി(സ്വ).
 
ഇന്നിതാ, ഇസ്ലാം പരിപൂർണ്ണമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻറെ അനുഗ്രഹം സമൂഹത്തിനുമേൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ലോക ഗുരുവിൻറെ ദൗത്യവഴി ലക്ഷ്യത്തിലെത്തിയിരിക്കെ ഇനിയെന്ത്?
 
മക്കാ വിജയത്തിനും, ഹജ്ജ് നിർവഹണത്തിനും ശേഷമുളള പ്രവാചക ജീവിതത്തിലെ സംഭവങ്ങൾ അവിടുത്തെ വിയോഗത്തിലേക്ക് സൂചനകൾ നൽകുതായിരുന്നു. പ്രവാചക ദൗത്യത്തിൻറെ വിജയഘോഷമായി സൂറത്തുന്നസ്ർ അവതരിക്കപ്പട്ടു. അല്ലാഹുവിൻറെ സഹായവും വിജയവും വന്നുകിട്ടിയാൽ, ആളുകൾ അല്ലാഹുവിൻറെ ദീനിലേക്ക് കൂട്ടം കൂട്ടമായി പ്രവേശിക്കുന്നത് കാണാനായാൽ, നീ അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തുകയും, അവനോട് മാപ്പിരക്കുകയും ചെയ്യുക എന്ന അർഥഗർഭമായ വചനങ്ങൾ പ്രവാചക ഹൃദയത്തിൽ ചില സൂചനകൾ ഇട്ടു കൊടുത്തു കാണണം. അവിടുന്ന് പറഞ്ഞു: ‘എൻറെ മരണവാർത്ത ഇതാ എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു.’ തൻറെ കരൾകഷണമായിരുന്ന പ്രിയ പുത്രി ഫാതിമയുടെ കാതുകളിലാണ് സ്നേഹനിധിയായ ആ പിതാവ് ഇക്കാര്യം പറഞ്ഞത് എന്ന് ഹദീസുകളിൽ വായിക്കാനാകുന്നു. (ഇബ്നു അബ്ബാസ്(റ) നിവേദനം, ബൈഹഖി രേഖപ്പെടുത്തിയത്)
 
അതേ വർഷമാണ് പ്രിയ ശിഷ്യൻ മുആദ് ബ്നു ജബലി(റ)നെ പ്രബോധനാവശ്യാർഥം നബി(സ്വ) യമനിലേക്ക് നിയോഗിക്കുന്നത്. അദ്ദേഹത്തെ യാത്രയാക്കാൻ തിരുമേനി(സ്വ) കൂടെ നടന്നു. മുആദ് വാഹനപ്പുറത്ത്, തിരുമേനിയാകട്ടെ അതിനോട് ചേർന്ന് കാൽനടയായും. നബി(സ്വ) വിളിച്ചു: “മുആദ്…” ആ അരുമ ശിഷ്യൻ ലോകഗുരുവിന്ന് കാതുനൽകി. “… മുആദ്, ഒരു പക്ഷെ, ഈ വർഷത്തിനു ശേഷം എന്നെ നീ കണ്ടുമുട്ടിയെന്നുവരില്ല. എൻറെയീ മസ്ജിദിനരികിൽ എൻറെ ഖബറിനെ താണ്ടിയാകാം അന്നു നിൻറെ യാത്ര.” അതു കേട്ട മാത്രയിൽ മുആദ് പൊട്ടിക്കരഞ്ഞു. പ്രവാചകൻ(സ്വ) അദ്ദേഹത്തെ വിലക്കി: “അരുത് മുആദ്, കരച്ചിൽ പിശാചിൽ നിന്നാണ്.” (അഹ്മദ്, ത്വബറാനി. അർനാഊത്വ് സ്വഹീഹെന്ന് അഭിപ്രായപ്പെട്ടത്. ദഹബിയുടെ താരീഖുൽ ഇസ്ലാം. ഹദീസ്/1352)
 
വിടവാങ്ങാനും വിടപറയാനുമുള്ള തയ്യാറെടുപ്പിലാണ് സൃഷ്ടിശ്രേഷ്ഠൻ. അവസാന നാളുകളിലെ അവിടുത്തെ ഓരോ ചലനവും അത് വിളിച്ചോതുന്നുണ്ട്. ഹിജ്റ 11, സഫർ മാസത്തിലെ ഒരു ദിവസം രാത്രി നബി(സ്വ) തൻറെ അനുചരൻ അബൂ മുവയ്ഹിബയേയും കൂട്ടി മദീനാ മസ്ജിദിനരികിലെ ബഖീഅ് ഖബറിടത്തിലേക്ക് നടന്നു. അവിടെയെത്തിയ പ്രവാചകൻ ആകാശ വിതാനത്തിലേക്ക് കൈകളുയർത്തി, ബഖീഇലെ ഖബറാളികൾക്കു വേണ്ടി മാപ്പിരന്നു പ്രാർഥിച്ചു; ദീർഘനേരം.
 
