"ബി. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,046 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ജീവിത രേഖ ==
കെ. ഭരതന്റേയും ചക്കിയുടേയും മകനായി 1952 ഒക്ടോബർ 1ന് ജനിച്ചു. ആദ്യകാലങ്ങളിൽ [[നെടുവത്തൂർ ഗ്രാമപഞ്ചായത്ത്]] ഓഫീസിന്റെ എതിർവശത്തായി താമസിച്ചിരുന്ന അദ്ദേഹം പിന്നീട് [[മൈലം ഗ്രാമപഞ്ചായത്ത്|മൈലം]] [[താമരക്കുടി|താമരക്കുടിയിലേക്ക്]] മാറി താമസിച്ചു. ജെ. രേണ്ടുകാദേവിയാണ് ഭാര്യ, രാകേഷ് ആർ രാഘവൻ, രാഖി ആർ രാഘവൻ എന്നിവർ മക്കളും ചിപ്പി മോഹൻ, പ്രതീഷ് എന്നിവർ മരുമക്കളുമാണ്.<ref name=":0">{{Cite web|url=https://www.deshabhimani.com/news/kerala/b-raghavan-passes-away/926303|title=സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവൻ അന്തരിച്ചു|access-date=2021-02-23|language=ml}}</ref> [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്]] ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം [[ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം|പാരിപ്പള്ളി മെഡിക്കൽ കോളേജ്]] ആശുപത്രിയിലും പിന്നീട് കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ [[ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം മെഡിക്കൽ കോളേജ്]] ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയും, ഇരു കിഡ്നികളുടെയും പ്രവർത്തനശേഷി നഷ്ടമായതോടെ ഫെബ്രുവരി 23 ചൊവ്വാഴ്ച പുലർച്ചെ നാലേമുക്കാലിന് മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു.<ref name=":0" />
 
== രാഷ്ട്രീയ ജീവിതം ==
ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാഘവൻ 1987ൽ നെടുവത്തൂരിൽ നിന്നാണ് ആദ്യമായി നിയമസഭാ സാമാജികനായത്. കേരളകോൺഗ്രസ്(ജെ) സ്ഥാനാർത്ഥിയായ കോട്ടക്കുഴി സുകുമാരനെ പതിനയ്യായിരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയം നേടിയത്.<ref name=":0" /> 1991ൽ കോൺഗ്രസിലെ എൻ നാരായണനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം. 1996ൽ കോൺഗ്രസിലെ എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. 2006ൽ നടന്ന പന്ത്രണ്ടാം കേരളാനിയംബസഭാ തിരഞ്ഞെടുപ്പിൽ 48023 വോട്ടുകൾ നേടി വിജയിച്ചു.<ref>http://www.niyamasabha.org/codes/members/raghavanb.pdf</ref>സിപിഎം സംസ്ഥാന കമ്മിറ്റി അംഗം,<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/02/23/former-mla-b-raghavan-passes-away.html|title=മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു|access-date=2021-02-23|language=ml}}</ref> കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ, പട്ടികജാതി വികസന കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3530166" എന്ന താളിൽനിന്ന് ശേഖരിച്ചത്