"അക്കേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങളിൽ ചെറിയ തിരുത്ത്
വരി 28:
ആദ്യകാലങ്ങളിൽ അക്കേർദേവനെ [[സിംഹം|സിംഹരൂപിയായാണ്]] ആരാധിച്ചിരുന്നത്. ഒരുവശത്തേക്ക് തിരിഞ്ഞ് വായ് തുറന്നിരിക്കുന്ന രൂപമായിരുന്നു അക്കേറിന് ആദ്യകാലങ്ങളിൽ നൽകിയിരുന്നത്. പിന്നീട് രണ്ട് സിംഹങ്ങൾ ഒന്നായി ചേർന്ന്, അവയുടെ മുഖങ്ങൾ വിപരീതദിക്കുകളിലേക്ക് നോക്കിയിരിക്കുന്ന രൂപമാണ് അക്കേർദേവന് നൽകിയത്.<ref name="LGG">Christian Leitz: ''Lexikon der ägyptischen Götter und Götterbezeichnungen (LGG)'' (= ''Orientalia Lovaniensia Analecta'', vol. 6). Peeters Publishers, Leuven 2002, ISBN 9042911514, pp. 83 - 85.</ref>
 
[[Middle Kingdom of Egypt|മധ്യ സാമ്രാജ്യം]] മുതൽക്കാണ് അക്കേറിനെ രണ്ട് സിംഹങ്ങളുടെ ജോഡിയായുള്ള രൂപത്തിൽ ആരാധിച്ചു തുടങ്ങിയത്. ഇതിൽ ഒരു സിംഹത്തിന്റെ പേര് ഇന്നലെ എന്നർത്ഥം വരുന്ന ''ദ്വാജ്'' എന്നും, മറ്റേതിന്റെത് നാളെ എന്നർഥം വരുന്ന ''സെഫെർ'' എന്നുമാണ്. ''മുന്നിലേക്കും പിന്നിലേക്കും നോക്കുന്നവൻ'' എന്നൊരു വിശേഷണവും അക്കേറിനുണ്ട്. രണ്ട് സിംഹങ്ങൾക്കുമിടയിലായി ചക്രവാളത്തെ പ്രതിനിധികരിക്കും വിധം രണ്ട് മലകളും അതിനിടയിലായി സൂര്യഗോളവും ചിത്രീകരിച്ചിരിക്കുന്നു.<ref name="PRA">Pat Remler: ''Egyptian Mythology, A to Z''. Infobase Publishing, 2010, ISBN 1438131801, pp. 4 & 5.</ref> പിൽക്കാലത്ത് സിംഹത്തിന്റെ സ്ഥാനത്ത് [[സ്ഫിങ്സ്|സ്ഫിങ്ക്സായും]] അക്കേറിനെ ചിത്രീകരിച്ചിരുന്നു.<ref name="FAB">Friedrich Abitz: ''Pharao als Gott in den Unterweltsbüchern des Neuen Reiches'' (= ''Orbis biblicus et orientalis'', vol. 146). Saint-Paul, 1995, {{ISBN|3525537816}}, pp. 119, 158 & 159.</ref>
 
== ആരാധന ==
പുരാതന ഈജിപ്റ്റിൽ [[First Dynasty of Egypt|ഒന്നാം രാജവംശത്തിലെ]] [[Hor Aha|ഹോർ അഹ]], [[Djer|ജേർ]] എനീ [[ഫറവോ|ഫറവോമാരുടെ]] കാലത്താണ് അക്കേർ എന്ന സങ്കല്പം ആദ്യമായി ആവിർഭവിച്ചത് .<ref name="LGG3LGG" /> [[Abydos, Egypt|അബിഡോസിലെ]] ജേറിന്റെ ശവകുടീരത്തിൽനിന്നും ലഭിച്ച ഒരു ഫലകത്തിൽ അക്കേറിന്റെ രൂപം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.<ref>Peter Kaplony: ''Die Inschriften der ägyptischen Frühzeit'', 3rd edition. Harrassowitz, Wiesbaden 1963, pp. 65.</ref> അക്കേറിന്റെ പ്രധാന ആരാധനാകേന്ദ്രസ്ഥാനം ഏതായിരുന്നു എന്ന് വ്യക്തമല്ല, എങ്കിലും, [[Teti|തേത്തി]] ഫറവോയുടെ [[Pyramid Texts|പിരമിഡ് ശാസനങ്ങളിൽ]] അക്കേറിനെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.<ref name="LGG3LGG" />
 
== അവലംബം ==
"https://ml.wikipedia.org/wiki/അക്കേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്