"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| awards = [[Ramon Magsaysay award]] (1996)
}}
ഇന്ത്യയുടെ പത്താമത്തെ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] ആയിരുന്നു '''തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ''' (ജീവിതകാലം: 15 ഡിസംബർ 1932 - 10 നവംബർ 2019). [[1990]] [[ഡിസംബർ 12]] മുതൽ [[1996]] [[ഡിസംബർ 11]] വരെയാണ് അദ്ദേഹം [[മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] പദവി വഹിച്ചത്. 1955 [[തമിഴ്‌നാട്|തമിഴ്നാട്]] ഐഎഎസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
== ബാല്യം, വിദ്യാഭ്യാസം ==
വരി 34:
== ഔദ്യോഗിക ജീവിതം ==
 
[[ദിണ്ടിഗൽ|ദിണ്ഡിഗലിലെ]] സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതൽക്കേതന്നെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങൾ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, മധുര ജില്ലാ കളക്ടർ തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹത്തിന് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[ഹാർവാർഡ് സർവകലാശാല|ഹാവാർഡ് സർവകലാശാലയിൽ]] സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്കോളർഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവർഷത്തോളം അമേരിക്കയിൽ താമസിച്ചു.
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിൽ]] നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് [[ഇന്ത്യ|ഇന്ത്യാ]] ഗവ‍ണ്മെന്റിലെ പല ഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിച്ചു. [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം [[ഡെൽഹി|ദില്ലിയിൽ]] തിരിച്ചെത്തി.
 
[[ഡെൽഹി|ദില്ലിയിൽ]] തിരിച്ചെത്തിയ ശേഷൻ ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ അദ്ദേഹം [[തെഹ്‌രി അണക്കെട്ട്|തെഹരി അണക്കെട്ടിനും]] [[നർമദ|നർമദയിലെ]] [[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ അണക്കെട്ടിനും]] അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി.
 
[[രാജീവ് ഗാന്ധി]] മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.
"https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്