"അല്ലാഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അല്ലാഹുവിനെ അറിയുക എന്ന ഖണ്ഡിക ചേർത്തിരിക്കുന്നു
ആദം നബി (അ) എന്ന ഖണ്ഡിക ചേർത്തിരിക്കുന്നു
വരി 251:
 
“ആകാശങ്ങളുടെയും ഭൂമിയുടെയും നിർമാതാവാണവൻ. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചതാണ്. അവൻ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. കണ്ണുകൾ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവൻ കണ്ടെത്തുകയും ചെയ്യും. അവൻ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.” (അൻആം: 101-103)
 
== ആദം നബി (അ) ==
മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്.
 
ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം ഈ വാക്ക് ഉപയോഗിക്കപ്പെട്ടത്.
 
മനുഷ്യവർഗത്തിന്റെ സൃഷ്ടിപ്പ് പരിണാമവാദത്തിന്റെ വക്താക്കളായ ഒരു ചെറുവിഭാഗം ഒഴിച്ച് ലോകത്തുള്ള ബഹുഭൂരിഭാഗം ആളുകളും ഒരേ മാതാപിതാക്കളിൽ നിന്നാണ് മനുഷ്യകുലം ഉണ്ടായത് എന്ന് വിശ്വസിക്കുന്നവരാണ്.
 
“മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഒരൊറ്റ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവിൽ നിന്ന് തന്നെ അതിന്റെ ഇണയേയും സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും ലോകത്ത് വ്യാപിപ്പിക്കുകയും ചെയ്തവനാണ് അവൻ” (നിസാഅ് 1).
 
മനുഷ്യവർഗത്തെ ആരംഭത്തിൽ ഒരേ വ്യക്തിയിൽ നിന്നാണ് ഉണ്ടാക്കിയിട്ടുള്ളത്. ആദിമപിതാവായ ആ ഒന്നാമത്തെ മനുഷ്യനാണ് ആദം. ആദമാകട്ടെ മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു.
 
“അല്ലാഹുവിങ്കൽ ഈസായുടെ ഉദാഹരണം ആദമിനെപ്പോലെയാകുന്നു. അവൻ അദ്ദേഹത്തെ (ആദമിനെ) മണ്ണിൽ നിന്ന് സൃഷ്ടിച്ചു. എന്നിട്ടതിനോട് പറഞ്ഞു, ഉണ്ടാവുക. അപ്പോഴദ്ദേഹം ഉണ്ടായി.” (ആലുഇംറാൻ 59)
 
ഇതാണ് ആദ്യമനുഷ്യൻ ആദമിന്റെ സൃഷ്ടിപ്പിനെ സംബന്ധിച്ച് ഖുർആൻ വിവരിക്കുന്ന യാഥാർത്ഥ്യം.
 
'''ഹവ്വയുടെ സൃഷ്ടിപ്പ്'''
 
“ഒരൊറ്റ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും ആ ആത്മാവിൽ നിന്ന് തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചുവെന്ന് സൂറത്ത് നിസ്സാഅ്‌ൽ ഖുർആൻ വ്യക്തമാക്കുന്നു. ഇതിലപ്പുറം ആദമിന്റെ ഇണയായ ഹവ്വയെപ്പറ്റി ഖുർആനിൽ കൂടുതലൊന്നും പരാമർശി ക്കുന്നില്ല.
 
ആദമിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഇണയായ ഹവ്വയും സൃഷ്ടിക്കപ്പെട്ടത് എന്ന് ഖുർആനിൽ നിന്ന് വ്യക്തമാണ്.
 
ആദമിനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന് തക്കതായ ഒരു ഇണ ഇല്ലായ്കയാൽ ദൈവം അദ്ദേഹത്തിന് ഒരു ഗാഢനിദ്ര നൽകിയെന്നും,ഉറങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ആ എല്ലിനെ ഒരു സ്ത്രീയാക്കി സൃഷ്ടിച്ചുവെന്നുമാണ് ബൈബ്ൾ (ഉൽപത്തി: 2ൽ21-23) പറയുന്നത്.
 
ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരമുണ്ട്.
 
