"യുവകലാസാഹിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
==സമ്മേളനങ്ങൾ==
 
ഒന്നാം സംസ്ഥാന സമ്മേളനം 1977 ഡിസംബറിൽ വർക്കലയിലാണ് നടന്നത്. ടി എ മജീദ് എംഎൽഎ പ്രസിഡന്റും പ്രൊഫ. പി സുന്ദരേശൻ ജനറൽ സെക്രട്ടറിയുമായ സ്വാഗത സംഘമാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്. മൂന്ന് ദിവസത്തെ സമ്മേളനം എൻ ഇ ബാലാറാം ഉദ്ഘാടനം ചെയ്തു. എ കെ കുമാരൻ, തോപ്പിൽ ഭാസി, ഒഎൻവി, പവനൻ, തെങ്ങമം ബാലകൃഷ്ണൻ, സി ഉണ്ണിരാജ, കാനായി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളിൽ മാറ്റമുണ്ടായി. നിലവിലുള്ള പ്രസിഡന്റും ജനറൽ സെക്രട്ടറിയും സ്ഥാനമൊഴിഞ്ഞു. വൈസ് പ്രസിഡന്റായിരുന്ന നടൻ ഡോ. പി കെ മോഹൻദാസ് പ്രസിഡന്റും പ്രൊഫ. ആർ വിശ്വനാഥൻ നായർ ജനറൽ സെക്രട്ടറിയുമായി. പ്രൊഫ. കെ പി ശരത്ചന്ദ്രൻ, പ്രൊഫ. പുത്തൂർ ബാലകൃഷ്ണൻ നായർ എന്നിവർ വൈസ് പ്രസിഡന്റുമാരായും എൻ സി മമ്മൂട്ടി, ടി വി ബാലൻ, പ്രൊഫ. വി സുന്ദരേശൻ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അഖിലകേരള നാടകോത്സവം ശ്രദ്ധേയമായിരുന്നു. കാർത്തികേയൻ പടിയത്തിന്റെ പ്രസിദ്ധമായ ശവംതീനികൾ നാടകം ആദ്യമായി അവതരിപ്പിച്ചത് ഇവിടെയായിരുന്നു. സമ്മേളനത്തിന്റെ ആദ്യവസാനം തോപ്പിൽ ഗോപാലകൃഷ്ണൻ, എം നസീർ, സി ആർ രാമചന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടായി. രണ്ടാമത് സംസ്ഥാന സമ്മേളനം 1979 ൽ കോഴിക്കോട്ടുവെച്ചാണ് നടന്നത്. പ്രൊഫ. വി സുന്ദരേശനെ ജനറൽ സെക്രട്ടറിയായും സെക്രട്ടറിമാരിൽ ഒരാളായി പല്ലിശേരിയേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളിൽ മാറ്റമുണ്ടായിരുന്നില്ല. പിന്നീട് നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകരായ സി രാധാകൃഷ്ണൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡോ. ടി പി സുകുമാരൻ, പെരുമ്പുഴ ഗോപാലകൃഷ്ണൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പി കെ ഗോപാലകൃഷ്ണൻ, പി കെ ഗോപി എന്നിവർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. 1981 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ദീർഘകാലം യുവകലാസാഹിതിയെ നയിച്ച എൻ സി മമ്മൂട്ടി ജനറൽ സെക്രട്ടറിയാകുന്നത്. പിന്നീട് 1998 ൽ പുനലൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ടി വി ബാലനും 2003 ൽ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസും 2011 ൽ പാലക്കാട്ട് വച്ച് നടന്ന സമ്മേളനത്തിൽ ഇ എം സതീശനും ജനറൽ സെക്രട്ടറിമാരായി. പ്രശസ്തകവിയും പ്രഭാഷകനും എഴുത്തുകാരനുമായ [[ആലങ്കോട് ലീലാകൃഷ്ണൻ]] പ്രസിഡന്റും ഇ എം സതീശൻ ജനറൽ സെക്രട്ടറിയുമായ നേതൃത്വമാണ് ഇപ്പോൾ യുവകലാസാഹിതിയെ നയിക്കുന്നത്.<ref>https://www.mathrubhumi.com/mobile/palakkad/news/08feb2021-1.5420226</ref>
 
==പ്രവർത്തനങ്ങൾ==
"https://ml.wikipedia.org/wiki/യുവകലാസാഹിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്