ബഖീഇൽ നിന്ന് തിരിച്ചു നടക്കവേ തിരുമേനി വിളിച്ചു: “അബൂ മുവയ്ഹിബാ, എനിക്കു മുന്നിൽ എൻറെ റബ്ബിതാ ഒരു തെരഞ്ഞടുപ്പിനുള്ള അവസരമൊരുക്കിയിരിക്കുന്നു. ഒന്ന്: ദുനിയാവിൻറെ താക്കോലുകളും അവിടുത്തെ ശാശ്വത ജീവിതവും പിന്നെ സ്വർഗവും. രണ്ട്: അല്ലാഹുവിനെ കണ്ടുമുട്ടലും പിന്നെ സ്വർഗവും. ഞാനിതാ അല്ലാഹുവിനെ കണ്ടുമുട്ടലും സ്വർഗവും തെരഞ്ഞെടുത്തിരിക്കുന്നു.” അബൂ മുവയ്ഹിബ തേങ്ങി: ‘റസൂലേ അങ്ങെൻറെ ഉമ്മയും ഉപ്പയുമാണ്. ദുനിയാവിൻറെ ഖജാനയുടെ താക്കോലുകളും ശാശ്വതവാസവും പിന്നെ സ്വർഗവും സ്വീകരിച്ചു കൂടെ അങ്ങേക്ക്?’ അവിടുന്ന് പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു: “ഈ ദാസൻ തൻറെ നാഥനെ കാണാനും സ്വർഗത്തിലേക്ക് പോകാനും തീർച്ചപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു!” (മുസ്നദ് അഹ്മദ്, താരീഖു ത്ത്വബരി, ബൈഹഖിയുടെ ദലാഇലുുബുവ്വ)
 
റസൂലിൻറെ പൂമേനിയിൽ അനാരോഗ്യത്തിൻറെ ലക്ഷണങ്ങൾ നിഴലിട്ടു തുടങ്ങിയിരുന്നു. എല്ലാവരോടും നബി(സ്വ) വിടചൊല്ലുകയാണ്. ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമൊക്കെ. കാരുണ്യത്തിൻറെ ദൂതൻ, കനിവിൻറെ നിറക്കുടം, സ്നേഹത്തിൻറെ നിലാവ് ദുനിയാവിൽ നിന്നകലും മുമ്പേ എല്ലാവരേയും ഖൽബിൽ ഓർത്തുവെക്കുകയാണ്. ഒരാഗ്രഹം കൂടിയുണ്ട് ആ ഹൃദയകമലത്തിൽ. ഉഹദിലേക്ക് ചെല്ലണം. അവിടെ ഖബറടക്കപ്പെട്ട ശുഹദാക്കൾക്ക് സലാം ചൊല്ലണം. നബി(സ്വ) സ്വഹാബത്തിനോടക്കാര്യം പറഞ്ഞു. പ്രവാചകന്ന് വയ്യായിരുന്നു. നടക്കാൻ ആളെ ആശ്രയിക്കണം. അവിടുന്ന് പ്രിയ ശിഷ്യരുടെ കരം കവർന്ന് നടന്നു. ഉഹദിൻറെ മണ്ണും മണവും ആ കണ്ണുകളിൽ തെളിച്ചം വിടർത്തി. വാളുകളുടെ ഝണൽകാരവും, കുതിരകളുടെ ശീൽകാരവും ഓർമകളായി തിരുമേനിയുടെ കാതുകളിൽ ഓളം തല്ലിക്കാണണം!
 
ഉഹദിൻറെ മണ്ണിൽ വീരമൃത്യുവരിച്ച ധീരസേനാനികളുടെ ഖബറിന്നരികിൽ നബി(സ്വ) ചെന്നു നിന്നു: “ഉഹദ് ശുഹദാക്കളേ, നിങ്ങൾ ഞങ്ങൾക്കു മുമ്പേ യാത്രതിരിച്ചു, അല്ലാഹു ഉദ്ദേശിക്കുമെങ്കിൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്.”
 
നബി(സ്വ) തിരിച്ചു നടന്നു. തിരുമേനിക്ക് താങ്ങായി സ്വഹാബികൾ തങ്ങളുടെ തോളുകൾ മാറിമാറി നൽകി. അവർ പ്രവാകൻറെ മുഖ കമലത്തിലേക്ക് നോക്കവേ, അതാ ആ കൺതടങ്ങൾ ഉറാഴെുകുന്നു! ലോകഗുരു കരയുകയാണ്. അവർക്ക് ആധിയായി. റസൂലേ അങ്ങയെ കരയിപ്പിച്ച സംഗതി എന്താണ്? അവർ ചോദിച്ചു.
 