സ്ത്രീകളോട് നല്ല നിലയിൽ പെരുമാറാൻ വസ്വിയ്യത്ത് ചെയ്തുകൊണ്ട് നബി (സ്വ) പറഞ്ഞു: “അവർ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു’. ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പല പണ്ഡിതൻമാരും ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നു. എന്നാൽ നബി (സ്വ) ഇത് ഒരു ഉപമാലങ്കാര രൂപത്തിൽ പ്രയോഗിച്ചതാണെന്നാണ് ഹദീസിലെ തുടർന്നുള്ള വാചകം പരിശോധിച്ചാൽ തോന്നുക; വാരിയെല്ലിൽ വെച്ച് ഏറ്റവും വളഞ്ഞത് അതിൽ
 
മേലെയുള്ളതാണ്. അതിനെ ചൊവ്വാക്കി നിർത്താൻ ശ്രമിക്കുന്നപക്ഷം നീയത് പൊട്ടിക്കണ്ടിവരും. അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുന്ന പക്ഷം അത് വളഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയും ചെയ്യും.യുക്തിഭദ്രമായും മാന്യമായും സ്ത്രീകളോട് പെരുമാറണമെന്നും എടുത്തുചാട്ടം കൊണ്ട് പ്രയോജനമില്ലെന്നും താൽപര്യം.
 
'''മലക്കുകളെ അറിയിക്കുന്നു'''
 
“ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണെന്ന് നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം. അവർ പറഞ്ഞു. അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നിവരെയാണാ നീ നിയോഗിക്കുന്നത്. ഞങ്ങളാകട്ടെ നിന്റെ മഹത്വ ത്തെപ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവൻ പറഞ്ഞു: നിങ്ങൾക്ക് അറിഞ്ഞ് കൂടാഞ്ഞത് എനിക്കറിയാം (അൽബഖറ: 30).
 
ഭൂമിയിൽ അല്ലാഹു മനുഷ്യനെ സ്യഷിക്കുന്ന വിവരം മലക്കുകളെ അറിയിച്ചപ്പോൾ അതിലടങ്ങിയ യുക്തിരഹസ്യമെന്താണെന്ന ഒരന്വേശണമാണ് മലക്കുകൾ നടത്തുന്നത്. അല്ലാതെ ഒരു തടസ്സവാദമല്ല. നിന്നെ ആരാധിക്കലാണ് ഉദ്ദേശ്യമെങ്കിൽ, ഞങ്ങളിതാ എപ്പോഴും നിന്നെ ആരാധിച്ചുവരികയും നിനക്ക് കീഴ്പെട്ട് ജീവിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നും മലക്കുകൾ പറയുന്നു. അതിന് അല്ലാഹു നൽകിയ മറുപടിയാണ്; “നിങ്ങൾക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം’.
 
മലക്കുകളോട് അന്വേഷിച്ചതിലെ യുക്തിരഹസ്യം നമുക്കറിയില്ല. ഇതര സൃഷ്ടികളിൽ നിന്നും വ്യത്യസ്ഥമായ പല സവിശേഷതകളും അവർക്കുണ്ടെന്ന് മലക്കുകളെ ബോധ്യപ്പെടുത്തുക, കാര്യങ്ങൾ പരസ്പരം കൂടിയാലോചിക്കുക എന്ന തത്വം മനുഷ്യരെ പഠിപ്പിക്കുക എന്നിവയൊക്കെ ഇതിന്റെ ഉദ്ദേശ്യമാവാം. നിങ്ങൾ പറഞ്ഞ ചില ദോഷങ്ങളൊക്കെയുണ്ടാവാമെങ്കിലും, അതിലുപരിയായ പല നന്മകളും ഗുണങ്ങളും അവരിലുണ്ടാവാമെന്നും നിങ്ങൾക്ക് വിഭാവനം ചെയ്യാൻ കഴിയാത്ത പല രഹസ്യങ്ങളും അതിലുണ്ടെന്നും അവരിൽ നിന്നും നബിമാരും, നല്ല ഭക്തൻമാരും ത്യാഗികളുമൊക്കെ ഉൽഭവിക്കുമെന്നൊക്കെയുള്ള കാര്യമാവാം “നിങ്ങൾക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം എന്ന് തിന്റെ താൽപര്യമെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ ചൂണ്ടിക്കാട്ടുന്നു.
 
