"വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 5:
[[ചിത്രം:Yathravimanam.jpg|thumb|right|200px|ന്യൂയോർക്ക് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന ഒരു ട്വിൻ [[ടർബോഫാൻ]] എൻ‌ജിൻ യാത്രാവിമാനം]]
[[ചിത്രം:KuwaitAirways.JPG|thumb|right|200px|[[ബോയിംഗ്]] 747-469M ഒരു യാത്രാവിമാനമാണിത്]]
നിശ്ചലമായ [[വിമാനചിറകുകൾ|ചിറകുകളുള്ളതും]] യാന്ത്രികോർ‌ജ്ജത്താൽ പ്രവർത്തിക്കുന്നതും [[വായു|വായുവിനേക്കാൾ]] ഭാരം കൂടിയതുമായ [[ആകാശനൗക|ആകാശനൗകകളെ]] '''വിമാനങ്ങൾ''' എന്നു പറയുന്നു.[[റോട്ടർക്രാഫ്റ്റ്|റോട്ടർക്രാഫ്റ്റുകളിൽ]] നിന്നും [[ഓർണിതോപ്റ്റർ|ഓർണിതോപ്റ്ററുകളിൽ]] നിന്നും വ്യത്യസ്തമായി വിമാനങ്ങൾ ചലിക്കാത്ത ചിറകുകൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം ഉണ്ടാക്കുന്നത്.വിമാനങ്ങളെ airplanes എന്ന് [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലും]] ([[യു.എസ്.എ]], [[കാനഡ]] എന്നിവ), ''aeroplanes'' എന്ന് [[അയർലന്റ്|അയർലന്റിലും]] കാനഡ ഒഴികെയുള്ള [[കോമൺ‌വെൽത്ത് രാജ്യങ്ങൾ|കോമൺ‌വൽത്ത് രാജ്യങ്ങളിലും]] സാധാരണ സൂചിപ്പിക്കുന്നു. ഇന്ത്യയിലും aeroplanes എന്നാണ് ഉപയോഗിക്കുന്നത്.<ref>[http://dgca.nic.in/airule-ind.htm Aircraft Rules, 1937]</ref>
വിമാനങ്ങളെ ഇംഗ്ലീഷിൽ ''planes'' എന്നും ചുരുക്കരൂപത്തിൽ പറയുന്നു.
 
വരി 22:
 
[[ചിത്രം:Governableparachute.jpg|thumb|left|ജോർജ് കെയ്‌ലിയുടെ നിയന്ത്രിക്കാവുന്ന [[ഗ്ലൈഡർ]]]]
പറക്കുമ്പോൾ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി '''സർ ജോർജ് കെയ്‌ലി'''([[1773]]-[[1857]]) അറിയപ്പെടുന്നു. ഉയർത്തൽ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്കരിച്ചത്. ഒരു [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] എൻ‌ജിനീയർ ആയിരുന്ന ഇദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങൾ ഒരു വെള്ളിനാണയത്തിൽ രേഖപ്പെടുത്തി വെക്കുകയുണ്ടായി. അതിന്റെ ഒരു വശത്ത് പറക്കുന്ന വാഹനത്തിൽ അനുഭവപ്പെടുന്ന ബലങ്ങളും മറുവശത്ത് ഒരു സെറ്റ് ചിറകുകളുള്ള ഒരു [[ഗ്ലൈഡർ|ഗ്ലൈഡറിന്റെ]] രൂപകല്പനയുമായിരുന്നു ഉണ്ടായിരുന്നത്.തന്റെ അറിവുകളുടെ വെളിച്ചത്തിൽ വിവിധ തരം ഗ്ലൈഡറുകൾ അദ്ദേഹം പറത്തുകയുണ്ടായി.
 