നബി(സ്വ) പറഞ്ഞു: “എനിക്കെൻറെ സഹോദരങ്ങളെ കാണാൻ കൊതിയാകുന്നു.” സ്വഹാബികൾക്കു മനസ്സിലായില്ല. അവർ ചോദിച്ചു: ‘അല്ലാഹുവിൻറെ റസൂലേ, ഞങ്ങളിതാ ഇവിടെത്തന്നെയുണ്ടല്ലൊ, ഞങ്ങൾ അങ്ങയുടെ സഹോദരങ്ങൾ തന്നെയല്ലെ?’ നബി(സ്വ) പറഞ്ഞ: “നിങ്ങളെൻറെ സ്വഹാബികളാണ്, ഞാൻ കാണാൻ കൊതിക്കുന്ന സഹോദരങ്ങൾ എനിക്കു ശേഷം വരാനുള്ളവരാണ്. എന്നെ കാണാതെ തന്നെ എന്നിൽ വിശ്വസിച്ച അവരാണ് എൻറെ സഹോദരങ്ങൾ.”
 
സുബ്ഹാനല്ലാഹ്! നബിഹൃദയത്തിനെന്തു മാത്രം വിശാലത! ആ സ്നേഹത്തടാകത്തിനെന്തുമാത്രം വ്യാപ്തി! എന്നേയും നിങ്ങളേയുമൊക്കെ നേർക്കുനേർ കാണാൻ കൊതിച്ചു കണ്ണീർ പൊഴിച്ച ആ മഹാപുംഗവനെ കണ്ടാനന്ദിക്കാൻ ഇനിയും നാമെത്രകണ്ടധ്വാനിക്കണം. അല്ലാഹുവേ, ഞങ്ങൾക്കു നീയതിന് തൗഫീഖ് നൽകിയാലും.
 
നാൾക്കുനാൾ തിരുമേനിയുടെ നില മോശമായിക്കൊണ്ടിരുന്നു. മറ്റു ഭാര്യമാരുടെ അനുമതിയോടെ അവിടുന്ന് ആയിഷ(റ)യുടെ വീട്ടിൽ താമസമാക്കി. വേദന കഠിനമായനുഭവപ്പെട്ട ഒരു വേളിയിൽ അവിടുന്ന് പറഞ്ഞു: ആയിഷാ, ഖൈബറിൻറെ വിഷാവശിഷ്ടം എന്നിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. ഖൈബർ യുദ്ധം കഴിഞ്ഞ് തിരിച്ചുവരും വഴി, ഒരു ജൂതസ്ത്രീ നൽകിയ വിഷം പുരട്ടിയ ആട്ടിൻ മാംസം കഴിച്ചതിനെ ഓർത്തു പറയുകയായിരുന്നൂ തിരുമേനി(സ്വ).
 
നബി തിരുമേനി (സ്വ) വിയർത്തൊഴുകുകയാണ്. പനി വർദ്ധിച്ചിട്ടുണ്ട്. മഹതി ആയിഷ വിയർപ്പൊപ്പിക്കൊണ്ടേയിരിക്കുന്നു. തിരുമേനി(സ്വ), അരികിലെ പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് ഇടക്കിടെ മുഖം തഴുകുകയാണ്. ശേഷം തൻറെ കയ്യിലുള്ള തുണിയെടുത്ത് മുഖത്തിടും. ചൂടധികമാകുമ്പോൾ അവിടുന്ന് അതെടുത്തുമാറ്റും. അപ്പോഴെക്കെ ആ മൃദുചുണ്ടുകൾ മന്ത്രിക്കുന്നത്: ലാഇലാഹ ഇല്ലല്ലാഹ്, ലിൽ മൗത്തി ലസകറാത്ത് (തീർചയായും മരണത്തിന് വേദനകളുണ്ട്) എന്നാണ്.
 
തിരുമേനിക്ക് ഇടക്കിടെ ബോധം നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അബോധാവസ്ഥയിൽ നിന്നുണർന്ന ഒരു സമയം അവിടു് ചോദിച്ചു: ആളുകൾ ഇശാ നമസ്കരിച്ചുവോ? ആയിഷ പറഞ്ഞു: ഇല്ല നബിയേ, അവർ താങ്കളെ കാത്തു നിൽക്കുകയാണ്. ജമാഅത്തു നമസ്കാരത്തിന് ഇമാമത്തു നിൽക്കാൻ നബിയാഗ്രഹിച്ചു. പക്ഷെ, വയ്യ! തെല്ലൊരുന്മേഷത്തിനായി തലയിലൂടെ പലവുരു കുടംകണക്കിന് വെള്ളമൊഴിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴൊക്കെ, ബോധരഹിതനായി കിടക്കയിൽ വീണു. നേരം വല്ലാതെ വൈകിയിരിക്കുകയാണ്. ആളുകൾ പ്രവാചകാഗമനവും കാത്ത് പള്ളിയിൽ തന്നെയുണ്ട്. നമസ്കാരത്തിന് ഇമാമത്തു നിൽക്കാൻ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ട അവസാന സമയം നബി(സ്വ) തൻറെ ഹബീബായ അബൂബക്കറിനെ ജനങ്ങൾക്കായി ഇമാമത്തു നിൽക്കാൻ നിർദ്ദേശിച്ചു. അദ്ദേഹം ആളുകൾക്ക് നേതൃത്വം നൽകി ഇശാ നമസ്കരിച്ചു.
 
