"ഈജിപ്ഷ്യൻ സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചരിത്രം
വരി 8:
ന്യൂ കിങ്ങ്ഡത്തിന്റെ സമയത്ത് [[നൂബിയ|നൂബിയയുടെ]] ഭൂരിഭാഗവും മദ്ധ്യപൂർവേഷ്യയുടെ ചില പ്രദേശങ്ങളും അധീനത്തിലാക്കി ഈജിപ്റ്റ് അതിന്റെ അധികാരത്തിന്റെ പാരമ്യത്തിലെത്തി. ഈജിപ്ത് അതിന്റെ ചരിത്രത്തിനിടയിൽ [[ഹിക്സോസ്]], ലിബിയക്കാർ, നൂബിയന്മാർ, [[അസീറിയ|അസീറിയക്കാർ]], [[ഹഖാമനി സാമ്രാജ്യം|അഖാമിനീഡ് പേർഷ്യക്കാർ]], [[അലക്സാണ്ടർ ചക്രവർത്തി|അലക്സാണ്ടറിന്റെ]] നേതൃത്വത്തിൽ മാസിഡോണിയക്കാർ എന്നിവരുടെ അധിനിവേശനത്തിനടിമപ്പെട്ടിരുന്നു. അലക്സാണ്ടറിന്റെ മരണശേഷം രൂപപ്പെട്ട ഗ്രീക്ക് പാരമ്പര്യമുള്ള ടോളമി രാജവംശം 30 ബി.സി.ഇ വരെ ഈജിപ്റ്റ് ഭരിച്ചു. 30 ബി.സി.ഇ യിൽ [[ക്ലിയോപാട്ര|ക്ലിയോപാട്രയുടെ]] ഭരണത്തിനു കീഴിൽ ഈജിപ്റ്റ് [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തോട്]] യുദ്ധത്തിൽ പരാജയപ്പെടുകയും റോമാ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറുകയും ചെയ്യപ്പെട്ടു.{{sfnp|James|2005|p=84}}
 
നൈൽനദിയുടെ കൃഷിക്കനുയോജ്യമായ അനുകൂലനങ്ങളാണ് പ്രാചീന ഈജിപ്ഷ്യൻ സംസ്ക്കാരത്തിന്റെ വിജയത്തിനൊരു കാരണമായി പറയപ്പെടുന്നത്. ഫലഭൂയിഷ്ഠമായ നൈൽതാഴ്വരയിലെ വർഷാവർഷങ്ങളിലുള്ള വെള്ളപ്പൊക്കവും നിയന്ത്രിതജലസേചനവും മിച്ചോൽപ്പാദനത്തിലേക്കു നയിക്കുകയും ഇത് ഉയർന്ന ജനസാന്ദ്രതക്കും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നതിക്കും കാരണമായി മാറി. മിച്ചോൽപ്പാദനം നൈൽനദീതടത്തിലേയും ചുറ്റുമുള്ള മരുഭൂമിയിലേയും ധാതുക്കളുടെ ചൂഷണത്തിനും, സ്വതന്ത്രമായ ഒരു ലിപിയുടെ ആവിഷ്ക്കാരത്തിനും, കൃഷിയുടെ പദ്ധതികളുടെ നടത്തിപ്പിനും, ചുറ്റുമുള്ള പ്രദേശങ്ങളുമായുള്ള വാണിജ്യത്തിനും, ഈജിപ്റ്റിന്റെ അധികാരം ഉയർപ്പിടിക്കാനായുള്ള സൈന്യത്തിന്റെ വളർച്ചക്കും വഴിയൊരുക്കി.
 
== ജനങ്ങൾ ==
"https://ml.wikipedia.org/wiki/ഈജിപ്ഷ്യൻ_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്