[[ജർമ്മനി|ജർമ്മൻ‌കാരനായ]] '''ഒട്ടോ ലിലിയെന്താൾ''' ശാസ്ത്രീയമായ രീതിയിൽ തുടർച്ചയായി ഗ്ലൈഡറുകൾ പറത്തിയ ആദ്യ വ്യക്തിയാണ്.വളഞ്ഞ [[എയറോഫോയിൽ]] ഉള്ള ചിറകുകളും വെർട്ടിക്കൽ,ഹോറിസോണ്ടൽ ചിറകുകളും അദ്ദേഹത്തിന്റെ ഗ്ലൈഡറുകളുടെ പ്രത്യേകതയായിരുന്നു.
വരി 30:
 
[[ചിത്രം:Wrightflyer.jpg|left|thumb|250px|എൻ‌ജിൻ ശക്തി ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണ വിധേയമായതുമായ ലോകത്തിലാദ്യത്തെ വിമാനം,'''റൈറ്റ് ഫ്ലൈയർ''',1903 ഡിസംബർ 17]]
എൻ‌ജിൻ ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാൻ സാധിച്ചതുമായ ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയവരായി '''[[റൈറ്റ് സഹോദരന്മാർ]]''' അറിയപ്പെടുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവർ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ [[1900]] മുതൽ [[1902]] വരെ വിവിധ തരം ഗ്ലൈഡറുകൾ റൈറ്റ് സഹോദരന്മാർ രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ഉണ്ടായി. പക്ഷേ അവർക്ക് മുൻപുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ പരീക്ഷണ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് അവർക്ക് ലഭിച്ചത്. അതു കോണ്ട് റൈറ്റ് സഹോദരന്മാർ സ്വയം ഗവേഷണങ്ങളിൽ ഏർപ്പെടുകയും [[വിന്റ് ടണൽ]] പരീക്ഷണങ്ങൾ സ്വയം നടത്തുകയും ചെയ്തു. [[1900]],[[1901]],[[1902]] എന്നി വർഷങ്ങളിൽ അവർ വിജയകരമായി ഗ്ലൈഡറുകൾ പറത്തി.
 
തുടർന്ന് അവർ ഊർജ്ജം ഉപയോഗിച്ച് പറക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.വിമാനത്തിന്റെ നിയന്ത്രണം, ഊർജ്ജ ഉപയോഗം എന്നിവയിൽ ഒരേ സമയം അവർ ഗവേഷണങ്ങൾ നടത്തിയിരുന്നു. വിമാനത്തിന്റെ '''മൂന്ന് അക്ഷങ്ങൾ''' (പിച്ച്, യോ, റോൾ) കണ്ടുപിടിച്ചതും ആ അക്ഷങ്ങളിൽ വിമാനത്തിനെ നിയന്ത്രിക്കാനാവശ്യമായ ഉപാധികൾ വികസിപ്പിച്ചതും റൈറ്റ് സഹോദരന്മാരുടെ സംഭാവനകളാണ്. അവർക്ക് ആവശ്യമുള്ള ശക്തിയുള്ള എൻ‌ജിനുകൾ നിർമ്മിച്ചു നൽ‌കുന്നതിൽ അന്നത്തെ എൻ‌ജിൻ നിർമ്മാതാക്കളെല്ലാം പരാജയപ്പെട്ടു. അവസാനം റൈറ്റ് സഹോദരന്മാരുടെ തന്നെ ഷോപ്പിലെ മെക്കാനിക് ആയിരുന്ന '''ചാർലി ടെയ്‌ലർ''' 12hp ശക്തിയുള്ള എൻ‌ജിൻ അവർക്ക് നിർമ്മിച്ചു നൽകി.
 
ആ എൻ‌ജിൻ ഉപയോഗിച്ച് ലോകത്തിലാദ്യമായി നിയന്ത്രണവിധേയമായതും ഊർജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാൾ ഭാരം കൂടിയതുമായ അവരുടെ വിമാനം [[1903]] [[ഡിസംബർ 17|ഡിസംബർ 17ന്]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[വടക്കൻ കരൊലൈന|നോർത്ത് കരോലിനയിലെ]] കിൽ ഡെവിൾ കുന്നുകളിൽ പറന്നു.<ref name="WDL">{{cite web |url = http://www.wdl.org/en/item/11372/ |title = Telegram from Orville Wright in Kitty Hawk, North Carolina, to His Father Announcing Four Successful Flights, 1903 December 17 |website = [[World Digital Library]] |date = 1903-12-17 |accessdate = 2013-07-21 }}</ref>
Line 64 ⟶ 65:
** '''വെർട്ടിക്കൽ സ്റ്റബിലൈസർ''': വിമാനത്തിന്റെ ഉടലിന്റെ പിൻഭാഗത്ത് മുകളിൽ ലംബ മാനമായി സ്ഥാപിക്കുന്ന ചെറിയ ചിറകാണ്‌ [[വെർട്ടിക്കൽ സ്റ്റബിലൈസർ]]. വിമാനത്തിനെ അതിൻന്റെ [[യോ]] അക്ഷത്തിൽ സ്ഥിരമായി നിർത്താൻ ഇത് സഹായിക്കുന്നു. ചില വിമാനങ്ങൾക്ക് ഒന്നിലധികം വെർട്ടിക്കൽ സ്റ്റബിലൈസറുകളുമുണ്ടാവാറുണ്ട്. വെർട്ടിക്കൽ സ്റ്റബിലൈസറിൽ കാണപ്പെടുന്നതു ചലിപ്പിക്കാൻ സാധിക്കുന്നതുമായ [[#നിയന്ത്രണ പ്രതലം|നിയന്ത്രണ ഭാഗമാണ്]] '''റഡ്ഡർ'''.
 