സ്നേഹനിധികളായ തൻറെ അനുചരന്മാരിൽ നിന്നും ജനങ്ങളുടെ ഇമാമായി നിൽക്കാൻ അബൂബക്കറി(റ)നെ നബി(സ്വ) നിശ്ചയിച്ചതിൽ തീർച്ചയായും ഒരുദ്ദേശ്യമുണ്ടാകണം. പ്രവാചകൻറെ നിലപാടുകളിൽ അങ്ങിനെയൊരുദ്ദേശ്യമുണ്ടായേ പറ്റൂ. അതെന്തായിരുന്നുവെന്ന്, തിരുമേനിയുടെ വിയോഗാനന്തരം അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന വേളയിൽ അബൂബക്കർ(റ)ൻറെ കൈപിടിച്ച് കൊണ്ട് അദ്ദേഹത്തിന് ബൈഅത്ത് ചെയ്യവേ, ഉമർ(റ) പറഞ്ഞ വാക്കുകളിൽ നിന്ന് വായിക്കാനാകും. “അബൂബക്കർ, ദീനിൻറെ കാര്യത്തിൽ അല്ലാഹുവിൻറെ റസൂൽ അങ്ങയെ ഞങ്ങൾക്ക് ഇമാമത്തായി നിശ്ചയിച്ചു തന്നതാണ്. എങ്കിൽ, ദുനിയാവിൻറെ കാര്യത്തിലും അങ്ങയെത്തന്നെ ഞങ്ങൾക്കെന്തുകൊണ്ട് നേതാവായി സ്വീകരിച്ചു കൂടാ!” സ്വഹാബികൾ ഒന്നടങ്കം ഉമറി(റ)നെ ശരിവെച്ചു, അബൂബക്കറിനെ ആദ്യ ഖലീഫയായി അവർ തെരഞ്ഞെടുത്തു.
 
വിഷയത്തിലേക്കു വരാം. അടുത്ത ദിവസവും അബൂബക്കർ(റ) തന്നെയായിരുന്നു ഇമാം. പ്രവാചക തിരുമേനി(സ്വ) തൻറെ റൂമിലെ വിരിപ്പു നീക്കി പള്ളിയിലെ ജമാഅത്തു നമസ്കാരം ശ്രദ്ധിച്ചു. അബൂബക്കറി(റ)ൻറെ പിന്നിൽ ഭക്തിപൂർവം അണിയണിയായി നമസ്കരിക്കാൻ നിൽക്കുന്ന തൻറെ ശിഷ്യഗണങ്ങളെ കണ്ടപ്പോൾ പ്രവാചകന്നുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എങ്ങനേയും അവരുടെ അരികിലെത്തിയേ പറ്റൂ. നബി(സ്വ) പ്രയാസത്തോടെയാണെങ്കിലും പള്ളിയിലേക്ക് ചെന്നു. അബൂബക്കർ(റ)ൻറെ തൊട്ടടുത്ത് ഇരുന്നു കൊണ്ട് അദ്ദേഹം നമസ്കാരം പൂർത്തിയാക്കി.
 
ശേഷം നബി(സ്വ) മിമ്പറിൽ കയറി. ഹംദും സ്വലാത്തും ചൊല്ലി, ചില സാരോപദേശങ്ങൾ മൊഴിഞ്ഞു. മുഹാജിറുകളേയും അൻസ്വാറുകളേയും അവരുടെ ത്യാഗങ്ങളേയും സ്മരിച്ചു. അദ്ദേഹം പറഞ്ഞു: “ജനങ്ങളെ, നിങ്ങൾ പരസ്പരാദരവുകളോടെയും വിട്ടുവീഴ്ചാ മനസ്ഥിതിയോടേയും ജീവിക്കണം. സ്പർദ്ധയരുത്, പെരുമയരുത്, പഴിയരുത്. എല്ലാവരും സ്നേഹത്തിൽ വർത്തിക്കുക. ജനങ്ങളേ, ഒരു ദാസൻറെ മുന്നിൽ അല്ലാഹു ഐഹിക സുഖം വേണൊ, പാരത്രിക ലോകം വേണൊ എന്നുന്നയിച്ചിരുക്കുന്നു. ആ ദാസൻ പരലോകം തെരഞ്ഞെടുത്തിരിക്കുന്നു.”
 
