"ഓഷിവാരാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 63:
==ഭീഷണി==
1966-2009 കാലഘട്ടത്തിൽ ഓഷിവാരാ നദിയുടെ വൃഷ്ടിപ്രദേശത്തെ നിർമ്മിതികളിൽ 74.84% വർദ്ധനവുണ്ടായി. ഇതേ കാലയലവിൽ ഈ ഭാഗത്തെ തുറസ്സായ പ്രദേശങ്ങളിൽ 42.8% കുറവുണ്ടായി. ജലസ്രോതസ്സുകളിലും 62% കുറവുണ്ടായി.<ref>https://timesofindia.indiatimes.com/city/mumbai/urban-growth-in-oshiwara-river-areas-ups-flood-risk/articleshow/53051537.cms</ref> ഇതോടൊപ്പം വെള്ളപ്പൊക്കസാദ്ധ്യതയും ഉയർന്നതായി മുബൈ ഐ.ഐ.ടിയിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ കണ്ടെത്തി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും ഭൂമി നികത്തലും മൂലം ചിലയിടങ്ങളിൽ ഒരു ചെറുകനാലിന്റെ വീതി മാത്രമേ ഈ നദിക്കുള്ളൂ.
 
സംസ്‌കരിക്കാത്ത വ്യാവസായിക മാലിന്യങ്ങൾ നദിയിലേക്ക് വലിയ തോതിൽ തള്ളപ്പെടുന്നു. ഈ മാലിന്യം അടിഞ്ഞു കൂടുകയും അവശിഷ്ടത്തിന്റെ ഒരു രൂപമായി മാറുകയും ചെയ്യുന്നു. ഇത് നദിയുടെ സ്വാഭാവിക ഒഴുക്ക്, അതിന്റെ ജലം വഹിക്കാനുള്ള ശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.<ref name=rg/>
കനത്ത മഴയിലും ഉയർന്ന വേലിയേറ്റത്തിലും വെള്ളപ്പൊക്കം.
==പദ്ധതികൾ==
മുംബൈ നഗരത്തിൽ 2005ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം, നദി വിശാലമാക്കാനും വൃത്തിയാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ബാർജുകൾക്കായുള്ള ജലപാതയാക്കി മാറ്റുക, അതിന്റെ തീരങ്ങളിൽ ചെറിയ ഫാമുകൾ സ്ഥാപിക്കുക, മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനായി ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക, കാർഷിക ആവശ്യങ്ങൾക്കുള്ള വളം നിർമ്മിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഓഷിവാരാ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്