** '''ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ''': ഫ്യൂസിലേജിന്റെ പിൻഭാഗത്ത് ഇരുവശത്തുമായി കാണപ്പെടുന്ന ചെറിയ തിരശ്ചീനമായ ചിറകുകളാണ്‌ [[ഹോറിസോണ്ടൽ സ്റ്റബിലൈസർ|ഹോറിസോണ്ടൽ സ്റ്റബിലൈസറുൾ]]. വിമാനത്തിനെ അതിന്റെ [[പിച്ച്]] അക്ഷത്തിൽ ദൃഢമാക്കി നിർത്താൻ ഇവ സഹായിക്കുന്നു.
 
ചില വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ വെർട്ടിക്കൽ സ്റ്റബിലൈസറുകളുടെ മുകളിലായോ അല്ലെങ്കിൽ വിമാനത്തിന്റെ ഉടലിന്റെ മുന്നിലായോ സ്ഥാപിക്കാറുണ്ട്. ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ വിമാനത്തിന്റെ മുൻ‌വശത്താണ് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ അത്തരം വിമാനങ്ങളെ '''[[കാനാർഡ് വിമാനം]]''' എന്നു പറയുന്നു.
Line 83 ⟶ 84:
വിമാനത്തിന് അതിന്റെ ''[[ഗുരുത്വകേന്ദ്ര|ഗുരുത്വകേന്ദ്രത്തെ]]'' അടിസ്ഥാനമാക്കി മൂന്ന് അക്ഷങ്ങളിൽ ചലനസ്വാതന്ത്ര്യമുണ്ട്. ഇവ യഥാക്രമം '''യോ അക്ഷം''','''പിച്ച് അക്ഷം''','''റോൾ അക്ഷം''' എന്ന് അറിയപ്പെടുന്നു.ഈ മൂന്ന് അക്ഷങ്ങളിലും വിമാനത്തിനുണ്ടാവുന്ന ചലനം യഥാക്രമം '''യോ''','''പിച്ച്''','''റോൾ''' എന്ന് അറിയപ്പെടുന്നു<ref>http://www.grc.nasa.gov/WWW/K-12/airplane/rotations.html</ref>. എല്ലാ അക്ഷങ്ങളും ഗുരുത്വകേന്ദ്രത്തിലൂടെ കടന്നു പോകുന്നു.
 
* '''യോ''':ചിറകുകളുടെ തലത്തിന് (''plane'') ലംബമായതുമായ അക്ഷമാണ് ഇത്.
വിമാനം വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് തിരിയുന്നത് യോ അക്ഷത്തിലാണ്‌.അതായത് വലത്തോട്ട് അല്ലെങ്കിൽ ഇടത്തോട്ട് എന്ന രീതിയിൽ. ഈ അക്ഷത്തിൽ വിമാനത്തിന് ദൃഢത നൽകുന്നത് വെർട്ടിക്കൽ സ്റ്റബിലൈസർ ആണ്.
 
 
* '''പിച്ച്''': റോൾ അക്ഷത്തിന് ലംബമായതും ചിറകുകളുടെ തലത്തിന് സമാന്തരമായതുമായ അക്ഷമാണിത്.
വിമാനത്തിന്റെ ഉടലിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കും ചലിക്കുന്നത് പിച്ച് അക്ഷത്തിലെ ചലനവ്യത്യാസം മൂലമാണ്‌. ഈ അക്ഷത്തിൽ വിമാനത്തെ ദൃഢമാക്കി നിർത്തുന്നത് ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ ആണ്.
 