തിരുമേനിയുടെ വാക്കുകൾ സാകൂതം ശ്രദ്ധിച്ചിരിക്കുകയായിരുന്ന അബൂബക്കർ(റ) ഈ വാക്കുകൾ കേട്ടതും തേങ്ങിക്കരയാൻ തുടങ്ങി. പ്രവാചകനദ്ദേഹത്തെ ആശ്വസിപ്പിച്ചു. തനിക്ക് അബൂബക്കറുമായുള്ള അനവധ്യമായ സ്നേഹബന്ധത്തെ ഓർമ്മയിലെടുത്തു.
 
അദ്ദേഹം തുടർന്നു: “ജനങ്ങളേ, നിങ്ങൾ ജൂത ക്രൈസ്തവരെപ്പോലെയാകരുത്. അല്ലാഹു അവരെ ശപിക്കട്ടെ. തങ്ങളുടെ പ്രവാചകന്മാരും സദ് വൃത്തരും മരണമടഞ്ഞാൽ അവരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളാക്കിയവരാണവർ. എൻറെ ഖബറിടത്തെ നിങ്ങൾ ആരാധിക്കപ്പെടുന്ന ബിംബമാക്കരുത്. നിങ്ങൾക്ക് ഞാനതു വിരോധിക്കുന്നു.”
 
ജീവിക്കുമ്പോഴും മരണാനന്തരവും ആൾദൈവമായി അവരോധിക്കപ്പെടാനും പൂജിക്കപ്പെടാനും ആഗ്രഹിക്കുകയും, അതിന്നു പറ്റിയ ഒരു സമൂഹത്തെ വാർത്തെടുക്കുകയും ചെയ്യുന്ന സ്വാർഥംഭരികൾക്കു മുന്നിൽ സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദു നബിയുടെ വ്യക്തിത്വം അനുപമമാവുകയാണ് ഇവിടെ. അല്ലാഹുവിനെ കഴിഞ്ഞാൽ ഏതു നിലക്കും പ്രവാചകനെയാണ് ഞങ്ങൾക്കിഷ്ടം എന്നു പറയുകയും, എന്നാൽ, ആ പ്രവാകൻറെ ചര്യകൾക്ക് വിരുദ്ധമായി ജീവിക്കുകയും, ആ പ്രവാചകനിലേക്ക് തന്നെ കയ്യുയർത്തി പ്രാർഥിക്കുകയും ചെയ്യുന്ന മുസ്ലിം ഉമ്മത്തിന് തിരുമേനിയുടെ ഈ ഉപദേശങ്ങളിൽ ചിന്തനീയമായ പാഠങ്ങളുണ്ട്.
 
നബി തിരുമേനി(സ്വ) തൻറെ വാക്കുകൾ തുടരുകയാണ്: “ജനങ്ങളേ, നിങ്ങളുമായുള്ള പെരുമാറ്റങ്ങളിൽ ഏതെങ്കിലും വിധത്തിൽ നിങ്ങളിലാരേയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഇതാ എൻറെ ശരീരം; നിങ്ങൾക്ക് പ്രതികാരം ചെയ്യാവുന്നതാണ്.” തിരുമേനി(സ്വ) പിന്നെയും ഒരുപാടുപദേശങ്ങൾ തൻറെ ശിഷ്യർക്കായി നൽകി. പലരും കരഞ്ഞു. വിങ്ങുന്ന ഹൃദയങ്ങളിൽ വികാരങ്ങൾ ഒരുപാടലയടിച്ചു കാണണം.
 
ഹിജ്റ പതിനൊന്നാം മാസം. അന്ന് റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായിരുന്നു. സുബഹ് നമസ്കാരം അബൂബക്കർ(റ)ൻറെ ചാരത്തിരുന്നു കൊണ്ട് തിരുമേനി(സ്വ) നിർവഹിച്ചു. അദ്ദേഹം അല്പം ഉന്മേഷവാനായിരുന്നു. സ്വഹാബികൾ സന്തോഷിച്ചു. ആകാംക്ഷ നിറഞ്ഞ അവരുടെ കണ്ണുകളിൽ പ്രതീക്ഷകൾ പൂത്തുലയുകയായിരുന്നു. ദിവസങ്ങളായി തിരുമേനിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെട്ട് സ്വഹാബികളിൽ പലരും പള്ളിയിൽ തന്നെ കഴിയുകയായിരുന്നു. ഇന്നു പക്ഷെ, അവർക്ക് സമാധാനമായിരിക്കുന്നു. തങ്ങളുടെ ഉമ്മയായ ഉപ്പയായ പ്രവാചകന്ന് ആശ്വാസം വീണ്ടു കിട്ടിയിരിക്കുകയാണ്. അവർ വീടുകളിലേക്ക് തിരിച്ചു. അബൂബക്കർ(റ)വും തൻറെ ആവശ്യത്തിനായി പുറത്തേക്ക് പോയി.
 
