"അയ്മനം കൃഷ്ണക്കൈമൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സ്താപനങ്ങളിൽ എന്നത് സ്ഥാപനങ്ങളിൽ എന്നാക്കി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ഓഫിജേഴ്സ് - ഓഫീസേഴ്സ് എന്നാക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
 
==ഔദ്യോഗികജീവിതം==
1948-ൽ അയ്‌മനം പി.ജോൺ മെമ്മോറിയൽ സ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1960 മുതൽ കോട്ടയം സി.എൻ.റെ. ട്രെയിനിംഗ്‌ സ്‌കൂൾ അസിസ്‌റ്റന്റായി സേവനമനുഷ്‌ഠിച്ചു. 1962-ൽ പന്തളം എൻ.എസ്‌.എസ്‌. കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1977 മുതൽ ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. കോളേജിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സാംസ്‌കാരിക വകുപ്പു ഡയറക്‌ടർ, ക്ഷേത്രകലാപീഠം ഡയറക്‌ടർ, [[കേരള സർവകലാശാല|കേരളാ യൂണിവേഴ്‌സിറ്റിയുടെ]] സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ മെമ്പർ, കേരളാ യുണിവേഴ്‌സിറ്റി ഓറിയന്റൽ ഫാക്കൽറ്റി മെമ്പർ എന്നി നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. [[ചിന്മയാമിഷൻ]], കുടമാളൂർ കലാകേന്ദ്രം, കോട്ടയം കളിയരങ്ങ്‌, രഞ്ജിനി സംഗീതസഭ, മന്നം മെമ്മോറിയൽ ഓഫീസേജ്‌സ്‌ഓഫീസേഴ്സ് കൾച്ചറൽ ക്ലബ്ബ്‌ എന്നിങ്ങനെ കോട്ടയത്തും സമീപപ്രദേശങ്ങളിലുമുളള സാംസ്‌ക്കാരികസ്‌ഥാപനങ്ങളിൽ സജീവാംഗമായിരുന്നു. 1988 മുതൽ ദൂരദർശന്റെ വിദഗ്‌ദ്ധസമിതി അംഗമായിരുന്നു. [[കേരള കലാമണ്ഡലം|കേരളകലാമണ്ഡലം]] ജനറൽ കൗൺസിൽ അംഗം, [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാഡമി]] അംഗം എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1986-ൽ മൂന്നാം ലോകമലയാളസമ്മേളനം ജർമ്മനിയിൽ വച്ചു നടന്നപ്പോൾ കേരള സാംസ്‌ക്കാരിക വകുപ്പിന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്‌.
 
==കൃതികൾ==
"https://ml.wikipedia.org/wiki/അയ്മനം_കൃഷ്ണക്കൈമൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്