* '''റോൾ''': മറ്റു രണ്ട് അക്ഷങ്ങൾ‍ക്കും സമാന്തരമായതും വിമാനത്തിന്റെ ഉടലിന്റെ രണ്ടറ്റങ്ങളേയും ബന്ധിപ്പിക്കുന്ന മധ്യരേഖയിലൂടെ പോകുന്ന അക്ഷമാണ് റോൾ. വിമാനത്തെ അതിന്റെ റോൾ അക്ഷത്ത് ദൃഢമാക്കി നിർ‌ത്തുന്നത് ചിറകുകൾ ആണ്.
 
== നിയന്ത്രണ പ്രതലങ്ങൾ ==
ഒരു വിമാനത്തിന് അതിന്റെ മൂന്ന് അക്ഷങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം നൽകുന്നതിനായി ചലിപ്പിക്കാൻ സാധിക്കുന്ന ചില ഭാഗങ്ങൾ വിമാനത്തിന്റെ
വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു.
 
വിമാനങ്ങളെ കൂടാതെ മറ്റു പല [[ആകാശനൗക|ആകാശനൗകകളിലും]] ഇവയിലെ പലതും ഉപയോഗിക്കുന്നു.
 
Line 105 ⟶ 107:
* '''എയ്‌ലിറോൺ'''
 
വിമാനത്തിൻറെ റോൾ പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ എയ്‌ലിറോൺ ഉപയോഗിക്കുന്നു.വിമാനത്തിൻറെ ശരീരഅക്ഷത്തിനു സാമാന്തരമായി അതിന്റെ വാലിൽ എയ്‌ലിറോൺ സ്ഥിതി ചെയുന്നു. വിമാനത്തെ വലത്തേ ഭാഗത്തേക്കും ഇടത്തെ ഭാഗത്തേക്കും ചെരിയാൻ അല്ലെങ്കിൽ തിരിയാൻ സഹായിക്കുന്നു.
 
== നിയന്ത്രണ സാമഗ്രികൾ ==
Line 124 ⟶ 126:
സ്ഥിരവേഗതയിൽ നേർരേഖയിൽ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിൽ നാലു ബലങ്ങൾ അനുഭവപ്പെടും<ref>http://www.grc.nasa.gov/WWW/K-12/airplane/forces.html</ref>.
* '''ഉയർത്തൽ ബലം(ലിഫ്റ്റ്)''' : വിമാനത്തിന്‌ മുകളിലേക്ക് അനുഭവപ്പെടുന്ന ബലമാണ്‌ ഇത്. ചിറകുകളാണ്‌ മുഖ്യമായും ഉയർത്തൽ ബലം നൽകുന്നത്.
വിമാനത്തിന്റെ ഭാരത്തിന്റെ എതിർബലമാണ്‌ ലിഫ്റ്റ്. ചിറകിനു പുറമെ മറ്റു ഭാഗങ്ങളും ഉയർത്തൽ ബലം നൽകുന്നുണ്ട്.
* '''വലിക്കൽ ബലം(ഡ്രാഗ്)''' : വിമാനത്തിനെ പിന്നിലേക്ക് വലിക്കുന്ന ബലമാണ്‌ ഡ്രാഗ്. വായുവുമായുള്ള ഘർഷണം മൂലമാണ്‌ വലിക്കൽ ബലം മുഖ്യമായും ഉണ്ടാവുന്നത്. കൂടാതെ വിമാനത്തിന്റെ ഉപരിതല വിസ്തീർണ്ണം മൂലവും വലിക്കൽ ബലം ഉണ്ടാവുന്നു. എൻജിനുകൾ മുന്നോട്ട് നൽകുന്ന തള്ളൽ ബലത്തിന്‌ (ത്രസ്റ്റ്) എതിരായാണ്‌ ഡ്രാഗ് ബലം പ്രവർത്തിക്കുക.
വിമാനത്തിൽ ഉയർത്തൽ ബലം ഉണ്ടാവുന്ന എല്ലാ ഭാഗങ്ങളും വലിക്കൽ ബലത്തിനും കാരണമാകുന്നുണ്ട്.
ഒരു അനഭിമതബലമാണ്‌ ഡ്രാഗ്
 