മലക്കുകൾക്ക് തന്നെ അനുഭവത്തിൽ നിന്നും അക്കാര്യം ബോധ്യപ്പെട്ടുവെന്ന് തുടർന്നുള്ള ഖുർആൻ സൂക്തങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
 
“അനന്തരം അല്ലാഹു ആദമിനെ സകല വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചു. പിന്നീടവയെ മലക്കുകൾക്ക് മുമ്പിൽ ഹാജരാക്കിക്കൊണ്ട് കൽപിച്ചു: നിങ്ങളുടെ വിചാരം ശരിയാണെങ്കിൽ ഇൗ വസ് തുക്കളുടെ നാമങ്ങൾ പറഞ്ഞുതരിക. അവർ ബോധിപ്പിച്ചു; നിനക്ക് സ്തുതി, നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരറിവും ഞങ്ങൾക്കില്ല. എല്ലാം അറിയുന്നവനും ഗ്രഹിക്കുന്നവനും നീ മാത്രമാകുന്നു. തുടർന്ന് അല്ലാഹു ആദമിനോട് പറഞ്ഞു. ആ വസ്തുക്കളുടെ നാമങ്ങൾ അവർക്ക്
 
പറഞ്ഞുകൊടുക്കുക. ആദം അവർക്ക് ആ നാമങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അല്ലാഹു അരുളി; ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങൾ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? പിന്നീട് ആദമിനെ നിങ്ങൾ പ്രണമിക്കുക എന്ന് മലക്കുകളോട് നാം പറഞ്ഞു. അവരെല്ലാം പ്രണമിച്ചു. ഇബ്ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ ധിക്കാരികളിൽ പെട്ടുപോയി” (അൽബഖറ 31-34).
 
ഇബീസ് ജിന്ന് എന്ന പ്രത്യേക വർഗത്തിൽപെട്ടവനായിരുന്നു. മനുഷ്യരെ വഴി തെറ്റിക്കാൻ പ്രതിജ്ഞയെടുത്തവനായിരുന്നു ഇബ്ലീസ്.അന്ത്യനാൾവരെ അതിന്ന് അവസരം നൽകണമെന്ന് ഇബ്ലീസ് അല്ലാഹുവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 
ആദമിനെ പ്രണമിക്കാൻ ഞാൻ നിന്നോട് പറഞ്ഞപ്പോൾ നിനക്കെന്തായിരുന്നു തടസ്സമെന്ന അ ല്ലാഹുവിന്റെ ചോദ്യത്തിന് ഇബലീസിന്റെ മറുപടി ഇവ്വിധിമായിരുന്നു;
 
“ഞാൻ അവനെക്കാൾ (ആദമിനെക്കാൾ) ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. അവനെ മണ്ണിൽനിന്നും”(അഅ്റാഫ് 12).
 
'''സ്വർഗ്ഗവാസം'''
 
“ആദമിനോട് നാം പറഞ്ഞു: താങ്കളും പത്നിയും സ്വർഗ്ഗത്തിൽ വസിച്ചുകൊള്ളുക, അതിൽ നിങ്ങൾ ഇഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി നിങ്ങൾ ഭക്ഷിച്ചു കൊള്ളുകയും ചെയ്യുക. എന്നാൽ നിങ്ങൾ ഈവൃക്ഷത്തോടടുക്കരുത്. നിങ്ങൾ അതിക്രമകാരികളുടെ കൂട്ടത്തിൽ പെട്ടുപോകും. എന്നാൽ പിശാച് അവരെ അതിൽനിന്ന് വ്യതിചലിപ്പിച്ചു.അവരെ തങ്ങളുടെ നിലവിലുള്ള അവസ്ഥയിൽ നിന്ന് പുറന്തള്ളുകയും ചെയ്തു. അപ്പോൾ നാം കൽപ്പിച്ചു; ഇനി നിങ്ങൾ ഇവിടെ നിന്ന് ഇറങ്ങി
 