നബി തിരുമേനി(സ്വ) തൻറെ പ്രിയതമ ആയിഷയോടൊപ്പം വീട്ടിലാണ്. അടുത്തു നിന്നും മാറാതെ പ്രിയതമനെ പരിചരിക്കുകയാണ് മഹതി. നേരം പൂർവാഹ്നത്തോടടുത്തു കാണും. എന്തോ, പ്രവാചകൻറെ ശാരീരികാവസ്ഥയിൽ മാറ്റം സംഭവിക്കുന്നത് ആയിഷ(റ) മനസ്സിലാക്കി. അവരദ്ദേഹത്തെ തൻറെ മാറിലേക്ക് ചേർത്തിരുത്തി. തിരുമേനിയുടെ നെറ്റിത്തടം വിയർത്തൊഴുകുന്നുണ്ട്. ഇടക്കിടെ തൻറെ കൈവിരൽ മുകളിലേക്ക് ചൂണ്ടി, അല്ലാഹുവിൻറെ ഉന്നത സവിധത്തിലേക്ക് എന്നർത്ഥം വരുന്ന ‘ഇലർറഫീഖിൽ അഅ്ലാ’ എന്ന് അവിടുന്ന് മന്ത്രിക്കുന്നുണ്ട്. അധിക നേരം കഴിഞ്ഞില്ല; പ്രവാചകപ്പൂമേനി തളർന്നു. പ്രകാശം പരത്തിയ ആ കണ്ണുകൾ അടഞ്ഞു.
 
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
 
ആയിഷ(റ) വിങ്ങിപ്പൊട്ടി. വാർത്തയറിഞ്ഞ് സ്വഹാബികൾ നാനാഭാഗത്തു നിന്നും ഓടിയെത്തി. പ്രവാചകൻ വിടവാങ്ങുകയോ? അവർക്കു വിശ്വസിക്കാനാകുന്നില്ല. ഉമറും അവിടെയെത്തിയിട്ടുണ്ട്. ആകെ അങ്കലാപ്പിലാണദ്ദേഹം. ആരൊക്കെയൊ പറയുന്നു: ‘നബി(സ്വ) മരണപ്പെട്ടിരിക്കുന്നു.’ ഉമറിന് ആ വാചകം താങ്ങാനായില്ല. അദ്ദേഹം തൻറെ ഉടവാളൂരിയെടുത്തു കൊണ്ടു പറഞ്ഞു: “ഇനിയാരെങ്കിലും എൻറെ പ്രിയപ്പെട്ട പ്രവാചകൻ മരണപ്പെട്ടുവെന്ന് ഉച്ചരിച്ചാൽ ഞാനവൻറെ തലയരിയും. മൂസാ നബി(അ) തൗറാത്തു വാങ്ങാനായി ഇസ്റാഈല്യരെ വിട്ട് യാത്രപോയതുപോലെ പ്രവാചകനൊരു യാത്രയിലാണ്. അദ്ദേഹം തിരിച്ചു വരും!”
 
സുബ്ഹാനല്ലാഹ്! മുഹമ്മദി(സ്വ)ൻറെ മരണം കൊതിച്ച, അദ്ദേഹത്തെ കൊല്ലാനായി വാളൂരി യാത്രതിരിച്ച അതേ മനുഷ്യനിതാ പറയുന്നൂ: തിരുമേനി മരിച്ചെന്ന് പറയുന്നവൻറെ തല ഞാനരിയുമെന്ന്!!
 
മരണവാർത്ത കേട്ട് അബൂബക്കർ(റ) മകളുടെ വീട്ടിലെത്തി. ആളുകൾ തിങ്ങിനിറഞ്ഞു നിൽപുണ്ട്. അദ്ദേഹം നേരെ പ്രവാചകൻറെ മൃതശരീരത്തിനരികിലേക്ക് ചെന്നു. ആ നെറ്റിത്തടത്തിൽ സ്നേഹാദരവുകളുടെ ചുംബനം നൽകി. ശേഷം വെളിയിലേക്കിറങ്ങി, ഉമറിനെ സമാശ്വസിപ്പിക്കാൻ ആവുന്നതു ശ്രമിച്ചു. ഫലം കാണുന്നില്ല; അദ്ദേഹം അപ്പോഴും ഭീഷണാവസ്ഥയിൽ തന്നെയാണ്.
 
അബൂബക്കർ(റ) മിമ്പറിലേക്ക് കയറി; ആളുകൾ അദ്ദേഹത്തിന് കാതു കൊടുത്തു. അദ്ദേഹം പറഞ്ഞു: “സഹോദരങ്ങളേ, വല്ലവരും മുഹമ്മദിനെ(സ്വ)യാണ് ആരാധിച്ചിരുന്നത് എങ്കിൽ മുഹമ്മദ്(സ്വ) ഇതാ മരണപ്പെട്ടിരിക്കുന്നു. അതല്ല, ഏഴാകാശങ്ങൾക്കുപരിയിലുള്ള അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കിൽ അവൻ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. നിങ്ങൾ അല്ലാഹുവിൻറെ വാക്കുകൾ കേട്ടിട്ടില്ലേ;
 