വലിക്കൽ ബലം പരമാവധി കുറച്ച് ഉയർത്തൽ ബലം കൂട്ടുക എന്നതാണ്‌ [[വായുഗതികം|വായുഗതികത്തിന്റെ]] മുഖ്യ ലക്ഷ്യം.
* '''തള്ളൽ ബലം(ത്രസ്റ്റ്)''' : വിമാനം മുന്നിലേക്ക് നീങ്ങുന്നത് തള്ളൽ ബലം(ത്രസ്റ്റ്) കൊണ്ടാണ്‌.എൻജിനുകളാണ്‌ ഇത് നൽകുന്നത്.
* '''വിമാനത്തിന്റെ ഭാരം(വെയ്‌റ്റ്)''' : വിമാനത്തിന്റെ എല്ലാ ഭാഗങ്ങളുടേയും, കൂടാതെ യാത്രക്കാർ,ചരക്ക് തുടങ്ങിയവയുടേയും ഭാരമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്.
 
== വിമാനത്തിലെ സൂചനാ ഉപകരണങ്ങൾ ==
 
വിമാനം പറക്കുമ്പോൾ അതിന്റെ സ്ഥിതിവിവരകണക്കുകൾ പൈലറ്റിന്‌ ലഭ്യമാക്കാൻ കോക്പിറ്റിൽ ധാരാളം ഉപകരണങ്ങളുണ്ടായിരിക്കും. ഇവയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങളെ [[ഏവിയോണിക്സ്]] എന്നു പറയുന്നു. എന്നാൽ ഇലക്‌ട്രോണിക് അല്ലാത്ത യന്ത്രോപകരണങ്ങളെ സൂചിപ്പിക്കാൻ 'സ്റ്റീം ഗെയ്‌ജസ്' എന്ന പദമുപയോഗിക്കുന്നു.
 
ഈ ഉപകരണങ്ങൾ നീരാവിയിലൊന്നുമല്ല പ്രവർത്തിക്കുന്നത്.ഒരു സൂചനാ പദം മാത്രമാണ്‌ 'സ്റ്റീം ഗെയ്‌ജസ്'. ഏറ്റവും കൂടുതൽ ഇലക്‌ട്രോണിക് സൂചനാ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്ന കോക്പിറ്റിനെ [[ഗ്ലാസ്സ് കോക്പിറ്റ്]] എന്നു പറയുന്നു.
 
വിമാനങ്ങളിൽ കാണപ്പെടുന്ന അടിസ്ഥാന സൂചനാ ഉപകരണങ്ങൾ.
Line 242 ⟶ 245:
 