പ്പോകുവീൻ. നിങ്ങൾ പരസ്പരം ശത്രുക്കളാകുന്നു. നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിതകാലം വരേക്കും വാസസ്ഥലവും ജീവിത വിഭവങ്ങളുമുണ്ടായിരിക്കും” (അൽബഖറ 35, 36),
 
ഭൂമിയിലേക്ക് പ്രതിനിധിയായി അയക്കപ്പെടുന്നതിന് മുമ്പായി കുറച്ചുകാലം സ്വർഗ്ഗത്തിൽ താമസിപ്പിച്ച് അത് മനുഷ്യനുള്ള ഒരു പരീക്ഷണാലയമായി തെരഞ്ഞെടുത്തു. അതിന് പറ്റിയ സ്ഥലം സ്വർഗ്ഗം തന്നെയായിരുന്നു.
 
“നിങ്ങൾ പരസ്പരം ശ്രതുക്കളാകുന്നു’വെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മനുഷ്യന്റെ ശ്രതു പിശാചും പിശാചിന്റെ ശത്രു മനുഷ്യനുമെന്നാണ്, ഒരു വൃക്ഷത്തെ സമീപിക്കരുത് എന്നതായിരുന്നു പരീക്ഷണം. എന്നാൽ പിശാചിന്റെ ശക്തമായ പ്രേ രണയിൽ വശംവദരായി അവരാ വൃക്ഷത്തിൽ നിന്നും ഭക്ഷിച്ചുകളഞ്ഞു. അങ്ങനെ സ്വർഗ്ഗത്തിൽ നിന്നും പുറന്തള്ളപ്പെട്ടു. പിശാചിന്റെ പ്രേരണക്ക് വഴങ്ങി അല്ലാഹുവിനുള്ള അനുസരണത്തിൽ നിന്നും വ്യതിചലിച്ചാൽ, ഇപ്പോൾ നിങ്ങൾക്ക് സ്വർഗ്ഗം നഷ്ടപ്പെട്ടതുപോലെ മരണാനന്തരവും നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കില്ല എന്ന പാഠം മനുഷ്യനെ പഠിപ്പിക്കലും ഇതിന്റെയൊക്കെ ലക്ഷ്യങ്ങളായിരുന്നു.
 
'''നഗ്നത വെളിപ്പെട്ടു'''
 
ഒരു ഗുണകാംക്ഷിയുടെ സ്വഭാവത്തിൽ ആദമിന്റെയും ഹവ്വയുടേയും അടുത്ത് കൂടി അവരെ പ്രലോഭിപ്പിക്കുകയാണ് പിശാച് ചെയ്തത്.പിന്നീട് പിശാച് അവരെ വഞ്ചിച്ചു- അവരിൽ ഒളിഞ്ഞിരുന്ന നഗ്നതകൾ പരസ്പരം വെളിപ്പെടുത്താൻ. അവൻ അവരോട് പറഞ്ഞു:
 
നിങ്ങളുടെ നാഥൻ ഈ വൃക്ഷത്തിൽ നിങ്ങൾ ഇരുവരെയും വിലക്കിയിട്ടുളളത് നിങ്ങളിരുവരും മലക്കുകളായി ത്തീരുമെന്നത് കൊണ്ടോ, നിങ്ങളിവിടെ നിത്യവാസികളായിത്തീരുമെന്നതുകൊണ്ടോ അല്ലാതെ മറ്റൊന്നും കൊണ്ടുമല്ല. തീർച്ചയായും ഞാൻ നിങ്ങളിരുവരുടെയും ഗുണകാംക്ഷിയാണെന്ന് അവൻ സത്യം ചെയ്ത് പറയുകയും ചെയ്തു. ഇവിധം അവിരിരുവരെയും മോഹിപ്പിച്ച് അവൻ പാട്ടിലാക്കി. അങ്ങനെ ആ വൃക്ഷത്തിന്റെ രുചിയാസ്വദിച്ചപ്പോൾ തങ്ങളുടെ നഗ്നതകൾ അവരിരുവർക്കും വെളിപ്പെട്ടു. തങ്ങളുടെ ശരീരങ്ങളെ ആ തോട്ടത്തിലെ ഇലകൾകൊണ്ട് അവർ മറയ്ക്കാൻ തുടങ്ങി. അപ്പോൾ റണ് അവരോട് വിളിച്ചു പറഞ്ഞു; ഞാൻ ഈ വൃക്ഷം നിങ്ങൾക്ക് വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് പറയുകയും ചെയ്തിരുന്നില്ലേ? (അഅ്റാഫ് 20-22).
 