“മുഹമ്മദ് അല്ലാഹുവിൻറെ ഒരു ദൂതൻ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതൻമാർ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കിൽ നിങ്ങൾ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുവർക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുന്നതാണ്.” (ആലുഇംറാൻ/144)
 
അബൂബക്കറി(റ)ൻറെ വാക്കുകൾ മഹാനായ ഉമറി(റ)ൻറെ ഹൃദയത്തിൽ ചലനങ്ങളുണ്ടാക്കി. അബൂബക്കർ ഓതിയ ആയത്ത് എത്രയോ വട്ടം കേട്ടതാണെങ്കിലും, അന്ന് അവതരിച്ച ആയത്തു പോലെ തോന്നി അദ്ദേഹത്തിന്. പ്രവാചകൻറെ മരണം ഉമർ(റ) സന്തപ്തം സ്വീകരിക്കുകയായിരുന്നു പിന്നീട്.
 
സ്വഹാബത്ത് മുഴുവനും താങ്ങാനാവാത്ത ദുഃഖഭാരത്താൽ മ്ലാനവദനരായിരുന്നു. ജീവിതത്തിൻറെ വഴിയും വെട്ടവും ലക്ഷ്യവുമൊക്കെ പകർന്നു തന്ന മഹാഗുരുവിൻറെ വേർപാട് സത്യമാണെങ്കിലും താങ്ങാവുന്നതായിരുന്നില്ല. പക്ഷെ, ക്ഷമിച്ചേ പറ്റൂ. അല്ലാഹുവിൻറെ അലംഘനീയമായ സമ്പ്രദായമാണത്. അക്കാര്യം പ്രവാചകനോടു തന്നെ അല്ലാഹു ഓർമ്മപ്പെടുത്തിയത് സ്വഹാബികളുടെ മനസ്സിൽ തെളിഞ്ഞു നിൽപ്പുണ്ട്: “തീർച്ചയായും നീ മരിക്കുവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.” (സുമർ/30)
 
പ്രവാകൻറെ ഭൗതിക ശരീരം ചൊവ്വാഴ്ച ദിവസം കുളിപ്പിച്ചു കഫൻ ചെയ്തു. ചെറിയ ചെറിയ സംഘങ്ങളായി സ്വഹാബികൾ അദ്ദേഹത്തിനായി നമസ്കരിച്ചു. സ്നേഹനിധികളായ സ്വഹാബികളോടൊപ്പം തിരുമേനിയുടെ സാന്നിധ്യം ഇനി അല്പ സമയങ്ങൾ മാത്രം ബാക്കി. എന്തെന്തെല്ലാം ഓർമ്മകൾ അവരുടെ ഹൃദയതലങ്ങളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകാണണം!
 
പ്രവാചകൻമാർ എവിടെ വെച്ച് മരണമടയുന്നുവോ അവിടെത്തന്നെയാകണം അവരെ മറമാടേണ്ടത് എന്ന നബിതിരുമേനിയുടെ വാക്കുകൾ ഓർമ്മിച്ചെടുത്തൂ, അബൂബക്കർ(റ). അപ്രകാരം ആയിഷ(റ)യുടെ വീട്ടിൽ, റൂമിൽ പ്രവാചകന്നള്ള അന്ത്യവിശ്രമ സ്ഥലമൊരുങ്ങി. മരുമകൻ അലിയും പിതൃവ്യൻ അബ്ബാസും, ഫദ്ലും, ശക്റാനുമടങ്ങു സ്വഹാബീ സംഘം തിരുമേനിയുടെ ഭൗതിക ശരീരം ഖബറിലേക്കെടുത്തു. പകലവനസ്തമിച്ച് നീളെ രാവു പടർന്നിരുന്നു അപ്പോൾ. പതിനായിരക്കണക്കിന് തപ്ത ഹൃദയങ്ങൾ തങ്ങൾ സ്നേഹിച്ച തങ്ങളെ സ്നേഹിച്ച പ്രവാചക ശ്രേഷ്ഠന്ന് യാത്രാമൊഴികളേകി.
 
എല്ലാവരും അവരവരുടെ വീടുകളിലേക്ക് ചേക്കേറി. നിശബ്ദത ഘനീഭവിച്ചു നിൽക്കുന്ന ഗുഹാ നാളത്തിലൂടെയുള്ള യാത്രപോലെയാകണം അവരുടെ തിരിഞ്ഞു നടത്തം!
 