* പരമ്പരാഗത ഡിസൈൻ: അതായത് ടെയ്ൽപ്ലെയ്ൻ അഥവാ '''ഹോറിസോണ്ടൽ സ്റ്റബിലൈസർ''' ചിറകുകളുടെ പിന്നിൽ വെർട്ടിക്കൽ സ്റ്റബിലൈസറിന് താഴെയായി കാണപ്പെടുന്നു.
* '''ടി-ടെയ്ൽ''': ടെയിൽ‌പ്ലെയ്ൻ വെർട്ടിക്കൽ സ്റ്റബിലൈസറിന്റെ മുകളിലായി കാണപ്പെടുന്നു.
* '''കാനാർഡ് ടൈപ്പ്''': ടെയ്ൽപ്ലെയ്ൻ ചിറകിനു മുൻപിലായി കാണപ്പെടുന്നു.ചില കാനാർഡ് ടൈപ്പ് വിമാനങ്ങളിൽ ടെയ്ൽപ്ലെയ്ൻ ഫ്യൂസ്‌ലേജിന്റെ ഏറ്റവും മുൻപിലായും സ്ഥാപിക്കുന്നു.
* '''വി-ടെയ്ൽ''' : ഇത്തരം വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസറിനു പുറമെ വെർട്ടിക്കൽ സ്റ്റബിലൈസറും ഇല്ല.പകരം 'V' ആകൃതിയിലുള്ള ചെറിയ ചിറകായിരിക്കും ആ സ്ഥാനത്തുണ്ടാവുക.
* '''ക്രൂസിഫോം ടെയ്ൽ''': ടെയ്ല്പ്ലെയ്ൻ വെർട്ടിക്കൽ സ്റ്റബിലൈസറിന്റെ മധ്യഭാഗത്തായി സ്ഥാപിക്കുന്നു.വിമാനത്തിന്റെ മുൻപിൽ നിന്ന് നോക്കുമ്പോൾ കുരിശാകൃതി തോന്നുന്നതു കൊണ്ടാണ് ഈ പേര്.
* '''ട്വിൻ ടെയ്ൽ''': രണ്ടു വെർട്ടിക്കൽ സ്റ്റബിലൈസറിന് ഇടയിലായി ടെയ്ല്പ്ലെയ്ൻ സ്ഥാപിക്കുന്നു. '''H-ടെയ്ൽ വിമാനങ്ങൾ''' എന്നും ഇത്തരം വിമാനങ്ങളെ വിളിക്കുന്നു.
* '''ട്വിൻ ബൂം''': ഇത്തരം വിമാനങ്ങളിൽ രണ്ടു വെർട്ടിക്കൽ സ്റ്റബിലൈസറുകൾ രണ്ട് ഫ്യൂസിലേജിന്റെയോ അല്ലെങ്കിൽ ഒരു ഫ്യൂസ്‌ലേജിന്റെ ഇരുവശത്തും രണ്ട് ചിറകുകളുടെ പിൻഭാഗത്തായി സ്ഥാപിക്കുന്നു.ടെയ്ല്പ്ലെയ്ൻ ഈ രണ്ട് വെർട്ടിക്കൽ സ്റ്റബിലൈസറുകളേയും ബന്ധിപ്പിച്ച് സ്ഥാപിക്കുന്നു.
<gallery>
image:Bae146.avrorj85.arp.750pix.jpg|ടി ടെയ്ൽ ഉള്ള ഒരു ബ്രിട്ടീഷ് വിമാനം
Line 271 ⟶ 274:
 
=== വേഗതയെ അടിസ്ഥാനപ്പെടുത്തി ===
സഞ്ചരിക്കുന്ന വേഗതയെ അടിസ്ഥാനമാക്കി വിമാനങ്ങളെ നാലായി തരം തിരിക്കാം<ref>http://www.grc.nasa.gov/WWW/K-12/airplane/mach.html</ref>.വിവിധ വിമാനങ്ങളുടെ [[മാക് സംഖ്യ]] (M) താരതമ്യം ചെയ്താണ് ഈ നാലു വിഭാഗങ്ങളെ നിർണ്ണയിക്കുന്നത്. (വിമാനത്തിന്റെ വേഗതയും ശബ്ദവേഗതയും തമ്മിലുള്ള അനുപാതമാണ്‌ മാക് സംഖ്യ.).
 
* സബ്സോണിക് :
Line 277 ⟶ 280:
* സൂപ്പർസോണിക് :
* ഹൈപ്പർസോണിക് :
 
 
==== സബ്സോണിക് വിമാനം====
[[മാക് സംഖ്യ]] ഒന്നിനേക്കാൾ കുറവായ വിമാനങ്ങളെ (M<1) സബ്സോണിക് എന്നു പറയുന്നു. അതായത് ശബ്ദ വേഗതയേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണിവ.മാക് സംഖ്യ വളരെ കുറഞ്ഞ വിമാനങ്ങളിൽ [[സങ്കോചക്ഷമതാ പ്രഭാവങ്ങൾ|സമ്മർദ്ദനീയതാ പ്രഭാവങ്ങൾ]](compressibility Effects) അവഗണിക്കാം.യാത്ര,ചരക്കുഗതാഗതം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന വിമാനങ്ങളെല്ലാം സബ്സോണിക് ആണ്.
Line 299 ⟶ 300:
 
=== പറന്നുയരുന്നതിന്റേയും താഴ്ന്നിറങ്ങുന്നതിന്റേയും അടിസ്ഥാനത്തിൽ ===
* '''സി.ടി.ഒ.എൽ.''' - ''Conventional Take-off and Landing''
* '''എസ്.ടി.ഒ.എൽ.''' - ''short take-off and landing''
* '''എസ്.ടി.ഒ.വി.എൽ. -'''- ''Short Take Off and Vertical Landing''
* '''വി.ടി.ഒ.എൽ.''' - ''Vertical Take-Off and Landing''
* '''വി/എസ്.ടി.ഒ.എൽ.''' - ''Vertical''/''Short Take-Off and Landing''
* '''വി.ടി.ഒ.എച്.എൽ.''' - ''Vertical Take-Off Horizontal Landing''
 