ആദമിനും ഹവ്വക്കും പ്രകാശംകൊണ്ടുള്ള ഒരു തരം സ്വർഗീയി വസ്ത്രം ഉണ്ടായിരുന്നുവെന്നും, വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്നും ഭുജിച്ചതോടെ അത് നീങ്ങിപ്പോയെന്നും വഹബ്‌ ബ്‌നു മുനബ്ബഹ് (റ) പറഞ്ഞതായി ഇബ്നുജരീർ, തുർമുദി തുടങ്ങിയവർ ഉദ്ധരിക്കുന്നു.
 
പിശാചിന്റെ ദുർമന്ത്രണത്തിൽ അകപ്പെട്ട ആദമിനും ഹവ്വക്കും ഒന്നാമത്തെ ശിക്ഷ തന്നെ അതുവരെ അവർക്കുണ്ടായിരുന്ന സ്വർഗീയ വസ്ത്രം നഷ്ടപ്പെട്ടതായിരുന്നു.
 
നഗ്നത മറയ്ക്കുവാൻ ഇലകളെ ആശ്രയിക്കേണ്ടി വന്നൂ അവർക്ക്.
 
'''പശ്ചാത്തപിച്ചു'''
 
അപരാധം ചെയ്തപാടെ ആദമിന് അതിനെ സംബന്ധിച്ച് ബോധം വരികയും ചെയ്ത തെറ്റിൽ അങ്ങേയറ്റം ഖേദം തോന്നുകയും ചെയ്തു. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ ഏറെ കൊതിച്ചെങ്കിലും പാപമോചനത്തിനായി പ്രാർത്ഥിക്കാനുള്ള വാചകം അദ്ദേഹത്തിന്നറിയില്ലായിരുന്നു. അല്ലാഹു തന്നെ ആദമിന് അത് പഠിപ്പിച്ചു. ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വിജയത്തിന്റെ മാനദണ്ഡമെന്തെന്നും ആദമിലൂടെ അല്ലാഹു പഠിപ്പിച്ചു. ഖുർആൻ അത് ഇപ്രകാരം വിശദീകരിക്കുന്നു.
 
“അനന്തരം ആദം തന്റെ റബ്ബിങ്കൽ നിന്ന് ചില വചനങ്ങൾ പഠിച്ചു പശ്ചാത്തപിച്ചു. റബ്ബ് അത് സ്വീകരിക്കുകയും ചെയ്തു. പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത് അവൻ” (അൽബഖറ 37).
 
ആദം ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങി. അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ ആദം തന്റെ തെറ്റിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. മനുഷ്യ ചരിത്രത്തിലെ ഒന്നാമ ത്തെ തെറ്റും ഒന്നാമത്തെ പശ്ചാത്താപവുമായിരുന്നു അത്.
 
അല്ലാഹു ആദമിനെ പഠിപ്പിച്ചുകൊടുത്തതും ആദം പ്രാർത്ഥിച്ചതുമായ ആ വാക്കുകൾ
 
'''رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ''' ('''7:23'''
 
നാഥാ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തപ്പോയി. ഇനി നീ ഞങ്ങൾക്ക് മാപ്പരുളുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ നിശ്ചയമായും ഞങ്ങൾ നഷ്ടംപറ്റിയവരിൽ പെട്ടുപോകും.
 
'''ഭൂമിയിലേക്ക്'''
 
അല്ലാഹു ആദമിന്റെയും ഹവ്വയുടെയും പ്രാർത്ഥന സ്വീകരിക്കുകയും അവർക്ക് മാപ്പ് കൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും, സ്വർഗ്ഗത്തിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ടു.
 