പ്രവാചക(സ്വ)ൻറെ ഖബറടക്കം കഴിഞ്ഞ് വെളിയിലേക്കു വന്ന അനസ് ബ്നു മാലികിനോട് തിരുമേനിയുടെ കരൾക്കഷ്ണമായ ഫാത്വിമ(റ) ചോദിച്ചു: “അനസേ, അല്ലാഹുവിൻറെ റസൂലിൻറെ ശരീരത്തിൻ മണ്ണുവാരിയിടാൻ മാത്രം നിങ്ങൾക്കൊക്കെ മനസ്സു വന്നുവല്ലേ?!” (അനസ്(റ) നിവേദനം ചെയ്തത്. സ്വഹീഹുൽ ബുഖാരി)
 
മഹാനായ പ്രവാചകൻറെ വേർപാട് നടന്നുവെന്നത് നേര്. ആ ദൗത്യം ലോകത്തിന് നൽകിയ വെളിച്ചം പക്ഷെ, ഇനിയും കെട്ടുപോയിട്ടില്ല. അത് ഒരു നാളും കെടുകയുമില്ല. ‘നാമാണ് ആ ഉൽബോധനത്തെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുന്നതാണ്’ (ഹിജ്റ്/9) എന്ന അല്ലാഹുവിൻറെ വാഗ്ദാനത്തിൻറെ പുലർച്ചയാണത്. അവസാന നാളുവരെയുള്ള മനുഷ്യ സഞ്ചയത്തിന് ദിശയും വഴിയുമറിയാതെ, വെട്ടമില്ലാതെ അന്തിച്ചു നിൽക്കേണ്ട അവസ്ഥയിലല്ല സൃഷ്ടിശ്രേഷ്ഠൻ നമ്മെ വിട്ടേച്ച് പോയത്. അവിടുന്ന് അരുളിയത് പോലെ: “തൂവെള്ള വീഥിയിലാണ് നിങ്ങളെ ഞാൻ നിർത്തിപ്പോകുന്നത്, ആ വീഥിയിലെ രാവും പകലുപോലെ പ്രകാശമാനമാണ്. ബോധപൂർവം നശിക്കാനൊരുങ്ങിയവനല്ലാതെ യാതൊരാൾക്കും വഴിതെറ്റുകയില്ല.” (ഇബ്നു മാജ, ഹാകിം 1/175, അഹ്മദ് 4/126)
 
നബി തിരുമേനി മറ്റൊരിക്കൽ പറഞ്ഞു: “നിങ്ങളിൽ രണ്ട് കാര്യങ്ങൾ നൽകിക്കൊണ്ടാണ് ഞാൻ വിടവാങ്ങുന്നത്. ആ രണ്ട് കാര്യങ്ങളെ മുറുകെ അവലംബിക്കുമെങ്കിൽ നിങ്ങളിലൊരാളും വഴിപിഴക്കുകയില്ല: വിശുദ്ധ ഖുർആനും എൻറെ ജീവിത ചര്യയുമാണ് ആ രണ്ട് കാര്യങ്ങൾ.” (മാലികി(റ)ൻറെ മുവത്വ, കിതാബുൽ ഖദ്ർ)
 
ജീവിതത്തിൻറെ അവസാന നാളുകളിൽ, തനിക്കു ശേഷം വരാനിരിക്കുന്ന സത്യവിശ്വാസികളെ ‘സഹോദരന്മാർ’ എന്ന് വിശേഷിപ്പിച്ച, അവരെ കാണാൻ തനിക്ക് കൊതിയാകുന്നുവെന്ന് പറഞ്ഞ് കണ്ണീർപൊഴിച്ച, സ്വന്തം ഉമ്മത്തിൻറെ ആധിക്യത്താൽ നാളെ പരലോകത്ത് അഭിമാനം കൊള്ളാൻ ആഗ്രഹിച്ച, ദയാമയിയും കാരുണയുള്ളവനുമെന്ന് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച, ലോകത്തിൻറെ ഗുരു മുഹമ്മദ് നബി(സ്വ)യെ, ഉൽകൃഷ്ട മാതൃകയായി ഉൾകൊണ്ടും, ആ മാതൃകയെ ജീവിതത്തിൻറെ നിഖില മേഖലകളിലും നിരന്തരം പ്രയോഗത്തിൽ വരുത്തിയും നിലകൊള്ളാൻ സന്മനസ്സു കാണിക്കുന്നവർക്കാണ് ഈ ലോകത്തും പരലോകത്തും വിജയമുണ്ടാകുന്നത്. അല്ലാഹു പറഞ്ഞു:
 
“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻറെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്.” (അഹ്സാബ്/21)
 
വിശുദ്ധനായ പ്രവാചകനെ സ്നേഹിച്ചും തിരുമേനിയുടെ സുന്നത്തിനെ കലർപ്പില്ലാതെ പാലിച്ചും ജീവിക്കുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധമുഴുവനും. അതിന്ന് തൌഫീഖ് ലഭിക്കുന്നതിനു വേണ്ടിയകട്ടെ നമ്മുടെ പ്രാർത്ഥനകളധികവും.
 
അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ അബ്ദിക വഹബീബിക വനബിയ്യിക മുഹമ്മദ് വ അലാ ആലിഹി വസ്വഹ്ബിഹീ അജ്മഈൻ.
 
== ആദം നബി (അ) ==
"https://ml.wikipedia.org/wiki/അല്ലാഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്