== പ്രത്യേക തരം വിമാനങ്ങൾ ==
 
* '''ഫ്ലൈയിംഗ് വിംഗ്''': പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു '''പറക്കും ചിറക്''' ആണ് ഇത്തരം വിമാനങ്ങൾ.യഥാർത്ഥത്തിൽ ഇത്തരം വിമാനങ്ങളിൽ വേറിട്ട ഫ്യൂസ്‌ലേജോ ഹോറിസോണ്ടൽ,വെർട്ടിക്കൽ സ്റ്റബിലൈസറുകളോ കാണപ്പെടുന്നില്ല.
 
* '''ബ്ലെന്റഡ് വിങ് ബോഡി''': വിമാനത്തിന്റെ ഉടലും ചിറകും കൂട്ടിച്ചേർത്തുള്ള പ്രത്യേക രൂപകല്പനയാണിത്.ഫ്ലൈയിങ് വിങിന്റയും സാധാരണ വിമാനരൂപകല്പനയുടേയും സങ്കരമാണ് ബ്ലെന്റഡ് വിങ് ബോഡി (BWB).
 
* '''ലിഫ്റ്റിംഗ് ബോഡി''': ചിറകുകളേ ഇല്ലാത്ത വിമാനമാണ് ഇത്തരം വിമാനങ്ങൾ.പേരു സൂചിപ്പിക്കുന്നതു പോലെ വിമാനത്തിന്റെ ഉടലാണ് ചിറകിനു പകരം ഉയർത്തൽ ബലം അഥവാ ലിഫ്റ്റ് ഉത്പാദിപ്പിക്കുന്നത്.
 
* '''ടാൻഡം വിംഗ്''': രണ്ടു ചിറകുകൾ ഉപയോഗിക്കുന്ന വിമാനങ്ങളാണിവ.എന്നാൽ ''ബൈപ്ലെയ്നിൽ'' നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവ.മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ചിറക് ''[[കാനാർഡ് വിമാനം|കാനാർഡ് വിമാനത്തിലേതു]]'' പോലെ ടെയ്ൽപ്ലെയ്നിന്റെ ധർമ്മം നിർ‌വ്വഹിക്കുന്നവയാണ്.കൂടാതെ രണ്ടു ചിറകും ഉയർത്തൽ ബലം നൽകുകയും ചെയ്യും.എന്നാൽ ബൈപ്ലെയ്നിൽ ടെയ്ൽപ്ലെയ്ൻ വേറിട്ടാണ് കാണപ്പെടുക.
Line 318 ⟶ 319:
* '''സ്വിംഗ് വിങ് വിമാനം''': സാധാരണ ഉയർന്ന വേഗതയിൽ പറക്കുന്ന വിമാനങ്ങളിൽ '''സ്വെപ്റ്റ്''' ചിറകുകളും താഴ്ന്ന വേഗതയിൽ പറക്കുന്നവയിൽ ഫ്യൂസ്‌ലേജുമായി ലംബമായി സ്ഥാപിക്കുന്ന സാധാരണ ചിറകുകളുമാണ് കാണപ്പെടുക.എന്നാൽ '''സ്വിംഗ് വിങ്''' വിമാനങ്ങളിൽ പൈലറ്റിന് ഈ രണ്ട് തരം ചിറകുകളും ഇഷ്ടാനുസരണം ഉപയോഗിക്കാൻ സാധിക്കും.ഉയർന്ന വേഗതയിൽ പറക്കുമ്പോൾ ചിറകുകളെ ''സ്വെപ്റ്റ്'' ആക്കുകയും ചെറിയ വേഗതയിൽ പറക്കുമ്പോൾ തിരിച്ച് സാധാരണ സ്ഥാനം കൈവരിപ്പിക്കുകയും ചെയ്യുന്നു.
 
* '''ടെയ്ൽ സിറ്റർ വിമാനം''': ചിറകുകളിൽ പറന്നുയരാനും താഴ്ന്നിറങ്ങാനും കഴിവുള്ള വി.ടി.ഒ.എൽ. വിമാനങ്ങളാണ് ഇവ.
 