അത് ഒരു ശിക്ഷ എന്ന് നിലക്കായിരുന്നില്ല. ഭൂമിയിൽ ഞാനിതാ ഒരു പ്രതിനിധിയെ സൃഷ്ടിക്കാൻ പോകുന്നുവെന്ന് നേരത്തെ അല്ലാഹു മലക്കുകളോട് പറഞ്ഞിരുന്നുവല്ലോ.
 
മനുഷ്യൻ ഭൂമിയിൽ ഏതൊരുദ്ദേശ്യത്തിന്നായി സൃഷ്ടിക്കപ്പെട്ടുവോ അതിന്റെ പൂർത്തീകരണമായിരുന്നു സ്വർഗത്തിൽ നിന്നിറങ്ങിപ്പോകാനുള്ള കൽപന.
 
“(നാം പറഞ്ഞു: നിങ്ങളെല്ലാവരും ഇവിടെ നിന്ന് ഇറങ്ങിപ്പോകുവീൻ. പിന്നീട് നിങ്ങൾക്ക് എന്നിൽ നിന്നും മാർഗദർശനം ലഭിക്കുമ്പോൾ, ആ മാർഗദർശനത്തെ ആർ പിൻപറ്റുന്നുവോ അവർ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല. എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവരായിരിക്കും നരകാവകാശികൾ. അതിലവർ ശാശ്വതമായി വസിക്കും” (അൽബഖറ 38-39)
 
ഇത് മുഴുവൻ മനുഷ്യർക്കും വിജയത്തിനുള്ള അല്ലാഹുവിൻറെ കൽപനകൂടിയാണ്.
 
'''ഹാബീലും ഖാബീലും'''
 
ആദം നബി (അ) യുടെ രണ്ട് പുത്രൻമാരായിരുന്നു ഹാബീലും ഖാബീലും,
 
“ആദമിന്റെ രണ്ടു പുത്രൻമാരുടെ കഥയും യഥാവിധി അവരെ കേൾപിക്കുക. അവരിരുവരും ബലിയർപ്പിച്ചപ്പോൾ ഒരുവന്റെ ബലി സ്വീകരിക്കപ്പെട്ടു. മറ്റവനിൽനിന്ന് സ്വീകരിക്കപ്പെട്ടില്ല. അവൻ പറഞ്ഞു: ഞാൻ നിന്നെ കൊന്നുകളയും, ബലി സ്വീകരിക്കപ്പെട്ടവൻ പറഞ്ഞു: അല്ലാഹു ധർമനിഷ്ഠയുള്ളവരുടെ വഴിപാടുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നെ വധിക്കുവാനായി നീ എന്റെ നേരെ കൈനീട്ടിയാൽ തന്നെയും, നിന്നെ വധിക്കുവാനായി ഞാൻ നിന്റെ നേരെ കൈ നീട്ടുന്നതല്ല. ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു. എന്റെ
 
പാപവും നിന്റെ പാപവും നീതന്നെ വഹിക്കുമെന്നും ഞാൻ കരുതുന്നു. അങ്ങനെ നീ നരകാർഹനായിത്തീരും. അതാകുന്നു അധർമികൾക്കുള്ള പ്രതിഫലം” (മാഇദ 27-29).
 
ആദമിന്റെ മക്കളെല്ലാം ഒരു ആണും ഒരു പെണ്ണുമെന്ന നിലയിൽ ഇരട്ടകളായാണ് പ്രസവിക്കപ്പെട്ടത്.
 
പുത്രൻ ഹാബിലിന്റെ കൂടെ പിറന്നത് ലബൂദാ. ഖാബീലിന്റെ സഹോദരി അഖലീമാ. ഓരോ സഹോദരനും മറ്റെ സഹോദരന്റെ കൂടെ പിറന്നവളെ വിവാഹം ചെയ്യണമെന്ന് ആദം നിഷ്കർഷിച്ചതനുസരിച്ച് ഹാബീൽ അഖ്ലീമയെയും ഖാബീൽ
 
ലബൂദയെയുമാണ് വിവാഹം ചെയ്യേണ്ടിയിരുന്നത്.
 
