"മരക്കാർ അറബിക്കടലിന്റെ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) yeAR CHANGED
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
| budget = ₹100 കോടി
}}
20202021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന ഒരു [[മലയാളഭാഷ|മലയാളഭാഷാ]] [[ചരിത്രം|ചരിത്ര]]-[[ഐതിഹ്യം|ഐതിഹ്യ]] ചലച്ചിത്രമാണ് '''''മരക്കാർ അറബിക്കടലിന്റെ സിംഹം'''''. [[പ്രിയദർശൻ]] സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ [[ആന്റണി പെരുമ്പാവൂർ]], സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. [[മോഹൻലാൽ]], [[മഞ്ജു വാര്യർ]], [[കീർത്തി സുരേഷ്]], [[സുനിൽ ഷെട്ടി]], അർജ്ജുൻ സർജ, [[പ്രഭു]], [[മുകേഷ്]], [[സിദ്ദിഖ്]] തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.[[മലയാളസിനിമ|മലയാളസിനിമയിലെ ]] ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം [[ചൈനീസ്]] ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. [[ചൈനീസ് ഭാഷ|ചൈനീസ് ഭാഷയിലുള്ള]] ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും [[ചൈനീസ് ഭാഷ|ചൈനീസ് ഭാഷയിൽ]] ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ [[ഛായാഗ്രഹണം]] നിർവഹിച്ചു. ഈ ചിത്രത്തിന്റെ [[ദൃശ്യസന്നിവേശം|ചിത്രസംയോജനം]] കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച [[കൊറോണ]] വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 [[മാർച്ച്]] 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/മരക്കാർ_അറബിക്കടലിന്റെ_സിംഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്