* '''ടെയ്ൽ സിറ്റർ വിമാനം''':ചിറകുകളിൽ പറന്നുയരാനും താഴ്ന്നിറങ്ങാനും കഴിവുള്ള വി.ടി.ഒ.എൽ. വിമാനങ്ങളാണ് ഇവ.
ഇത്തരം ചില വിമാനങ്ങളുടെ ചിറകറ്റത്ത് ചെറിയ [[ജെറ്റ് എൻ‌ജിൻ|ജെറ്റ് എൻ‌ജിനുകളും]] കാണപ്പെടുന്നു.
* '''ലിഫ്റ്റ് ഫാൻ''': പ്രത്യേക തരം വി.ടി.ഒ.എൽ. വിമാനങ്ങളാണ് ഇവ.സാധാരണ വി.ടി.ഒ.എൽ. വിമാനങ്ങളിൽ ലിഫ്റ്റ് ലഭ്യമാക്കുന്ന എൻ‌ജിനുകൾ ചിറകുകളിൽ തന്നെയാണ് സ്ഥാപിക്കുന്നത്.എന്നാൽ ലിഫ് ഫാൻ വിമാനങ്ങളിൽ [[ടർബോപ്രോപ്]] പോലുള്ള ഒരു ഫാൻ ഫ്യൂസിലേജിൽ കോക്പിറ്റിന് പിറകിലായി മുകളിലേക്ക് തുറന്ന് സ്ഥാപിക്കുന്നു.ഈ ഫാൻ ആണ് വിമാനത്തിന് ഉയർത്തൽ ബലം നൽകുന്നത്.
 
* '''സ്റ്റെൽത്ത് വിമാനം''': ഇത്തരം വിമാനങ്ങളെ റഡാറുകൾക്ക് കണ്ടുപിടിക്കാൻ അസാധ്യമാണ്.[[സ്റ്റെൽത്ത് സാങ്കേതികവിദ്യ|സ്റ്റെൽത്ത്]] എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ<ref>http://www-tech.mit.edu/V121/N63/Stealth.63f.html</ref> ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങൾ [[പോർവിമാനം|പോർ‌വിമാനങ്ങളാണ്]].വിമാനത്തിന്റെ ആകൃതി, ഉടൽ നിർമ്മിച്ചിരിക്കുന്ന മറ്റീരിയൽ എന്നിവയുടെ പ്രത്യേകത കൊണ്ടും റഡാർ ആഗിരണ പദാർത്ഥങ്ങൾ ഉപയോഗിച്ചുമാണ് സ്റ്റെൽത്ത് വിമാനങ്ങൾ റഡാറുകളുടെ കണ്ണു വെട്ടിക്കുന്നത്.
 
* '''ഫോൾഡിങ് വിംഗ്''': സ്ഥലം ലാഭിക്കാൻ വേണ്ടി ചിറകുകൾ മടക്കിവെക്കാവുന്ന വിമാനങ്ങളാണിവ.നാവികസേനകളുടെ വിമാനവാഹിനി കപ്പലുകളിലാണ് ഇവയുടെ ഉപയോഗം കൂടുതൽ.പക്ഷേ ഇവയുടെ ചിറകുകൾ സാധാരണ ചിറകുകളെ അപേക്ഷിച്ച് ഭാരക്കൂടുതലുള്ളവയും സങ്കീർണ്ണമായ ഭാഗങ്ങൾ ഉള്ളവയുമായിരിക്കും.
 
* '''ടെയ്ൽ ലെസ്സ് വിമാനം''': ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ കാണപ്പെടാത്ത വിമാനങ്ങളാണിവ.ഹൊറിസോണ്ടൽ കണ്ട്രോളുകൾ ഇവയുടെ പ്രധാന ചിറകിലായിരിക്കും കാണപ്പെടുക.
ഇവ [[ഡെൽറ്റ വിമാനം|ഡെൽറ്റ വിമാനങ്ങളോ]] അല്ലെങ്കിൽ സാധാരണ ചിറകുള്ള വിമാനങ്ങൾ തന്നെയോ ആവാം.
 
"https://ml.wikipedia.org/wiki/വിമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്