എന്നാൽ ഖാബീൽ കൂടുതൽ സുന്ദരിയായ തന്റെ കൂടെ പിറന്ന സഹോദരി അഖലീമയെ തന്നെ വിവാഹം ചെയ്യണമെന്ന് വാശിപിടിച്ചു.
 
ഖാബീൽ പിൻമാറാൻ തയ്യാറല്ല എന്ന് വന്നപ്പോൾ ആദം ഇരുവർക്കുമിടയിൽ മധ്യസ്ഥം
 
ച്ചു. രണ്ടുപേരും ദൈവത്തിന് ഏറ്റവും വിശിഷ്ടമായത് ബലി നൽകുക
 
ആരുടെ ബലിയാണോ ദൈവം സ്വീകരിക്കുന്നത് അവർക്ക് അഖ്ലീമ യെ നൽകും എന്നതായിരുന്നു വ്യവസ്ഥ, ഖാബീൽ ഈ വ്യവവസ്ഥയിൽ അസംതൃപ്തനായിരുന്നു.
 
ഹാബീൽ തനിക്കേറ്റവും ഇഷ്ട്പെട്ട അട്ടിൻകുട്ടിയെ ബലിയർപ്പിച്ചപ്പോൾ ഖാബീൽ ബലിയർപ്പിച്ചത് വയലിൽ വിളയുന്ന മോശപ്പെട്ട ധാന്യമണികളായിരുന്നു. ദൈവം ഹാബീലിന്റെ ബലി സ്വീകരിക്കുകയും അഖ്ലീമ ഹാബീലിന്നവകാശപ്പെട്ട തായിത്തീരുകയും ചെയ്തു.
 
അസൂയമൂത്ത ഖാബീൽ ഹാബീലിനെ വധിച്ചു. ഭൂമിയിലെ ആദ്യത്തെ കൊലപാതകമായിരുന്നു അത്.
 
“ഒടുവിൽ അവന്റെ മനസ്സ് സ്വന്തം സഹോദരനെ വധിക്കുന്നതിന് പ്രേരണ നൽകി. അവൻ അയാളെ വധിച്ചു. നഷ്ടം പറ്റിയവരുടെ കൂട്ടത്തിൽ പെട്ടവനായിത്തീരുകയും ചെയ്തു” (മാഇദ 30).
 
'''കുഴി മാന്തുന്ന കാക്ക'''
 
ഭൂമിയിലെ ആദ്യത്തെ കൊലപാതകമായതിനാൽ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ ഖാബീൽ വിഷമിച്ചു. പക്ഷികളും മൃഗങ്ങളും
 
കൊത്തിവലിക്കാതിരിക്കാനായി മൃതദേഹം ചാക്കിൽ കെട്ടി മുതുകിലേറ്റി
 
ഒരു വർഷത്തോളം അലഞ്ഞത്രെ. ഒരു ദിവസം രണ്ട് കാക്കകൾ തമ്മിൽ കൊത്ത് കൂടുന്നതും ഒന്ന് മറ്റൊന്നിനെ കൊല്ലുന്നതും ചത്ത കാക്കയെ കൊന്ന കാക്ക ഒരു കുഴിയുണ്ടാക്കി മണ്ണിട്ട് മൂടുന്നതും ഖാബീൽ കണ്ടു.
 
ഇത് അനുകരിച്ച് ഖാബീൽ തന്റെ സഹോദരനെ ഖബറടക്കി.
 
“പിന്നീട് അവന്ന് സഹോദരന്റെ മൃതദേഹം മറമാടേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി, ഭൂമിയിൽ കുഴി മാന്തുന്ന ഒരു കാക്കയെ
 
അല്ലാഹു അയച്ചു. അതുകണ്ട് അവൻ കേണു: കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്നതെങ്ങനെയെന്ന് കണ്ടുപിടിക്കാൻ ഈ കാക്കയുടെ
 
സാമർത്ഥ്യംപോലും എനിക്കുണ്ടായില്ലല്ലോ. അങ്ങനെ അവൻ ഖേദക്കാരുടെ കൂട്ടത്തിലായിത്തീർന്നു” (മാഇദ:31)
 
== മറ്റ് ലിങ്കുകൾ ==
"https://ml.wikipedia.org/wiki/അല്ലാഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്